കവി: മിറോസ്ലാവ് ഹോല്യൂബ്.(1923-1998)
ഇതൊരു ആണ്‍കുട്ടിയാണ്.
ഇതൊരു പെണ്‍കുട്ടിയാണ്.
ആണ്‍കുട്ടിക്കൊരു പട്ടിയുണ്ട്.
പെണ്‍കുട്ടിക്കൊരു പൂച്ചയുണ്ട്.
പട്ടിയുടെ നിറമെന്താണ്?
പൂച്ചയുടെ നിറമെന്താണ്?
ആണ്‍കുട്ടിയും പെണ്‍കുട്ടിയും
പന്തുകളിക്കുന്നു.
എവിടേക്കാണ് പന്തുരുളുന്നത്?
എവിടെയാണ് ആണ്‍കുട്ടിയെ കുഴിച്ചിട്ടത്?
എവിടെയാണ് പെണ്‍കുട്ടിയെ കുഴിച്ചിട്ടത്?
വായിക്കുകയും
എല്ലാ നിശബ്ദതയിലേക്കും എല്ലാ ഭാഷയിലേക്കും
വിവര്‍ത്തനം ചെയ്യുകയും ചെയ്യുക!
നീ നിന്നെത്തന്നെ കുഴിച്ചിട്ടതെവിടെയാണെന്ന്
എഴുതുക!
11 അഭിപ്രായങ്ങൾ:
(രണ്ടുതവണ comment delete ചെയ്യെണ്ടിവന്നതില് ക്ഷമാപണത്തോടെ....)
നന്നായിരിക്കുന്നു. ഈ ശബ്ദായനമായ നിശ്ശബ്ദതയെ ഭാഷയിലേയ്ക്ക് വിവര്‍ത്തനം ചെയ്യുന്നതെങ്ങനെ?
:)
ഒരു വലിയ കവിതയെ പരിചയപ്പെടുത്തിത്തന്നതിന് നന്ദി.ഇത്തരം പരിശ്രമങ്ങള്‍ തുടരൂ.വിസ്ലാവയുടെ കവിതകളൊക്കെ പരിഭാഷപ്പെടുത്താന്‍ ശ്രമിക്കൂ.താങ്കള്‍ക്കതു കഴിയും അതുകൊണ്ടാണ്
പറഞ്ഞറിയിക്കാന്‍ പറ്റാത്ത ഒരു ഫീല്‍ ഉണ്ട് കവിതയ്ക്ക്. നന്ദി പ്രമോദ്
വളരെ നന്ന്
ഒരു നൂറുവർഷം കഴിയുമ്പോൾ, ‘മലയാളമെന്നൊരു മൃതഭാഷയില്പ്പോലും ഈ കവിത പരിഭാഷപ്പെടുത്തിയിരുന്നു’ എന്ന് ചരിത്രം രേഖപ്പെടുത്തുമെങ്കിൽ,മുൻകൂറായി പ്രമോദിൻ അഭിനന്ദനങ്ങൾ.
നല്ല ഉദ്യമത്തിന് നന്ദി.
നന്ദി ഒരു നല്ല കവിതയെ പരിചയപ്പെടുത്തിയതിന്
it sparked in.....
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ