23/11/08

ആറാമത്തെ കാവല്‍ക്കാരന്‍

വിശ്വസിക്കുക.
അലംഭാവമാര്‍ന്നും
അഗാധമായും ഉറങ്ങുക.
നാട്ടുവെട്ടമണഞ്ഞോട്ടെ,
രാവിരുള്‍ കനത്തോട്ടെ,
ഉയരം പിളരട്ടെ,
ചെരിവില്‍ പടരട്ടെ,
അകലെ മുഴങ്ങട്ടെ,
ഞങ്ങളില്ലേ? കാവലല്ലേ?

കാഴ്ച്ചയില്‍ മിന്നല്‍വേരാഴ്ത്തി
കേള്‍വിയിലിടികുടുക്കി
മണ്‍മണംകൊണ്ടുമയക്കി
രുചിമുകുളങ്ങളെ മരവിപ്പിച്ച്‌
തൊട്ടുപൊള്ളിച്ച്‌
മഴ തിമര്‍ത്തൂ.

ഇന്ദ്രിയങ്ങള്‍
സംവേദനം മറന്ന കാവല്‍ക്കാര്‍

ദിക്കുകളുടെ
ശരമൂര്‍ച്ചകളില്‍
മൂര്‍ച്ഛിക്കാതെ
അഞ്ചും ജാഗരമാക്കി
ഒരാള്‍.....ആറാമന്‍

8 അഭിപ്രായങ്ങൾ:

രാമചന്ദ്രൻ വെട്ടിക്കാട്ട് പറഞ്ഞു...

നല്ല കവിത. നല്ല വരികള്‍.

lost world പറഞ്ഞു...

വ്യത്യസ്തം

Mahi പറഞ്ഞു...

കവിതയുടെ മൂര്‍ച്ച കളില്‍ ഒരാള്‍.....

അനിലൻ പറഞ്ഞു...

തൊട്ടുപൊള്ളിച്ച്‌
മഴ തിമര്‍ത്തൂ.

അങ്ങനെയാണ്
കവിത പൊള്ളിച്ച് പെയ്യുക

ജിജി പറഞ്ഞു...

ജ്യോതി..
മഴ തിമര്‍ക്കട്ടെ..
നാട്ടുവെട്ടമണയട്ടെ..
പഞ്ചേന്ദ്രിയങ്ങ്ലും മരവിക്കുമ്പോഴും
ഏതു ഇരുട്ടിലും തുണയായ് -
ഒരു ആറമന്‍..
ഒരു മിന്നല്പിണരായ്..
ഒരു ഇടിമുഴക്കമായ്..
so beautiful.. amazing thought..
ആദ്യഭാഗത്തെ ചടുലത അവസാനമയപ്പോഴേക്കും
കുറ്ഞ്ഞ്തുപോലെ....
ആശംസകളോടെ
ജിജി.

ajeeshmathew karukayil പറഞ്ഞു...

നല്ല കവിത

Jayasree Lakshmy Kumar പറഞ്ഞു...

ദിക്കുകളുടെ
ശരമൂര്‍ച്ചകളില്‍
മൂര്‍ച്ഛിക്കാതെ
അഞ്ചും ജാഗരമാക്കി
ഒരാള്‍.....ആറാമന്‍


അറിയാതെ അറിയുന്ന ആറാമൻ

വളരേ നല്ല വരികൾ

M.R.Anilan -എം. ആര്‍.അനിലന്‍ പറഞ്ഞു...

കാഴ്ച്ചയില്‍ മിന്നല്‍വേരാഴ്ത്തി
കേള്‍വിയിലിടികുടുക്കി
മണ്‍മണംകൊണ്ടുമയക്കി
രുചിമുകുളങ്ങളെ മരവിപ്പിച്ച്‌
തൊട്ടുപൊള്ളിച്ച്‌
മഴ തിമര്‍ത്തൂ.