എന്തൊരു ശൂന്യത.
ഇന്നലെ
നീ ഇവിടെയുണ്ടായിരുന്നപ്പോള്‍
ആരുമില്ലെന്ന തോന്നല്‍..
ഇന്ന്
നീ പോയപ്പോള്‍
ആരോ ഇല്ലാതായെന്ന്...
നാളെ
നീ തിരിച്ചുവന്നാലും ഉണ്ടാകും
ആരോ വരാനുണ്ടെന്ന തോന്നല്‍..
നിന്റെ ശബ്ദം,
വല്ലാത്തൊരു മൌനം പോലെ.
ഹൃദയമിടിപ്പുകള്‍
വല്ലാത്ത മുഴക്കത്തോടെ.
എടുക്കാത്ത ഒരു നാണയം
എവിടെയോ കിലുങ്ങുന്നുണ്ട്.
അതും വെറുമൊരു തോന്നലാവുമോ?
4 അഭിപ്രായങ്ങൾ:
“നീ ഇവിടെയുണ്ടായിരുന്നപ്പോള്‍
ആരുമില്ലെന്ന തോന്നല്‍..
ഇന്ന്
നീ പോയപ്പോള്‍
ആരോ ഇല്ലാതായെന്ന്...“
നല്ല വരികള്‍.. നല്ല കവിത.
നന്നായി ഈ കവിത
തോന്നലുകള്‍ ഇഷ്ടായീ..:)
ellam oru thonal. oru vishada rogiyude galpanangal pole :)
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ