9/11/08

കക്കൂസ്


വൃത്തിയാക്കി വച്ചാല്‍
വെട്ടിത്തിളങ്ങുന്ന ഈ കൊട്ടത്തളത്തെ
മനസ്സിനോട് ഉപമിക്കാവുന്നതേയുള്ളൂ
എത്ര നിറച്ചോഴിച്ചാലും
ജലം
ഒരേ നിരപ്പില്‍ തുടരുന്നതിനാലും
ഛേ തീട്ടമെന്ന് മൂക്ക് പൊത്തുന്നവയെ
അകത്ത് അടക്കി വെക്കുന്നതിനാലും

പഴമ
ചിത്രപ്പണി ചെയ്ത
ഈ കുടുസ്സു മുറിയുടെ ചുമരുകള്‍ക്കുമുണ്ട്
മനസ്സിനോട്
മുറിച്ചാല്‍ മുറിയാത്ത ചേര്‍ച്ച

അഴിഞ്ഞ മുടിക്കെട്ടും
നീണ്ട മൂക്കുമുള്ള സ്ത്രീ രൂപം
സ്തനങ്ങളുടെ ഉയര്‍ച്ച കഴിഞ്ഞ്
നോക്ക്
ഒരു പുഴ പോലെ നിരങ്ങി
ചുഴി പൊലെ കുത്തി
മലഞ്ചെരിവു പോലെ ഇറങ്ങി
കണ്ണാടി തറച്ചിരുന്ന
ആണികള്‍ക്കപ്പുറം കടവ്

തൊട്ടപ്പുറത്ത്
കിടക്കുന്നതിനെ
അഴിച്ചു വച്ച പോലീസ് തൊപ്പിയാക്കാം
വാ പിളര്‍ന്നു നില്‍ക്കുന്ന
വേട്ട നായാക്കാം
ഈ മുറിയില്‍ പക്ഷെ നല്ലത്
എതിര്‍ ലിംഗങ്ങളെ
പിടിക്കുന്ന രൂപകങ്ങളാണ്

അത്
കുളി കഴിഞ്ഞു പോയവളുടെ
മുടികുടുക്കി ആവട്ടെ അപ്പോള്‍

11 അഭിപ്രായങ്ങൾ:

umbachy പറഞ്ഞു...

അത്
കുളി കഴിഞ്ഞു പോയവളുടെ
മുടികുടുക്കി ആവട്ടെ അപ്പോള്‍

Pramod.KM പറഞ്ഞു...

സല്യൂട്ട്:)

പാമരന്‍ പറഞ്ഞു...

മനസ്സറിഞ്ഞ്‌ ഒരു സല്യൂട്ട്‌ എന്‍റെയും വക..

Mahi പറഞ്ഞു...

തിരിച്ചു വരുന്നു.നന്നായിട്ടുണ്ട്‌

Sanal Kumar Sasidharan പറഞ്ഞു...

:)

അഴിഞ്ഞ മുടിക്കെട്ടും
നീണ്ട മൂക്കുമുള്ള സ്ത്രീ രൂപം
സ്തനങ്ങളുടെ ഉയര്‍ച്ച കഴിഞ്ഞ്
നോക്ക്
ഒരു പുഴ പോലെ നിരങ്ങി
ചുഴി പൊലെ കുത്തി.......

ഓ.ടോ:ഈ പരസ്യം പതിക്കുന്ന മൈരൻ ആരാ...?

തബ്ശീര്‍ പാലേരി പറഞ്ഞു...

nalla kavitha...

GOPAL പറഞ്ഞു...

തീട്ടത്തില്‍ കവിത ദര്‍ശിച്ച ആദ്യത്തെ കവി എന്ന നിലയില്‍ അങ്ങെക്ക്‌ അഭിവാദ്യങ്ങള്‍ !

ajmee പറഞ്ഞു...

എത്ര നിറചോഴിച്ചാലും ജലം ഒരേ നിരപ്പില്‍ തുടരുന്നൊരിടം, ശരിയാ .....ഏവരും ദിവസം ഒരു തവണയെങ്കിലും ഒന്നു വിസിറ്റ് ചെയ്യുന്ന "വലിയൊരു ചെറിയൊരിടം" .....

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ പറഞ്ഞു...

ഒന്നും പറയുന്നില്ല എന്നാലും പറയട്ടെ,
കവിത ഇവിടെ തീട്ടമാകുന്നു!കവി ഇവിടെ എത്ര നിറചോഴിച്ചാലും ജലം ഒരേ നിരപ്പില്‍ തുടരുന്നൊരിടമാണ്!അതിലേക്ക് ഞാന് ഒന്ന് തുപ്പട്ടെ!

Unknown പറഞ്ഞു...

gud

അനിലൻ പറഞ്ഞു...

പഴമ
ചിത്രപ്പണി ചെയ്ത
ഈ കുടുസ്സു മുറിയുടെ ചുമരുകള്‍ക്കുമുണ്ട്
മനസ്സിനോട്
മുറിച്ചാല്‍ മുറിയാത്ത ചേര്‍ച്ച

സത്യമാണുമ്പാച്ചീ.
നല്ല കവിത.