ചവിട്ടി കുഴച്ചിട്ടും
കുശവന്റെ കൈയ്യിലിരിന്ന് തിരിഞ്ഞിട്ടും
ചുട്ടെടുത്തിട്ടും
നിങ്ങളുടെ ദാഹങ്ങളിലേക്ക്
ഞങ്ങളെപ്പോഴും കരുതി വെക്കുന്നു
ഒരു തണുത്ത തെളിനീരാശ്വാസം
ഞങ്ങളില്‍ കല്ല് നിറച്ച്
പണ്ടൊരു കാക്കച്ചി പറഞ്ഞു തന്നിട്ടുണ്ട് നിങ്ങള്‍ക്ക്
അതിജീവനത്തിന്റെ പൊരുളുകള്‍
എന്നിട്ടും നിങ്ങളറിയാറില്ല
ഞങ്ങള്‍ക്കുള്ളിലെ ദുഃഖ ഘണ്ടയെ
അതു മീട്ടി നിങ്ങളിലെ നവേറും
പുള്ളേറും മാറ്റാറുണ്ടൊരുവള്‍
മണ്ണു കൊണ്ടുണ്ടാക്കി നിങ്ങളെയുമെന്നതെന്നോ
മറന്നു നിങ്ങള്‍
എങ്കിലും നിങ്ങളുടെ ജീവിതത്തില്‍
തുളുമ്പാത്തൊരു മൌനമായി
ഒരു മൂലയ്ക്ക് ഞങ്ങളെന്നുമുണ്ടാവും
ആറടി മണ്ണിലൊടുവില്‍ നിങ്ങളെയടക്കം ചെയ്യുമ്പോള്‍
മൂന്നു വലം വച്ച് ഇടം നെഞ്ഞു പൊട്ടി-
തകര്‍ന്ന് നിങ്ങളോടൊപ്പം കിടക്കാന്‍....
അല്ലെങ്കില്‍ നിങ്ങളിലെയെല്ലാം കത്തിയമര്‍ന്ന്
ഒരു പിടി ചാരം മാത്രം ബാക്കിയാവുമ്പോള്‍
അതുമുള്ളില്‍ നിറച്ച്
അറിയാത്തൊരു കടലു തേടി യാത്രയാവാന്‍....
12 അഭിപ്രായങ്ങൾ:
നല്ല വരികള്‍.നന്നായിരിക്കുന്നു.
മണ്‍കുടത്തിന്റെ ഒരു നിയോഗം.ജീവന് ആധാരമായ വെള്ളം പകര്‍ന്നു കൊടുക്കലും അവസാനം ജീവന്‍ വെടിഞ്ഞ ദേഹിയുടെ ചാരം..
നല്ല നിരീക്ഷണം.മഹീ
നല്ല അര്‍ത്ഥമുള്ള വരികള്‍..നന്നായിരിക്കുന്നു.
ഇഷ്ടമായി,നല്ല അര്‍ത്ഥമുള്ള വരികള്‍
വളരേ നല്ല വരികൾ മഹി. ഇഷ്ടമായി
മഹിയേട്ടാ...നന്നായിട്ടുണ്ട്...
നല്ല വരികള്‍.
ആശംസകള്‍..........
തണുപ്പ്
പുതുമയുള്ള കവിത
നന്നായിട്ടുണ്ട് ..ആശംസകള്‍
ഹൊ...നിക്ക് വയ്യ!!!
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ