കൈമോശം വന്ന സ്നേഹം
കരിനിഴലുകളായ്
ഫണമുയര്‍ത്തി
വേട്ടയാടികൊണ്ടേ ഇരിക്കും
അവയെ കൊല്ലേണ്ടി വന്നാല്‍
നിശബ്ധമായി
വേണമതു ചെയ്യുക.
കൃത്യം ഹൃദയത്തിനുള്ളില്‍ വച്ചും.
കണ്ണുകളടച്ചു
നിശബ്ധമായ്
സപര്‍ശിക്കാതെ
വേദനിപ്പിക്കാതെ
ശ്വാസം പിടിക്കാതെ
നിശബ്ധത കൊണ്ടു മാത്രമതിനെ
കൊല്ലുക.
ഒരു കൈമോശം വന്ന
ബ്ലോഗിനെ കൊല്ലുവാന്‍
നിശബ്ധതയ്ക്കാവില്ല
അത് സ്വപ്നങ്ങളുടെ,
ആത്മാവിന്റെ,
ചിറകുകളാണ്.
സത്പുത്രനെ പോലെ ഒരു
വഴികാട്ടി.
സൂത്രവാക്യം നഷ്ടപ്പെടുമ്പോല്‍
അത് അനാഥമാക്കപ്പെട്ട
ബാലനെപ്പോല്‍
അമ്പരന്നു കരഞ്ഞൂകൊണ്ടിരിക്കില്ല
പകരം
ദുര്‍മാര്‍ഗ്ഗിയായ പുത്രനെപ്പോല്‍
ഒരു ഭീഷിണിയായ്
വിലപേശിക്കൊണ്ടേയിരിക്കും.
പക്ഷേ ഉടമ അപ്പോഴും
ഒരമ്മയെപ്പോലെ
തന്റെ കുട്ടിയെ ഓര്‍ത്ത്
കരയുന്നുണ്ടാവാം.
2 അഭിപ്രായങ്ങൾ:
അല്ല മാഷേ കൈമോശം വന്ന സ്നേഹത്തെ കൊല്ലാന്‍ തക്കതായി ഇപ്പോള്‍ എന്താ പറ്റിയത്?
ചില വരികള്‍ വളരെ നന്നായിട്ടുണ്ട്.
സൂത്രവാക്യം നഷ്ടപ്പെടുമ്പോല്‍
അത് അനാഥമാക്കപ്പെട്ട
ബാലനെപ്പോല്‍
അമ്പരന്നു കരഞ്ഞൂകൊണ്ടിരിക്കില്ല...
thats good..
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ