3/10/08

ചൂണ്ടയിടല്‍

എത്ര നേരമായീ ഇങ്ങനെ ഇരിക്കുന്നു
ആ പൊങ്ങ്‌ ഒന്ന്‌ അനങ്ങുന്നത്‌ കൂടിയില്ലല്ലൊ
കോര്‍ത്തിട്ട ഇര പോരുന്നുണ്ടൊ?
എന്നെ പറ്റിക്കാന്‍ നോക്കണ്ട
ഞാനറിയുന്നുണ്ട്‌ ഇതിനടിയില്‍
‍ഇതിന്റെ ഏകതാനതയെ മുറിച്ചു നീന്തുന്ന
നിന്റെ ചലനങ്ങളെ
വാക്കുകളുടെ വഴുവഴുപ്പുള്ള നിന്റെ പുളച്ചിലുകളെ
ഉറക്കത്തിലും കണ്ണു തുറന്നിരിക്കുന്ന
നിന്റെ സ്വപ്നങ്ങളെ
ചെകിളകള്‍ ശ്വസിക്കുന്ന സത്യങ്ങളെ
ദുഃഖത്തിന്റെ ചെതുമ്പലുകളെ
കവിതേ, നിനക്കു വേണ്ടി
എത്ര നാള്‍ വേണമെങ്കിലും
ഞാനിങ്ങനെയിരിക്കും
നീയെവിടെ പോകാനാണ്‌?
ഒടുക്കം നീയിവിടേക്കു തന്നെ വരും
ഒറ്റ കൊത്തിന്റെയീ കാത്തിരിപ്പിലേക്ക്‌

8 അഭിപ്രായങ്ങൾ:

Mahi പറഞ്ഞു...

പഴയൊരു കവിത

ഭൂമിപുത്രി പറഞ്ഞു...

ഒരു മിന്നലായി വരും..പോകും
കണ്ണുംനട്ടിരുന്നാൽ പിടികൂടാം കേട്ടൊ മഹി

siva // ശിവ പറഞ്ഞു...

ജീവിതത്തില്‍ ചൂണ്ടയിറ്റുന്നവനെക്കാള്‍ വല എറിയുന്നവനാണ് വിജയം...

siva // ശിവ പറഞ്ഞു...

ജീവിതത്തില്‍ ചൂണ്ടയിറ്റുന്നവനെക്കാള്‍ വല എറിയുന്നവനാണ് വിജയം...

ajeeshmathew karukayil പറഞ്ഞു...

കവിതേ നീയിവിടേക്കു തന്നെ വരും

മഴക്കിളി പറഞ്ഞു...

മഹിയേട്ടാ,...നന്നായി...

സുധീർ (Sudheer) പറഞ്ഞു...

very good lines.
This long waiting itself is a poem.
at last she comes when we give up hopes.
actually this was the subject of
the first post in my blog :
http://blogeeyam.blogspot.com/2007/12/blog-post_30.html
(Sorry I don't have malayalam font in this system)

തമാശന്‍ പറഞ്ഞു...

ഞാനിവിടുണ്ടേ....