പട്ടാളക്കാരന്റെ ഭാര്യ
അതിര്‍ത്തിയിലെ
ഓരോ വെടിവെപ്പിലും
ഒരായിരം തവണ
വെടിയേറ്റു പിടയാറുണ്ട്
വൈധവ്യത്തിന്റെ
വെളുത്തനൂലിനാല് നെയ്ത
കല്ല്യാണപ്പുടവ
ഇടക്കൊക്കെയെടുത്തു
മണക്കാറുണ്ട്
മധുവിധുവിന്റെയൊരു
പൂമണത്താല്‍
ഒരുമിച്ചുള്ളോരു
വസന്തമോര്ത്തു
അടുത്തൊരവധിക്കാലത്തിനായുള്ളൊരു
കാത്തിരിപ്പ്
ഇടക്കുവരുന്ന കത്തുകളീല്
നേരില്‍ കാണനൊരു
പ്രാര്‍ഥന
ആയുര്ബലത്തിനായൊരു
നേര്‍ച്ച
കൈവിട്ടു പോവാത്തൊരു
മനോധൈര്യം
യുദ്ധത്തിലപഹരിക്കപ്പെട്ടവന്
കറുത്തയക്കങ്ങളീല്
ചൂടപ്പമവുമ്പോള്
കാണാറുണ്ട് ഞാന്‍
അയലത്ത്
പൂജാമുറിയില്‍
കണ്ണീര് നേദിച്ചുപ്രാര്ഥിക്കുന്ന
പട്ടാളക്കാരന്റെ ഭാര്യയേ.....
11 അഭിപ്രായങ്ങൾ:
പട്ടാളക്കാരന്റെ ഭാര്യ
അതിര്‍ത്തിയിലെ
ഓരോ വെടിവെപ്പിലും
ഒരായിരം തവണ
വെടിയേറ്റു പിടയാറുണ്ട്
പട്ടാളക്കാരന്റെ ഭാര്യ നന്നായിരിക്കുന്നു. തീർച്ചയായും നാം പൂവിട്ട് പൂജിക്കേണ്ടവർ തന്നെ അവർ. നമുക്ക് വേണ്ടി ജീവൻ പണയം വെച്ച് അതിർത്തിയിൽ ജാഗരൂഗരായിയിരിക്കുന്ന സ്വന്തം ഭർത്താവിന്റെ ജീവനെക്കുറിച്ച് എപ്പോഴും മനസ്സിൽ ഒരു തീനാളമായി കൊണ്ടു നടക്കുന്ന ഇവരെ പൂജിച്ചില്ലെങ്കിൽ പിന്നെയാരെ?
യുദ്ധത്തിലപഹരിക്കപ്പെട്ടവന്
കറുത്തയക്കങ്ങളീല്
ചൂടപ്പമവുമ്പോള്
കാണാറുണ്ട് ഞാന്‍
അയലത്ത്
പൂജാമുറിയില്‍
കണ്ണീര് നേദിച്ചുപ്രാര്ഥിക്കുന്ന
പട്ടാളക്കാരന്റെ ഭാര്യയേ.....
അത്മാവില് തൊട്ട വരികള്‍..പട്ടാളക്കാരന്റെ ഭാര്യയുടെ ദു:ഖം അധികം പേര് അറിയാറില്ല.ശരിക്കും അവര്‍ പൂജിക്കപ്പെടേണ്ടവര്‍ തന്നെ.
മനസ്സിലൊരു നൊമ്പരം കോറിയിടുന്ന വരികള്‍.....
നല്ല വരികള്‍ ഹാരിസ്
എനിക്ക് വല്ലാത്ത ഫീലിങ്ങ്സ് ഉണ്ടാക്കി ഈ കവിത. ഞാനിത്തരം ഒരു അവസ്ഥയിലൂടെയാണ് മൂന്നാല് ദിവസമായി കടന്നുപോകുന്നത് :(
നല്ല കവിത.
എന്റെ അച്ഛന് ഒരു പട്ടാളക്കാരനാണ്...ഇതൊക്കെ എനിക്ക് മനസ്സിലാകും....
"ശരികള്‍" മാത്രം എഴുതിയിരിക്കുന്നു..
ഉള്ളില്‍ തട്ടി,നന്നായിത്തന്നെ..
നല്ല വരികള്‍
nalla ulkkampullavarikalmone,pattalakarante bariyaude avsthaulkondu yezhuthiya kavitha.inium nalla kavithakalthedi varaam.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ