24/5/08

തള്ള

ഭര്‍ത്താവു മരിച്ചതാണ്.
അറുപതിലേറെ പ്രായവുമുണ്ട്.
കുഞ്ഞുങ്ങളെ നോക്കാനാണ് വരുന്നത്.
എന്നാലും എന്നെ കാണുമ്പോള്‍
അവര്‍ക്കൊരു ചിരി വരും,
അവര്‍ക്കൊരു നാണം വരും.
ഇന്നലെയും വന്നു അത്.
നോക്കുമ്പോള്‍ അവരുണ്ട്
കണ്ണെഴുതിയിരിക്കുന്നു.
വെപ്പുപല്ലുകള്‍ക്ക്
വല്ലാത്ത വെണ്മ.
അപ്പോഴാവണം ഒരറപ്പ്,
കുളിമുറിയിലെ ഒച്ച്,
എന്റെയുള്ളില്‍ അരിച്ചരിച്ചുപോയി.
അതില്‍പ്പിന്നെ
എഴുതാനിരിക്കുമ്പോഴും
വായിക്കാനിരിക്കുമ്പോഴും
ഏകാഗ്രതയില്ല.
നേരേ ചൊവ്വേ ഒന്ന് തൂറാന്‍ പോലും
ഏകാഗ്രത വേണം.
അവര്‍ അകത്ത് അടിച്ചു വാരുമ്പോള്‍
ചൂല് തറയില്‍ തട്ടിയുണ്ടാകുന്ന ഒച്ചയില്‍
എന്നെ പരിഗണിക്കുമ്പോലെ എന്തോ ഒന്ന്...
അവര്‍ കുട്ടികളോട് വര്‍ത്തമാനം പറയുമ്പോള്‍
അവിടവിടെ കലര്‍ത്തുന്ന ചിരിക്ക്
എന്റെ ചെവികളിലേക്ക്
ഉന്നം പിടിക്കുമ്പോലെ ഒരു ഒരു...

8 അഭിപ്രായങ്ങൾ:

പാമരന്‍ പറഞ്ഞു...

"കുളിമുറിയിലെ ഒച്ച്,
എന്റെയുള്ളില്‍ അരിച്ചരിച്ചുപോയി"

"നേരേ ചൊവ്വേ ഒന്ന് തൂറാന്‍ പോലും
ഏകാഗ്രത വേണം."

ഇഷ്ടപ്പെട്ടു മാഷെ..

നസീര്‍ കടിക്കാട്‌ പറഞ്ഞു...

പ്രണയകവിത തന്നെ

വിഷ്ണു പ്രസാദ് പറഞ്ഞു...

നസീറേ, ഇതിലും ഭേദം എന്നെയങ്ങ് കൊല്ലുകയായിരുന്നു...
ഇത് പ്രണയകവിതയായി വായിക്കാന്‍ പറ്റുന്നുണ്ടോ?
ഉണ്ടെങ്കില്‍ എന്റെ പിഴ.

Jayesh/ജയേഷ് പറഞ്ഞു...

GIGOLO????? SORRY :)

നസീര്‍ കടിക്കാട്‌ പറഞ്ഞു...

ഞാന്‍ വായിക്കുന്നു
ഒരു വൈലോപ്പിള്ളി പ്രണയം

നസീര്‍ കടിക്കാട്‌ പറഞ്ഞു...

വെറുപ്പിലും ഉറയൂരിയെത്തുന്ന ഒരു ഒരു...

ആദ്യപ്രണയത്തിന്റെ ദിനങ്ങളില്‍
തൂറാന്‍ പോലും പറ്റാത്ത ഒരു ഒരു...

ഇനി പെണ്ണെഴുത്തുകാര്‍ പറയട്ടെ

തറവാടി പറഞ്ഞു...

നസീറേ ,

ആദ്യ പ്രണയത്തിന്‍‌റ്റെ രാത്രി ഉറങ്ങാനൊക്കില്ല എന്നത് നേര് , പക്ഷെ മറ്റവന്‍ (രണ്ട്) പോക്കോട് പോക്കായിരിക്കില്ലെ? ;)

maya പറഞ്ഞു...

കവിത വായിചുകൊനടിരുന്നപ്പോള്‍ തന്നെ എനിക്കു തോന്നി ഇതു വിഷ്നുമാഷിന്റെ തന്നേന്നു.അവസാനം പേരു കണ്ടപ്പോള്‍ ഞാന്‍ ശരി .വളരെ ഹ്ര്യദ്യമായി .thanks