അഗാധതയില്‍
നീന്തിത്തുടിക്കുന്നവള്‍
കരയെ കൊതിപ്പിച്ച്
ശ്വാസത്തില്‍ ഉള് ക്കടല്‍ നിറച്ച്
നീലച്ചെതുമ്പലുകള്
പ്രതിഫലിച്ച് നീലിച്ച
ആകാശം നോക്കിയങ്ങനെ..
വലയില്‍ കുരുങ്ങാതെ
കടല്‍ വേടന് മാരുടെ
ചൂണ്ടയില്‍ കൊരുക്കാതെ
സ്പര് ശനമേല്‍ ക്കാതെ
അവളിപ്പോഴും
സ്വച്ഛന്ദം
സമുദ്രദേവതയെപ്പോലെ വാഴുന്നു
എന്നിട്ടുമവള്‍ ഇപ്പോളും
കന്യകയാണെന്നതത്ഭുതമവിശ്വസനീയം
6 അഭിപ്രായങ്ങൾ:
മല് സ്യകന്യക
കൊള്ളാം......
"മല്‍സ്യകന്യക"..............
ചൂണ്ടയില്‍ കൊരുക്കാതെ
സ്പര് ശനമേല്‍ ക്കാതെ..
എന്നിട്ടുമവള്‍ ഇപ്പോളും
കന്യക.......
നല്ല വരികള്‍
മത്സ്യകന്യക..കഥകളില്‍ മാത്രം കേട്ടിട്ടുള്ള മത്സ്യകന്യക പണ്ടേ അതെനിക്കൊരു അത്ഭുതമാണു..അതിലേറെ അത്ഭുതം ഈ വരികള്‍ വായിച്ചപ്പോള്‍ തോന്നി..ലളിതസുന്ദരമായ വരികള്‍..മനോഹരമായതെന്തും വെട്ടിപിടിക്കാന്‍ ഒരുങ്ങുന്ന ഈ ലോകത്ത് അവളിപ്പോഴും കന്യകയായി തന്നെ നിലകൊള്ളുന്നു..അവസാനത്തെ വരികള്‍ ഒരുപാടിഷ്ടപ്പെട്ടു..;)
നിന്റെ വിശ്വാസം നിന്നെ പൊറുപ്പിക്കട്ടെ. ആശ്വസിക്കാന്‍ എത്രയെത്ര വഴികള്‍.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ