തലയോട് എന്ത് തരം ഓടാണ് ?
പുര മേയാന്‍ കൊള്ളുമോ ??
എങ്കില്‍ എനിക്കും കുറെയേറെ വേണം .
വെളിച്ചം കടക്കുന്ന ചില്ല് കഷണങ്ങള്‍
ഇടയ്ക്കിടെ ചേര്ത്തു
ഭംഗിയായി മേയണം .
കഴുക്കോല്‍ നല്ല ബലമുള്ളതായിരിക്കണം .
തൊട്ടില്‍ കെട്ടാനും കഴിയണം ,
തൂങ്ങി മരിക്കാനും കഴിയണം .
ഓടിട്ട വീടിന് ഒരുപാട് സാധ്യതകളാണ് .
9 അഭിപ്രായങ്ങൾ:
ശരി തന്നെ പക്ഷെ ഇന്ന് കോണ്‍ഗ്രീറ്റ് മണിമാളികകള്‍ പടുത്തയത്തുന്നവര്‍ അറിയുന്നില്ലല്ലോ അതിന്റെ മഹത്വം
കവിതയുടെ സാമ്പ്രദായിക വഴിയില്‍ നിന്ന് വിട്ടുപോവാനുള്ള ശ്രമമുണ്ട് പ്രഭയുടെ കവിതയില്‍.അഭിനന്ദനീയമാണിത്.ചിലപ്പോള്‍ പിരിക്കുമ്പോള്‍ ചിലപ്പോള്‍ ചേര്‍ക്കുമ്പോള്‍ കവിത...
മനോഹരമായ കവിത...
ആശംസകള്‍...
എന്താ തലയോട് കൊണ്ടു തന്നെ പുരമേയണം എന്നു നിര്‍ബന്ധം വരാന്‍ കാരണം?
തലക്കുള്ളില്‍ ഒന്നുമില്ലാത്തതുകൊണ്ടാണോ തലയോട്ടിയോറ്റിത്ര പ്രിയം?
പിരിച്ചെഴുത്ത് എന്ന പേരില്‍ എം.ആര്‍ രേണുകുമാരിന്റെ ഒരു കവിത പുതുലക്കം മാത്രുഭൂമിയില്‍ ഉണ്ട്.വായിക്കണം.
വെളിച്ചം കടക്കുന്ന വീടുകളിലേക്ക് തൂങ്ങി മരണം തിരിഞ്ഞു നോക്കാറില്ല,മൂപ്പര്‍ക്കിഷ്ടം ഇരുട്ടിന്‍റെ വീടുകളാണ്. (വര്‍ഗ ബോധമാവുമോ കാരണം?അറിഞ്ഞുകൂടാ). ചിന്തിപ്പിക്കുന്ന വരികള്‍ എപ്പോഴും എവിടേയും ഇഷ്ടപ്പെടുന്നഎനിക്ക് ഈ കവിത ഇഷ്ടപ്പെട്ടു എന്ന് പ്രത്യേകം പറയേണ്ടല്ലോ.
:)
:).................
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ