22/2/08

കുറുക്കന്റെ കല്യാണം

കുറുക്കന്റെ കല്യാണത്തിന്‌ പോകും വഴി
കഴുതപ്പെണ്ണിന്‌ പേറ്റ് നോവ്


പോത്ത് ഡോക്ടര്‍ അവധീലാണ്‌
ചെമ്പോത്ത് വൈദ്യന്‍ പ്രസവം നോക്കില്ല!

പിന്നെ വയറ്റാട്ടിക്കിളിയുടെ
ചിറകും കാലും പിടിച്ച്

ഒരു വിധം കഴുതപ്പെണ്ണ്‌ പെറ്റപ്പോള്‍
വെയില്‍ മാഞ്ഞു, മഴ തോര്‍ ന്നു
കുറുക്കന്റെ കല്യാണവും മുടങ്ങി !!

6 അഭിപ്രായങ്ങൾ:

Jayesh/ജയേഷ് പറഞ്ഞു...

കുറുക്കന്റെ കല്യാണം

പാമരന്‍ പറഞ്ഞു...

കുസൃതിക്കവിത ഇഷ്ടപ്പെട്ടു:)

ശ്രീകുമാര്‍ പറഞ്ഞു...

ഹ! ഹ! മച്ചു കൊള്ളാം....


"കുറുക്കനെ കാത്തിരുന്നു തളര്‍ന്ന
കുറുക്കച്ചി കരിമ്പൂച്ചയുടെ
കൂടെ ഇറങ്ങിപ്പോയി................."

CHANTHU പറഞ്ഞു...

എനിക്കിത്‌ ഇഷ്ടപ്പെട്ടു

നിരക്ഷരൻ പറഞ്ഞു...

രസമുണ്ട് :)

kurian പറഞ്ഞു...

hmmm kollam mahaanneee oru change kollaammmm oru kunjunni style oke undu ennu parayam :)