ചായയുണ്ടാക്കുമ്പോള്‍
തേയിലക്ക് പിന്നില്‍
പ്രവര്‍ത്തിച്ച
കറുത്ത കരങ്ങളെക്കുറിച്ച്
ചിന്തിച്ചു.
ഊതിക്കുടിക്കുമ്പോള്‍
വെളുത്ത കുപ്പായത്തില്‍
തെറിച്ചുവീണ്
കറപുരളാതിരിക്കാന്‍
ശ്രദ്ധിച്ചു.
---------------------
ഇല്ലസ്ട്രേഷന്‍: പേര് പേരക്ക
---------------------
7 അഭിപ്രായങ്ങൾ:
വിപ്ലവകരം തന്നെ..
ഇതും വിപ്ലവകരം അല്ലേ?
അതേ.. വിപ്ലവം തന്നെ.. പണിയെടുത്തവന്റെ കൈകള്‍ ഒരിക്കലും അഴുക്കാക്കരുത് വിപ്ലവകാരിയുടെ കുപ്പായത്തെ.. വെളുക്കുമ്പോ കുളിച്ച്, വെളുത്ത മുണ്ടുടുത്ത് നടക്കട്ടെ വിപ്ലവം.. അഭിവാദനങ്ങള്‍.
കോട്ടയം സമ്മേളം കഴിഞ്ഞു എഴുതിയതാ?
പോളിറ്റ് ബ്യൂറോക്കു കമ്പ്ലൈന്‍റ് അയക്കുന്നുന്‍ണ്ട്!!!!!! നോക്കിക്കോ>>>>
കവിതയിലും ഇഷ്ടം ആയതു ആ illustration ആണ് ..... അതില്‍ ഈ കവിത മുഴുവനും അതില്‍ കൂടുതലും ഉണ്ട് ..
:)
വിപ്ലവം ജയിക്കട്ടെ. കവിതയും.
വിപ്ലവം തന്നെ.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ