7/11/07

ഉടയുന്നുണ്ട് അകത്തെന്തൊക്കെയോ

ഉടയുന്നുണ്ട്
അകത്തെന്തൊക്കെയോ.
വരാന്തയിലെ
പത്രത്തില് നിന്നും
കനമുള്ളൊരു ശബ്ദം
തെറിക്കുന്നകത്തേക്ക്
"എന്താണവിടെ?"
പിന്നില്,
പണ്ടേക്ക് പണ്ടേ
അടുക്കിയരക്കിട്ടുറപ്പിച്ച്
ഭംഗിയാക്കിയതല്ലേയെന്ന‌
ഭാവവും
മുഖം നീട്ടി
കാര്ക്കശ്യപ്പെടുന്നുണ്ട്.
അകത്ത്
വിറയുന്ന വിരലുകള്
ഉടഞ്ഞതിന്
ചോപ്പിന്റെയ‌തിരുകള് ചാലിച്ച്
പര‌തുന്നുണ്ട്,
അടുക്കിയ‌ടുക്കി
ത‌ക‌രുന്നുണ്ട്,
വിയ‌ര്ത്തയൊരു മൌനം
കുത‌റുന്നുണ്ട്,
പുല‌മ്പുന്നുണ്ട്...
"എന്തിനടച്ചിടുന്നു?
ഉടയുന്നുണ്ട്
അകത്തെന്തൊക്കെയോ,
എനിക്കിതെല്ലാം
വെയിലില് വിത‌റ‌ണം
കാറ്റില് പ‌ര‌ക്ക‌ണം
നിന്നില് ദ‌ഹിക്ക‌ണം
എന്നിട്ടും വേണം
കെടാതെ
നീറി നീറിയ‌ങ്ങ‌നെ..."

അഭിപ്രായങ്ങളൊന്നുമില്ല: