26/10/07

വെയില്‍ത്തുള്ളികള്‍ മഴത്തുണ്ടുകള്‍ *

തമിഴ് കവി സല്‍മയുടെ വരികള്‍
മൊഴിമാറ്റം : ശിവകുമാറ് അമ്പലപ്പുഴ

1.
ഉയരം തേടിപ്പറന്ന കിളി
പെയ്യാത്ത മേഘത്തിന്‍ കൂര്‍മുന-
യുരഞ്ഞുടല്പിഞ്ഞിയുറന്ന കുരുതി
മഴവില്ലിനെട്ടാം നിറം

2.
നെടുമ്പാത തിന്നുതീറ്ത്ത വണ്ടി
അള്ളിപ്പിടിച്ചു കരണ്ടു തുടങ്ങവേ
അലിയുന്നാകാശഗറ്വ്വായുയറ്ന്നു
നില്‍ക്കും വന്മലയുടെ ഗാംഭീര്യം

3.
ഇരുള്‍ മൂ‍ടിയ രാവില്‍
ഉറക്കറപ്പഴുതിലൂടെ
പുലരോളം വായിക്കാം
ഒരുകീറു മാനമൊന്നുരണ്ടു
പോക്കിരിത്താരകള്‍

4.
കണ്ടിട്ടില്ല നിലാവ്
നിന്‍ സ്നേഹനിഴല്‍
പതിക്കാത്ത ദിനങ്ങളില്‍
ഉള്ളില്‍ തൂവും മഴ-
ത്തുള്ളികളെപ്പുറത്താക്കി
തഴുതിട്ടിരിപ്പു ഞാന്‍
അഴിച്ചേക്കാം തെറ്റി നിന്നെ
അണിയിച്ച സ്നേഹക്കടിഞ്ഞാണ്‍
അതിരറിയാത്തൊരജ്ഞത

പുഴതന്നകം നുഴയാനാവാതെ
കുഴഞ്ഞുവീണു ജലപ്പരപ്പില്‍
കിടനുന്നു കിതപ്പാറ്റുന്നു കാറ്റ്

5.
മഴച്ചിണുങ്ങലിലീറനായി
ചിരിവെയിലില്‍
ഉണങ്ങുമുടുപ്പുകള്‍
വാരിയെടുക്കുന്നവള്‍

രാക്ഷസച്ചോടുകള്‍ വെച്ചു മഴ
വീണ്ടുമിറങ്ങുമ്പൊഴും
കുതിരും തുണിക്കുള്ളില്‍
ഒളിച്ചിരുന്നൊളി തൂകി
വെയില്‍ത്തുണ്ടുകള്‍

5 അഭിപ്രായങ്ങൾ:

വിഷ്ണു പ്രസാദ് പറഞ്ഞു...

ശിവകുമാറേ, നല്ല ശ്രമം.ഈ പരിചയപ്പെടുത്തലിന് നന്ദി.

ദിലീപ് വിശ്വനാഥ് പറഞ്ഞു...

വളരെ നല്ല ഉദ്യമം.

പ്രയാസി പറഞ്ഞു...

റൊമ്പ പ്രമാദം..:)

ജ്യോതീബായ്‌ പരിയാടത്ത്‌ പറഞ്ഞു...

സല്‍മയെ പരിചയപ്പെടുത്തിയതിനു നന്ദി. ആയില്ലല്ലോ പോരട്ടെ ഇനിയും .. :)

എം.കെ.ഹരികുമാര്‍ പറഞ്ഞു...

അക്ഷരജാലകം.ബ്ലൊഗ്സ്പോട്.കോം എന്ന പേരില്‍ ഞാന്‍ പുതിയ കോളം ആരംഭിക്കുകയാണ്. ബ്ലോഗ് സാഹിത്യത്തേയും അച്ചടി സാഹിത്യത്തേയും വിലയിരുത്തുന്ന പ്രതിവാര പംക്തിയാണ്. എല്ലാവര്‍ക്കും ലിന്‍ക് നല്കി സഹായിക്കണം.
ഇതൊരു ടെസ്റ്റ് പബ്ലിഷിങാണ്.
ആഗോള മലയാള സാഹിത്യത്തിന്‍റ്റെ അവസ്ഥകളെ മുന്‍വിധികളില്ലാതെ പിന്‍തുടരാന്‍ ശ്രമിക്കും.
എം.കെ.ഹരികുമാര്‍