തമിഴ് കവിത എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
തമിഴ് കവിത എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

3/12/09

സമാന്തര ലോകങ്ങൾ - ജ്ഞാനക്കൂത്തൻ**

കണ്ണടയാ, കാലെത്താ ദേവർ ലോകത്തിൽ
ത്രിശങ്കുവെ വിടില്ലെ-
ന്നൊരുത്തൻ ചൊന്നതാപത്തായി.

ത,ന്നാളെ മടക്കിയതും വിശ്വാമിത്രൻ
തിളച്ചെണീറ്റു- ബ്രഹ്മാവിന്നെതിർ സൃഷ്ടി
താൻ ചെയ്യുന്നുണ്ടെന്ന് ചൊല്ലിയാരംഭിച്ചു.

കണ്ണടയാ, കാലെത്താ ദേവകളെല്ലാം
ബ്രഹ്മനോടൊത്തുവന്ന് അരുതേയെന്നു
മുനി ശ്രേഷ്ഠനോടു കെഞ്ചിയിരന്നു.

തണുത്തുമഹാമുനി;എന്നാലതുവരെ
പടച്ചവ ലോകത്തിലെന്നു-
മുണ്ടാകുമെന്നു വരവും കൊടുത്തു.

അന്നുമുതൽ ബ്രഹ്മാവും വിശ്വാമിത്രമുനിയും
സൃഷ്ടിച്ചവ തൊട്ടു തൊട്ടു
കഴിയുന്നതു പതിവായി.

ഇതിന്നു തെളിവാണത്രേ
മയിലിന്നു തുർക്കിപ്പക്ഷി, പുലിക്കു പൂച്ച,
കുതിരയ്ക്കു കഴുത, കുയിലിനു കാക്ക
കവികൾക്കെന്നെന്നും പണ്ഡിതന്മാർ.

*ആറ്റൂർ രവിവർമയുടെ പുതുനാനൂറ് എന്ന, തമിഴ് കവിതകളുടെ മൊഴിമാറ്റ പുസ്തകത്തിൽ നിന്ന് എടുത്തെഴുതിയത്.
**ജ്ഞാനക്കൂത്തൻ, തമിഴ് കവി. രംഗനാഥൻ എന്ന് എഴുത്തുകുത്ത്. അൻ‌റു വേറു കിഴമൈ, സൂര്യനുക്ക് പിൻപക്കം, കടൽക്കരയിൽ ചില മരംകൾ എന്നിവ കവിതാ സമാഹാരങ്ങൾ.സമ്പൂർണ സമാഹാരവും ഉണ്ട്.

26/10/07

വെയില്‍ത്തുള്ളികള്‍ മഴത്തുണ്ടുകള്‍ *

തമിഴ് കവി സല്‍മയുടെ വരികള്‍
മൊഴിമാറ്റം : ശിവകുമാറ് അമ്പലപ്പുഴ

1.
ഉയരം തേടിപ്പറന്ന കിളി
പെയ്യാത്ത മേഘത്തിന്‍ കൂര്‍മുന-
യുരഞ്ഞുടല്പിഞ്ഞിയുറന്ന കുരുതി
മഴവില്ലിനെട്ടാം നിറം

2.
നെടുമ്പാത തിന്നുതീറ്ത്ത വണ്ടി
അള്ളിപ്പിടിച്ചു കരണ്ടു തുടങ്ങവേ
അലിയുന്നാകാശഗറ്വ്വായുയറ്ന്നു
നില്‍ക്കും വന്മലയുടെ ഗാംഭീര്യം

3.
ഇരുള്‍ മൂ‍ടിയ രാവില്‍
ഉറക്കറപ്പഴുതിലൂടെ
പുലരോളം വായിക്കാം
ഒരുകീറു മാനമൊന്നുരണ്ടു
പോക്കിരിത്താരകള്‍

4.
കണ്ടിട്ടില്ല നിലാവ്
നിന്‍ സ്നേഹനിഴല്‍
പതിക്കാത്ത ദിനങ്ങളില്‍
ഉള്ളില്‍ തൂവും മഴ-
ത്തുള്ളികളെപ്പുറത്താക്കി
തഴുതിട്ടിരിപ്പു ഞാന്‍
അഴിച്ചേക്കാം തെറ്റി നിന്നെ
അണിയിച്ച സ്നേഹക്കടിഞ്ഞാണ്‍
അതിരറിയാത്തൊരജ്ഞത

പുഴതന്നകം നുഴയാനാവാതെ
കുഴഞ്ഞുവീണു ജലപ്പരപ്പില്‍
കിടനുന്നു കിതപ്പാറ്റുന്നു കാറ്റ്

5.
മഴച്ചിണുങ്ങലിലീറനായി
ചിരിവെയിലില്‍
ഉണങ്ങുമുടുപ്പുകള്‍
വാരിയെടുക്കുന്നവള്‍

രാക്ഷസച്ചോടുകള്‍ വെച്ചു മഴ
വീണ്ടുമിറങ്ങുമ്പൊഴും
കുതിരും തുണിക്കുള്ളില്‍
ഒളിച്ചിരുന്നൊളി തൂകി
വെയില്‍ത്തുണ്ടുകള്‍