24/10/07

ചണ്ണാ‍ടിയും, കങ്ങാതിയും!

കണ്ണാടികളെ
എനിക്കിഷ്ടമായിരുന്നില്ല,
പിന്നില്‍ വിഷം തേച്ച
ചില്ലുകളാണവ.

പകരം ഞാനൊരു
ചങ്ങാ‍തിയെക്കൂട്ടി,
അവള്‍ക്കു ഞാനും,
എനിക്കവളും
കണ്ണാടിയായിരുന്നു.

പക്ഷേ, തൊട്ടപൊട്ട്
ഒട്ടിക്കാന്‍ ഒരു
കണ്ണാടിയില്ലാതെ വന്നപ്പോള്‍‌
‍അവളതെടുത്തെന്റെ
നെറ്റിയില്‍ തൊട്ടു.!
വന്ന് വന്ന് ജീവിതവും
ഒരു സ്പൂണറിസമായി!
.... ..... .........

16 അഭിപ്രായങ്ങൾ:

സാല്‍ജോҐsaljo പറഞ്ഞു...

സ്പൂണറിസത്തിന്റെ ഭാവങ്ങള്‍!!

ബൂലോക കവിതയില്‍ എന്റെ ആദ്യപോസ്റ്റ്

കുടുംബംകലക്കി പറഞ്ഞു...

കല്ല നവിത!

ക്രിസ്‌വിന്‍ പറഞ്ഞു...

നല്ല കവിത;നന്നായിരിക്കുന്നു.

ഉപാസന || Upasana പറഞ്ഞു...

:)
upaasana

വിശാഖ് ശങ്കര്‍ പറഞ്ഞു...

നെട്ടും കൊള്ളാം, പൊറ്റിയും കൊള്ളാം.

ഈ ചങ്ങാതിയെ ഇഷ്ടമായ് സല്‍ജോ..

Ajith Polakulath പറഞ്ഞു...

പൊട്ട് തൊടീക്കല് നിര്‍ത്തിയോ സാലൂ? ഇപ്പോഴും ഉണ്ടൊ?

പിന്നെ എല്ലാ തിളക്കത്തിന്റെ പിന്നിലും ഒരു നിറമുണ്ട്...കാണാന്‍ പറ്റാത്ത നിറം

ബൂലോകത്തില്‍ കണ്ടതില്‍ സന്തോഷം

അജിത്ത് പോളക്കുളത്ത്

Sethunath UN പറഞ്ഞു...

ന‌ന്നായി സാല്‍ജോ

മെലോഡിയസ് പറഞ്ഞു...

നന്നായിട്ടുണ്ട് ട്ടാ സാല്‍ജോ.

Murali K Menon പറഞ്ഞു...

ഓരോരോ പ്രശ്നങ്ങളേ,,,
നന്നായിട്ടുണ്ട്.

Sherlock പറഞ്ഞു...

:) രസകരം...

വിഷ്ണു പ്രസാദ് പറഞ്ഞു...

വന്ന് വന്ന് ജീവിതവും ഒരു സ്പൂണറിസമായി...

നന്നായിട്ടുണ്ട് സാല്‍ജോ.

aneeshans പറഞ്ഞു...

സുന്ദരമായ ആശയം.

Sanal Kumar Sasidharan പറഞ്ഞു...

നന്നായി.പിന്നില്‍ വിഷമ്പുരട്ടിയ ചില്ലുകള്‍ എന്ന വിശേഷണവും.പൊട്ട് ഒട്ടിക്കാനുള്ള പ്രതലമായി കണ്ണാടി അധപ്പതിച്ചു എന്ന ധ്വനിയും ഗംഭീരം

Pramod.KM പറഞ്ഞു...

ഇള്ളാമല്ലോ കൊത്:)))

സണ്ണിക്കുട്ടന്‍ /Sunnikuttan പറഞ്ഞു...

നീ ആളു കൊള്ളാല്ലോടാ ചെക്കാ :)

simy nazareth പറഞ്ഞു...

കിടിലന്‍ :-) നല്ല കവിത.