എനിക്കിഷ്ടമായിരുന്നില്ല,
പിന്നില്‍ വിഷം തേച്ച
ചില്ലുകളാണവ.
പകരം ഞാനൊരു
ചങ്ങാതിയെക്കൂട്ടി,
അവള്‍ക്കു ഞാനും,
എനിക്കവളും
കണ്ണാടിയായിരുന്നു.
പക്ഷേ, തൊട്ടപൊട്ട്
ഒട്ടിക്കാന്‍ ഒരു
കണ്ണാടിയില്ലാതെ വന്നപ്പോള്‍
അവളതെടുത്തെന്റെ
നെറ്റിയില്‍ തൊട്ടു.!
വന്ന് വന്ന് ജീവിതവും
ഒരു സ്പൂണറിസമായി!
.... ..... .........
16 അഭിപ്രായങ്ങൾ:
സ്പൂണറിസത്തിന്റെ ഭാവങ്ങള്‍!!
ബൂലോക കവിതയില്‍ എന്റെ ആദ്യപോസ്റ്റ്
കല്ല നവിത!
നല്ല കവിത;നന്നായിരിക്കുന്നു.
:)
upaasana
നെട്ടും കൊള്ളാം, പൊറ്റിയും കൊള്ളാം.
ഈ ചങ്ങാതിയെ ഇഷ്ടമായ് സല്‍ജോ..
പൊട്ട് തൊടീക്കല് നിര്‍ത്തിയോ സാലൂ? ഇപ്പോഴും ഉണ്ടൊ?
പിന്നെ എല്ലാ തിളക്കത്തിന്റെ പിന്നിലും ഒരു നിറമുണ്ട്...കാണാന്‍ പറ്റാത്ത നിറം
ബൂലോകത്തില്‍ കണ്ടതില്‍ സന്തോഷം
അജിത്ത് പോളക്കുളത്ത്
നന്നായി സാല്‍ജോ
നന്നായിട്ടുണ്ട് ട്ടാ സാല്‍ജോ.
ഓരോരോ പ്രശ്നങ്ങളേ,,,
നന്നായിട്ടുണ്ട്.
:) രസകരം...
വന്ന് വന്ന് ജീവിതവും ഒരു സ്പൂണറിസമായി...
നന്നായിട്ടുണ്ട് സാല്‍ജോ.
സുന്ദരമായ ആശയം.
നന്നായി.പിന്നില്‍ വിഷമ്പുരട്ടിയ ചില്ലുകള്‍ എന്ന വിശേഷണവും.പൊട്ട് ഒട്ടിക്കാനുള്ള പ്രതലമായി കണ്ണാടി അധപ്പതിച്ചു എന്ന ധ്വനിയും ഗംഭീരം
ഇള്ളാമല്ലോ കൊത്:)))
നീ ആളു കൊള്ളാല്ലോടാ ചെക്കാ :)
കിടിലന്‍ :-) നല്ല കവിത.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ