4/10/07

പെടയാട്ടം

പറക്കാനറിയില്ല
പറന്നാലൊട്ടാകാശം മുട്ടുകയില്ല
ചിറകുള്ളതു വെറുതേ
കുഴലിന്നു താളം വയ്ക്കാന്‍....

പൂക്കാനറിയില്ല
കായ്ക്കയുമില്ല
പൂവെന്ന പേരുള്ളതു പോരില്‍
‍കൊത്തിക്കുടയാന്‍ ചോരത്തൊപ്പി...

കാമരൂപനാണത്രേ !
സൂത്രങ്ങളറിയില്ല
നൊടിനേരത്തെ സുരതം
നേടുവാനോടുന്നു ലോകം ചുറ്റി...

അറിവും നിനക്കില്ല...
കൊത്തിക്കൊടുത്തും
കുറുകിരക്ഷിച്ചും നീ
വളര്‍ത്തുന്നതും കണ്ടാലറിയില്ല...

നിനക്കുള്ളതെന്താണെന്ന് അറിയാം
നിനക്കൊഴിച്ചെല്ലാവര്‍ക്കും
ചവിട്ടാന്‍ തുടങ്ങിയാല്‍
കുറയും കനം മാത്രം,
പനിക്കും പരാധീനതക്കും
ഉഴിയാന്‍ നേര്‍ച്ചപ്പാത്രം....

ഉണരാത്തവരെക്കൂടി
കൂക്കിയുണര്‍ത്തി നീ
എന്തിനു തുടരുന്നു
ദിനവും പെടയാട്ടം..!

5 അഭിപ്രായങ്ങൾ:

aneeshans പറഞ്ഞു...

ആരാ, എന്താ, എപ്പോഴായിരുന്നു . :)

Sanal Kumar Sasidharan പറഞ്ഞു...

ഒരു പുരുഷന്‍...!
ഒരു കോഴിയായി..!
ഇന്നലെ,ഇന്ന്,നാളെ വിലയിരുത്തപ്പെടുന്നത്...

മനസ്സിലായോ എന്തോ.?
തെളിച്ചു പറയാം.ഇത് -ഈ കവിത ഒരു പുരുഷന്റെ ജീവിത സമസ്യയെ ക്കുറിച്ചാണ്.ഞാനുള്‍പ്പെടെ എല്ലാ പുരുഷന്മാരുടെയും ജീവിതം പെടയാട്ടം(പെടയെ-പെണ്ണിനെ, ചുറ്റിപ്പറ്റി അവള്‍ക്കുവേണ്ടിയുള്ള ആട്ടം)തന്നെയാണ്.എന്നാലും പഴികളും പരാതികളും തീരില്ല.ഇന്‍‌ഹെറന്റ് ആയിട്ടുള്ള കുഴപ്പങ്ങളും തീരുന്നില്ല.പരിതാപകരം അല്ലേ.അതുകൊണ്ട് ഇങ്ങനെ എഴുതി.

aneeshans പറഞ്ഞു...

മനസിലായി. നന്ദി


ഓ ടോ : ഈ കവിതയ്ക്ക് ജീവിച്ചിരിക്കുന്നതോ മരിച്ചവരോ ആയ ആരോടും ഒന്നും പറയാനില്ല.

Sanal Kumar Sasidharan പറഞ്ഞു...

ഉം ശരിയായിരിക്കും.ഇനി ജനിക്കാന്‍ പോകുന്നവരോടായിരിക്കും :)

Aisibi പറഞ്ഞു...

എന്തോ...കമന്റ് വായിക്കുന്നതിനു മുമ്പേ അതിന്റെ അര്‍ത്ഥവും പോക്കും മനസ്സിലായി... :)