22/8/07

സതി

രതി മടുത്തപ്പോള്‍
അവളൊരു ചിത കൂട്ടി.
അവസാനത്തെ ചന്ദനമുട്ടി
ആകാശം മറച്ചപ്പോഴും
അവന്‍ വീറ്പ്പടക്കി കിടന്നു.

അടിമുടിയാളി-
പ്പടരുമാശ്ലേഷത്തിന്റെ-
യുലയുരുക്കിയ
ലോഹഗന്ധകഭാസ്വരങ്ങളുടെ
ഉച്ചസ്ഫടികസീല്ക്കാ‍ര
മാറ്റൊലി പോലെ
പച്ചയുടലിന്റെ നിലവിളി
നേറ്ത്തൊടുങ്ങി.

ചന്ദനത്തിരികളെരിഞ്ഞു
മണം പരത്തിയ
മണിയ്യറയിലേയ്ക്കെന്നോണം
ഏഴുചുവടുകള്‍ വെച്ച്
അവന്റെ തീക്കിടക്കയിലേയ്ക്ക് ചാഞ്ഞ്
അവള്‍ സതി വരിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല: