20/8/07

പഴനീരാണ്ടി

പഴനീരാണ്ടി

കാല്നഖങ്ങളാകാശത്തിലാഴ്ത്തി
കൈകള് മണ്ണിലേക്കു നീട്ടി
ഇവിടെ ഞാനുണ്ട്
തലകീഴെങ്കിലങ്ങനെ.

പശുവല്ല പക്ഷിയല്ല
പാതിയായ പടപ്പിത്
പാടിയാരുമുറക്കേണ്ട
കൂടുകെട്ടി വളറ്ത്തേണ്ട
കാലമടറ്ന്ന മുള്ളിലവില്
നാളേയ്ക്കു നീണ്ട
നാണം പൊഴിഞ്ഞ നടുക്കൊമ്പില്
എനിക്കു തൊട്ടില് ഞാന് തന്നെ
എനിക്കു ചിറകും ഞാന് തന്നെ.

കടുക്കും കാഞ്ഞിരക്കാ
ചവറ്ക്കും തേങ്കൊട്ട താന്നി
ചതിക്കും ചേറ്ക്കാ കടുക്ക
ചുവയ്ക്കും ചെമ്പുന്ന
മലങ്കാര കുരുട്ടുനെല്ലി
കറ കശറ്ക്കും മരോട്ടിക്കാ
കനല കാരയനി ഞാറ
നുരയുമാരമ്പുളി മനം
മയക്കും പനമ്പഴച്ചാറ്
വിലക്കപ്പെട്ട കനിയേത്
വിഷം കാത്തുവെച്ചതേത്
പഴുത്തുള്ളതിന്റെയൊക്കെ
ഉള്ളറിഞ്ഞ പഴനീരാണ്ടി.

കുലയ്ക്കുന്നതു നിനക്ക്
കുടപ്പന് തേനെനിക്ക്
പഴുത്തിട്ടും പറിക്കാഞ്ഞാല്
കരുംപാണ്ടിയെനിക്ക്.

കണ്ണിലല്ല കാഴ്ച്ച
ഉള്ളുകൊണ്ടു തൊട്ടറിഞ്ഞ
കമ്പനങ്ങളെന്റെ ലോകം
കൂവലില്ല തൂവലില്ല
കായ്കള് തിന്നു വിത്തെറിഞ്ഞ
കാവില് നിന്നുറന്ന പാട്ട്.

പാഴടഞ്ഞ പഴംകെട്ടില്
പാതിരാക്കോഴിയും പുള്ളും
പാടും പിശാചും യക്ഷിയും
പ്രേതങ്ങള്ക്കു കൂട്ട്, ഡ്രാക്കുള
പരമ്പരപ്പെട്ടിയില്.
വേരുള്ള കാലം മുള്മരത്തില്
തലകീഴ് ഞാന്നു വേതാളമായ്
കഥചൊല്ലി ഞാനുണ്ടാവും.

പകലും രാവുമില്ലാത്ത
പക്ഷിപാതാളത്തില് നിന്നെന്
ചിറകൊച്ച കേള്ക്കുമോരോ
പഴവും കാലമായാല്.

13 അഭിപ്രായങ്ങൾ:

Sanal Kumar Sasidharan പറഞ്ഞു...

വായിച്ചു മുന്നോട്ടുപോകാന്‍ കഴിയുന്നില്ല.എത്ര മനോഹരം എന്നു പറയാന്‍ കഴിയുന്നില്ല.എവിടെയോ കേട്ടു മറന്ന മിത്തുകളില്‍ തുടങ്ങി, ഗീഥയിലെ-വേരുകളാകാശത്തിലും ഇലകള്‍ പാതാളത്തിലേക്കും പുതച്ചു നില്‍ക്കുന്ന ആല്‍മരം-ബ്രഹ്മകല്‍പ്പന വരെ ചെന്നുതറയ്ക്കുന്നു വരികള്‍.ഇത്രയും മനോഹരമായ ഒരു കവിത ഞാന്‍ ബ്ലോഗില്‍ വായിച്ചിട്ടില്ല.

അജ്ഞാതന്‍ പറഞ്ഞു...

വഴരെ നന്നാഴിട്ടുണ്‍ട്....
ബൂലോകത്തിതാദ്യം..അവസാനവും

SHAN ALPY പറഞ്ഞു...

ഭാഷ ഒരല്പം
മുറുകിപ്പോയോ എന്നൊരു ശങ്ക!
എങ്കിലും
നന്നായിട്ടുണ്ട്

chithrakaran ചിത്രകാരന്‍ പറഞ്ഞു...

അംബലപ്പുഴ ശിവകുമാര്‍,
വവ്വാവലിന്റെ ആത്മഗതങ്ങള്‍ കവിതയായി എഴുതിയതാണെന്നാണ്‌ ചിത്രകാരനു മനസ്സിലായത്‌.
വവ്വാവലിന്‌ ഒരു വ്യത്യസ്ത ജീവി എന്ന നിലയില്‍ പ്രാധാന്യമുണ്ടെങ്കിലും ഇത്രമാത്രം ശ്രദ്ധേയമായ ഒരു സാന്നിദ്ധ്യമായി കവിതയിലൂടെ പരിചയപ്പെടുത്ഥാം എന്ന് കാണിച്ചുതന്ന ശിവകുമാര്‍ അഭിനന്ദനം അര്‍ഹിക്കുന്നു. വവ്വാവലിനെക്കുറിച്ച്‌ ഒരു കവിത ആദ്യമായി വായിക്കാനായതിലും, കവിയുടെ നിരീക്ഷണാനുഭവങ്ങളിലെ പ്രകൃതിയെ കാണാനായതിലും സന്തോഷം.:)
ചിത്രകാരന്റെ ആശസകള്‍.,
ഓണാശംസകളും.

Sanal Kumar Sasidharan പറഞ്ഞു...

ചിത്രകാരാ
ഈ കവിത വവ്വാലിനെക്കുറിച്ചുള്ള ആദ്യ കവിതയല്ല.മുന്‍പ് ഏകദേശം ഇതേ താളത്തിലും മട്ടിലും ഭാവത്തിലും റഫീക് അഹമ്മദ് മാതൃഭൂമിയില്‍ ഗ്രാമവൃക്ഷത്തിലെ വവ്വാല്‍ എന്നൊരു കവിത എഴുതിയിട്ടുണ്ട് വളരെ നാളായിട്ടുമില്ല ശിവകുമാറും ഒരുപക്ഷേ അതു വായിച്ചിരിക്കാനിടയുണ്ട്.എങ്കിലും ഈ വവ്വാലിനുള്ള ഒരു മിത്തിക്കാല്‍ സൌന്ദര്യം എടുത്തുപറയേണ്ട സവിശേഷതയാണ്.അര്‍ഹിക്കുന്ന ഒരു വായന ഈ കവിതക്കു കിട്ടിയോ എന്ന് സംശയമാണ്.

Panikkoorkka പറഞ്ഞു...

pazhaneerandi-ye nivarthi nirthi charcha cheythathinu nandi,.ellaavarkkum,.

Sanal Kumar Sasidharan പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
Sanal Kumar Sasidharan പറഞ്ഞു...

SIVAKUMAR
GRAMAVRUKSHATHILE VAVVAL VAYICHCHITTUNDO?

Panikkoorkka പറഞ്ഞു...

G.V.Vavvaal vaayichittilla, Sanathanan.

Sanal Kumar Sasidharan പറഞ്ഞു...

http://sanathanavayana.blogspot.com/2007/08/blog-post_22.html
ഈ ലിങ്കില്‍ ഒന്നു ക്ലിക്കു ചെയ്യു ശിവകുമാര്‍

sarasan പറഞ്ഞു...

'Koovalilla thoovalilla'

ivideyund-ennariyuvan-oru kooval mathram mathi
.............. oru thooval thazhe ittal mathi....

Kavil ninnuranna pattu"
....Kavile pattu

Padum pisachu- athum nammude aal thanne

'Dracula' parampara(serial) pettiyil-
Dracula prasasthakaviyude prasastha samaharam anallo!

ithokke ente nigamanangal aanu. thettan vazhiyilla. Sivakumar kavi reply tharumo?

Panikkoorkka പറഞ്ഞു...

Dear Sarasan, no comments. Enthaayaalum 'nigamanangal' aanallo. Ezhuthi (Malayalam Varikayil) publish cheythathode kavitha vaayanakkaarante aayallo. Thaankalkku ishtamulla 'nigamanangalil' ethaam.

'Pazhaneeraandi' ente kaavya prakriyaye kurichulla ente 'mananangal' aanu.

Nandi.

സുജനിക പറഞ്ഞു...

ശിവകുമാറിന്റെ കവിത വളരെ നല്ലതു.അശ്വഥാമാവിനു രണതന്ത്രം കാണിച്ചുകൊടുത്ത ജീവി .വ്യാസഭഗവാന്‍ തിരിച്ചറിഞ്ഞു തന്റെ കാവ്യത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടു.അതിനാല്‍ അശ്വഥാമാവിനെപ്പോലെ ചിരം ജീവി.
സാമ്പ്രദായിക പത്രമാസികാദികളേക്കാള്‍ എത്രയോ ഫലപ്രദങ്ങള്‍ ഈ ബ്ളോഗുകള്‍