28/8/07

കഴപ്പ്

അറിയുകില്ലൊരു സ്ത്രീയും ഒരു
പുല്ലിംഗത്തിന്റെ യാതനകള്‍.
ഓരോ പെണ്ണിനേയും ചുംബനങ്ങള്‍
കൊണ്ട് കത്തിക്കാനാണെന്ന്
നിരന്തരം ഓര്‍മപ്പെടുത്താന്‍
മസ്തിഷ്കത്തില്‍ ഒരു പ്രത്യേക വിംഗ്
തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്.

ഉടലിന്റെ അടങ്ങാത്ത കൊതികള്‍
കൊള്ളക്കാരുടെ കുതിരപ്പട പോലെ
ഇടയ്ക്കിടെ വന്ന് അതിനെ പീഡിപ്പിക്കുകയും
തീവെച്ച് പോവുകയും ചെയ്യുന്നു.

അഗ്നിശമന സേനയ്ക്ക് കെടുത്താനാവാത്ത
ഈ തീ കൊണ്ട് പൊറുതിമുട്ടാനാണ്
പുരുഷജന്മമെന്നു തോന്നുന്നു.

ശരീരത്തെ ശരീരം കൊണ്ട്
ഇല്ലാതാക്കാനാണ് പ്രാപിക്കുന്നത്.
എല്ലാഭോഗങ്ങള്‍ക്കു ശേഷവും
ശരീരത്തെ വിട്ടുകിട്ടുന്നതാണ്
ഓരോ പുരുഷന്റെയും ദുരിതം.

35 അഭിപ്രായങ്ങൾ:

വിഷ്ണു പ്രസാദ് പറഞ്ഞു...

ഞരമ്പാണല്ലോ ഇപ്പോ ബൂലോകത്ത് ഏറ്റവും ചര്‍ച്ചചെയ്യപ്പെടുന്ന വിഷയം.കല്ലേറുകള്‍ പ്രതീക്ഷിക്കുന്നുണ്ട്... :)

G.MANU പറഞ്ഞു...

correct vishnuji

simy nazareth പറഞ്ഞു...

“വാര്‍ദ്ധക്യത്തില്‍ വിപ്ലവം അവസാനിക്കുന്നു“ എന്നാ വിജയന്‍ ഗുരുസാഗരത്തില്‍ പറയുന്നത്.. വയസ്സാവാന്‍ കാത്തിരിക്കുകയേ വഴിയുള്ളു വിഷ്ണൂ. അതുവരെ “അനുഭവിക്കുക“ :-)

ഒരു ബാച്ചിലറിന്റെ യാതനകള്‍ പറഞ്ഞുബോദ്ധ്യപ്പെടുത്തുന്നില്ല :D

ലവ് ഇന്‍ ദ് റ്റൈം ഓഫ് കോളറ വായിച്ചായിരുന്നോ? അതു വായിച്ചാല്‍ വയസ്സായാലും രക്ഷയില്ലാന്നു തോന്നും കേട്ടോ.

ശിവന്‍ പറഞ്ഞു...

“പ്രേമത്തിന്റെ വംശശുദ്ധി നിലര്‍ത്താന്‍
നിന്നോടെനിക്ക് സംവദിക്കാനാവില്ല
എന്തെന്നാല്‍ നിന്റെ ദരിദ്രഭാഷ മരിച്ചു കൊണ്ടിരിക്കുന്നു.
രക്ഷ നല്‍കാന്‍ നിന്നില്‍ ഒറ്റ വെയിന്‍ പോലുമില്ല.” (ഞരമ്പ്)
അയ്യപ്പന്റെ കവിതയും ഞരമ്പിനെപ്പറ്റിയാണ്.

Sanal Kumar Sasidharan പറഞ്ഞു...

സ്ത്രീകള്‍ തുറന്നെഴുതുമ്പോള്‍ നമ്മള്‍ ചിലപ്പോള്‍ കല്ലെറിയും പെണ്ണെഴുത്തെന്നു് ആക്ഷേപമായും അല്ലാതെയും പറയും പക്ഷേ പരമ്പരാഗതമായി എഴുത്തിനെ കുത്തകയാക്കിയത് കൊണ്ടാകാം ആണിന്റെ എഴുത്തിന് അങ്ങനെ ഒരു വകതിരിവില്ലാതെ പോയത്,പുല്ലിങ്ങത്തിനും വിളിച്ചു പറയാന്‍ പറ്റാത്ത ഇത്തരം വിഷമസമസ്യകള്‍ ഉണ്ട് എന്നത് ഒരു നഗ്നസത്യമാണ്.അല്‍പ്പം ശരീരത്തെ വശ്യമായി പ്രതിഫലിപ്പിക്കുന്ന ഒരു വസ്ത്രധാരണത്തില്‍ ഒരു സ്ത്രീയെ കണ്ടാല്‍ ഉള്ളില്‍ കൊതിയോടെ കണ്ണുകള്‍ക്ക് ലക്കുതെറ്റും അത് എല്ലാ പുരുഷന്റെയും പ്രശ്നമാണ്-കുറവോ കൂടുതലോ ആണ്.പക്ഷേ കോഴിത്തലയെ ഭസ്മത്തിലും അരളിപ്പൂവിലും പൊതിഞ്ഞ് കൊണ്ടുനടക്കുന്ന കൂടോത്രമ്പോലെ കവിതയിലും കഥയിലും ഈ പുരുഷപ്രശ്നം പ്രണയത്തില്‍ പൊതിഞ്ഞു കൊണ്ടുനടക്കുന്നു പുരുഷന്‍.ഏതെങ്ക്ങ്കിലും ഇളക്കമുള്ള മണ്ണ് കിട്ടിയാല്‍ കുഴിച്ചിടാന്‍.ഇങ്ങനെ ഒരു തുറന്നു പറച്ചില്‍ ഇതാദ്യമോ എന്നു തോ‍ന്നുന്നു.
ഒരു തേനീച്ചക്കു സംഭവിക്കുന്നതുപോലെ ഭോഗ്ഗാനന്ദരം ശരീരത്തെ വീണ്ടെടുക്കാന്‍ കഴിയാതിരുന്നെങ്കില്‍ എന്ന് ഓരോ പുരുഷനും സ്ത്രീയും ആത്മാര്‍ത്ഥമായിത്തന്നെ ആഗ്രഹിക്കുന്നുണ്ട്.അതും സത്യം തന്നെ.
അഭിനന്ദനങ്ങള്‍

തറവാടി പറഞ്ഞു...

സന്യാസം സ്വീകരിക്കരുതെന്ന നിയമം എവിടേയും ഉള്ളതായറിവില്ല! ,
പക്ഷെ വേണ്ടതോ ചങ്കുറപ്പും

തറവാടി പറഞ്ഞു...

മാഷെ പറയാന്‍ വിട്ടു , കവിത മോശമായില്ല , :)

SUNISH THOMAS പറഞ്ഞു...

ഈ മനുഷ്യന്‍ എന്നെ വീണ്ടും അദ്ഭുതപ്പെടുത്തുന്നു. നിങ്ങളുടെ എഴുത്തിലെ ഈ അഹന്തയ്ക്ക് ഞാനെന്തു തരം പട്ടു നിവേദിക്കും?!!

കലക്കി മാഷേ.:)

ആവനാഴി പറഞ്ഞു...

ഭോഗം കഴിഞ്ഞാലൊരുവന്റെ ദേഹം
കിട്ടാതെവന്നാലതിലെത്ര ദണ്ഡം!
‍ഭോഗിക്കു ദേഹം പുന:കാമിനിക്കാ
യേകുന്നതത്രേ സുഖദായകം കേള്‍!

വിഷ്ണു പ്രസാദ് പറഞ്ഞു...

ആവനാഴിച്ചേട്ടാ,ഇത് സ്വന്തം കവിതയാണല്ലേ... നന്നായി... :)

സുനീഷ് പറഞ്ഞു...

മനോഹരമായ കവിത. ലിംഗത്തിണ്റ്റെ അറകളില്‍ അനുവാദമില്ലാതെ നിറയുന്ന രക്തമാണു പ്രശ്നക്കാരന്‍ അല്ലെ മാഷെ... ഈ ഒരു പുരുഷ വീക്ഷണം നന്നായി മാഷെ... ഈ ഒരു ആണെഴുത്തിണ്റ്റെ കേട്ടെഴുത്തുകള്‍ തുടരട്ടെ ഇനിയും....

Kuzhur Wilson പറഞ്ഞു...

ഇത് വല്ലാത്ത കഴപ്പ് തന്നെ.

ആ തലക്കെട്ട് എടുത്ത് അടിച്ച് കളഞ്ഞല്ലോ ?

ഈ വാക്ക് കവിതയില്‍ തുളുമ്പി വരുമ്പോഴെല്ലാം പുറത്തെ മാന്യന്‍ പറയും എഴുതല്ലെ എഴുതല്ലെ എന്ന്.

മാഷു എഴുതിയത് നന്നായി.

പുരുഷന്റെ ശരീരത്തെക്കുറിച്ച് രചനകള്‍ കുറവാണെന്ന് തോന്നുന്നു.

കവിതയില്‍ പ്രത്യേകിച്ചും.

കല്ലെറിയാന്‍ വരുന്നവരെ വാണത്തില്‍ കയറ്റി വിടാം മാഷെ.

വിഷ്ണു പ്രസാദ് പറഞ്ഞു...

വിത്സാ,ഇത് എഴുതാനുള്ള ത്രാണി നിനക്കുണ്ടെന്ന് എനിക്ക് അറിയാം.അതുകൊണ്ടാണല്ലോ ഇത് എഴുതിയതും അയ്യോ അടിച്ചുമാറ്റിയേ എന്ന് എനിക്ക് തോന്നിയതും :)
നീ പറഞ്ഞത് നേരാവും.മൊഴിമാറ്റത്തില്‍ വന്ന കവിതയാണ് പ്രചോദനം.സ്ത്രീക്കു മാത്രമല്ല പുരുഷനുമുണ്ട് പ്രശ്നങ്ങള്‍ എന്ന് അന്നേ തോന്നിയിരുന്നു.

എന്തായാലും സ്ത്രീജനങ്ങള്‍ ഈ കവിതയെ ബഹിഷ്കരിച്ചു... :)

അനിലൻ പറഞ്ഞു...

"ശരീരത്തെ ശരീരം കൊണ്ട്
ഇല്ലാതാക്കാനാണ് പ്രാപിക്കുന്നത്.
എല്ലാഭോഗങ്ങള്‍ക്കു ശേഷവും
ശരീരത്തെ വിട്ടുകിട്ടുന്നതാണ്
ഓരോ പുരുഷന്റെയും ദുരിതം."

ഇല്ലാതാക്കാനോ അതോ ശുദ്ധീകരിക്കാനോ വിഷ്ണൂ?
ഓരോ ഉരുള്‍പൊട്ടലിനും ശേഷമുള്ള കണ്ടെടുക്കലില്‍ ആനന്ദമില്ലേ?
എനിയ്ക്കതാ വിഷ്ണുമാഷേ കൂടുതലിഷ്ടം!!!
നല്ല കവിത, ടൈറ്റിലും.
എന്താ ഒരു കഴപ്പ്!

ദേവസേന പറഞ്ഞു...

ചെടി, പുഷ്പം, നിലാവ്‌, കാറ്റ്‌, ഇവയൊക്കെമാത്രമേ കാവ്യസൃഷ്ടിയില്‍ വരാന്‍ പാടുള്ളുവെന്ന് ബ്ലോഗിലെ ചിരഞ്ജീവികള്‍ ക്ലാസെടുക്കുന്ന വിവരം വിഷ്ണുവിനു അറിയില്ലാന്നുണ്ടോ?

"വസന്തം ചെറിമരങ്ങളോട്‌ ചെയ്യുന്നത്‌
എനിക്കു നിന്നോടു ചെയ്യണം" (നെരുദാ)
പ്രണയവും, കാമവും, ലൈഗികതയുമെല്ലാം നൈസര്‍ഗ്ഗികമായി കത്തിപ്പടര്‍ന്നുണ്ട് ഈ വരികളില്‍. അന്ന് ബ്ലോഗ്കാലമല്ലാതിരുന്നതുകൊണ്ടു നെരുദ രക്ഷപ്പെട്ടു.

“അറിയുകില്ലൊരു സ്ത്രീയും ഒരു
പുല്ലിംഗത്തിന്റെ യാതനകള്‍.“

സത്യമാണു. ഉടലിന്റെ അടങ്ങാത്ത കൊതിയെക്കുറിച്ച്‌ പുരുഷന്‍ ആശങ്കപ്പെടുമ്പോള്‍, പിറ്റേന്നത്തേക്കുള്ള ഉച്ചഭക്ഷത്തിനെന്താണന്നും ഓഫിസിലെ ടെന്റര്‍ തീര്‍ക്കുന്നതും, മകന്റെ ഇനിയും വിട്ടുമാറാത്ത പനിയോര്‍ത്തുമാണു സ്ത്രീ വേവലാതിപ്പെടുന്നത്‌. ഉടലിന്റെ ദാഹം അവളില്‍ നിന്നെത്രയോ അകലെയാണു.

തുറന്നുപറച്ചിലിന്റെ എല്ലാ വശ്യതയും കവിത സ്വന്തമാക്കിയിരിക്കുന്നു. കവിയുടെ ധൈര്യം പ്രശംസനീയം.

സ്ത്രീജനങ്ങള്‍ മുഖംതിരിച്ചുവെക്കേണ്ട സബ്ജറ്റ് അല്ല ഇത്, വിഷ്ണൂ.

അനിലൻ പറഞ്ഞു...

“ഉടലിന്റെ ദാഹം അവളില്‍ നിന്നെത്രയോ അകലെയാണു.”

ആരു പറഞ്ഞു???

ദേവസേന പറഞ്ഞു...

“ഉടലിന്റെ ദാഹം അവളില്‍ നിന്നെത്രയോ അകലെയാണു.”

ആരു പറഞ്ഞു???

ഇപ്പോള്‍ ഞാന്‍ പറയുന്നു. കൂടെ എല്ലാ സ്ത്രീകളും.

ദൈവം പറഞ്ഞു...

സാഭിവാദ്യം

വിഷ്ണു പ്രസാദ് പറഞ്ഞു...

ദേവസേന,പറഞ്ഞതു നേരാണ്.കവിതയില്‍ നിന്ന്
അമ്മാതിരി ബിംബങ്ങളെ പിടിച്ചു പുറത്താക്കണമെന്ന് ഞാനും വിചാരിക്കാറുണ്ട്.വല്ലാത്ത ചെടിപ്പുണ്ട്.കാറ്റ്,ചെടി,നിലാവ്...
പുതിയ തുറസ്സുകള്‍ കണ്ടെത്തേണ്ടതുണ്ട്.

സ്ത്രീയുടെ കാര്യം പറയാന്‍ എന്തൊക്കെ പറഞ്ഞാലും ഒരു പുരുഷന് പരിമിതിയുണ്ട്.

അനിലൻ പറഞ്ഞു...

"“ഉടലിന്റെ ദാഹം അവളില്‍ നിന്നെത്രയോ അകലെയാണു.”

ആരു പറഞ്ഞു???

ഇപ്പോള്‍ ഞാന്‍ പറയുന്നു. കൂടെ എല്ലാ സ്ത്രീകളും."


എന്തോ... ഞാന്‍ വിശ്വസിക്കില്ല.

Sanal Kumar Sasidharan പറഞ്ഞു...

ശരിയായിരിക്കും ഉടലിന്റെ ദാഹത്തിനും അവളുടെ ദിനജീവിത്തിനും ഇടയ്ക്ക് ഒരിക്കലും നിവര്‍ത്തമാക്കാത്ത ആധികളായിരിക്കും.പക്ഷേ ദേവസേനാ പുരുഷനും ഇതേ അവസ്ഥയില്‍ തന്നെയാണ്
“സത്യമാണു. ഉടലിന്റെ അടങ്ങാത്ത കൊതിയെക്കുറിച്ച്‌ പുരുഷന്‍ ആശങ്കപ്പെടുമ്പോള്‍, പിറ്റേന്നത്തേക്കുള്ള ഉച്ചഭക്ഷത്തിനെന്താണന്നും ഓഫിസിലെ ടെന്റര്‍ തീര്‍ക്കുന്നതും, മകന്റെ ഇനിയും വിട്ടുമാറാത്ത പനിയോര്‍ത്തുമാണു സ്ത്രീ വേവലാതിപ്പെടുന്നത്‌.“
എനിക്കു വിയോജിപ്പുണ്ട്,പുരുഷനെക്കുറിച്ചുള്ള അന്ധമായ കാഴ്ച്കതരുന്ന കണ്ണട ഒന്നെടുത്തുമാറ്റൂ.അവനും ആധികളുടെ സമുദ്രം തന്നെ,പക്ഷേ അവന്‍ കൂടുതല്‍ സ്വതന്ത്രനാണ് എന്നത് സത്യം.

വിഷ്ണു പ്രസാദ് പറഞ്ഞു...

ദേവസേന,
ഈ കവിത ഒന്ന് വായിക്കൂ.ആധുനിക ജീവിതത്തെ(പുതിയ പുരുഷനെക്കുറിച്ചും)ക്കുറിച്ച് കവിതാ ബാലകൃഷ്ണന്‍ എഴുതിയ ഈ കവിതയിലെ ചില വരികള്‍ ഞെട്ടിക്കുന്നതാണ്.

സാല്‍ജോҐsaljo പറഞ്ഞു...

ഈ അവസ്ഥ സ്ത്രീയ്ക്കും സമാനമല്ലേ?
പിന്നെ ഈ തീയിടല്‍ ശരിയാണ്.

ദേണ്ടെ ശിവന്‍ നല്ല കല്ലെറിഞ്ഞിരിക്കുന്നു.
എന്റെ വകയും ആ തലനോക്കി....!

;)

സാല്‍ജോҐsaljo പറഞ്ഞു...

വ്യത്യസ്ഥമായ ചിന്തയ്ക്ക് കല്ലില്ലാത്ത അനുമോദനങ്ങളും..

സാല്‍ജോҐsaljo പറഞ്ഞു...

കവിതയുടെ ആ കവിത കാണിച്ചതിനു നന്ദി മാഷെ,

വിശാഖ് ശങ്കര്‍ പറഞ്ഞു...

ഇനിയും പ്രത്യക്ഷയാവാത്ത ഒരു യക്ഷിയെ കാത്ത് കഴിയുകയാണ് എന്റെ ഉടലും ആത്മാവും.പ്രണയമെന്നത് സ്വന്തം സ്വത്വത്തില്‍നിന്നുമുള്ള ഒരുതരം അലിഞ്ഞുതീരലാണ്.അങ്ങനെയാവണമെങ്കില്‍ പ്രണയത്തിനു മുന്‍പെങ്കിലും മനുഷ്യന് ഒരു ദ്രവ്യ രൂപം ഉണ്ടായിരിക്കണം.കാമിനിയുടെ ഉടലില്‍ വീണ് അത് അലിഞ്ഞില്ലാതാവണം.അതാണ് പ്രണയത്തിന്റെ പരമഭാവമായ രതി..;മരണം.
സത്യവും സങ്കല്‍പ്പങ്ങളും മുഴുവന്‍ പരതിയാലും ഈ അനുഭവം തരാന്‍ പോന്ന ഒറ്റ കാമുകിയേ കാണു.അവളാണ് യക്ഷി.അതാണവളുടെ നേര്.ബാക്കിയൊക്കെ ഏച്ചുകെട്ടുകളാണ്.നമുക്കവയെ വിശ്വസിക്കാതിരിക്കാം

എന്നെങ്കിലും എന്റെയീ കഴപ്പ് തീരുമായിരിക്കും അല്ലേ വിഷ്ണു..?
താങ്കളുടെ നല്ല കവിതകളുടെ കൂട്ടത്തില്‍ ഒന്നു കൂടി.
അഭിനന്ദനങ്ങള്‍.

chithrakaran ചിത്രകാരന്‍ പറഞ്ഞു...

ഈ കവികള്‍ നഗ്നമാനസരായി ...ജനമനസ്സുകളുടെ വികാര വിചാരങ്ങളെ കലര്‍പ്പില്ലാതെ പ്രതിഫലിപ്പിച്ചുകോണ്ട് ... നമ്മേ മനുഷ്യരെന്ന് ഓര്‍മ്മിപ്പിക്കുമെങ്കില്‍ ... അതു കവിതയുടേയും, ജനതയുടേയും വികാസത്തിനു വഴിവക്കും.
കലാകാരനു അരുതായ്മകളില്ല..അതിരുകളില്ല..
ബൂലൊകത്തെ പാരംബര്യ വാദികളെ ഭയക്കുന്നവര്‍ അമ്മയുടെ സാരിത്തലപ്പുകളീലൊളിക്കുന്ന ദുര്‍ബലര്‍.

തകര്‍ക്കു... പാരംബര്യവാദികളുടെ ബോധമണ്ഡലം !!!
അവര്‍ നന്ദി പറയും..ഭാവിയില്‍...!
ബുദ്ധിമാന്ദ്യത്തില്‍നിന്നും അവരെ മോചിപ്പിച്ചതിന്,
ഇപ്പോള്‍ കാണിക്കുന്ന ദൈര്യത്തിന്.

ഏ.ആര്‍. നജീം പറഞ്ഞു...

മാഷേ,
കവിത വായിച്ചൂട്ടോ..ഒരുപാട് ഇഷ്ടായി...
നന്ദിയോടെ

Kuzhur Wilson പറഞ്ഞു...

ദിങ്ങട് നോക്ക്

മുസാഫിര്‍ പറഞ്ഞു...

കഴിഞ്ഞ വര്‍ഷം പ്രണയം എന്ന പേരിലുള്ള.
- ജലശരീരം ഒരു മത്സ്യത്തിന്റെ
മുന്നോട്ടുള്ള പോക്കില്‍
രഹസ്യമായി തുറക്കുകയും
അടയുകയും ചെയ്യുന്നതു പോലെ
ചില പ്രണയങ്ങളെ ഞാനിപ്പോഴും
അനുവദിക്കുന്നുണ്ട്.
എന്നു തുടങ്ങുന്ന കവിത വായിച്ചാണു ഞാന്‍ മാഷുടെ എഴുത്തില്‍ ആകൃഷ്ടനായത്.ഇപ്പോള്‍ ഈ എഴുത്തിന്റെ ഔന്നദ്ധ്യത്തില്‍ നില്‍ക്കുന്ന താങ്കളോട് എന്താണു പറയുക ?.ഇനിയും എഴുതുക . ഞങ്ങള്‍ കാണാത്ത,അല്ലെങ്കില്‍ കണ്ടാലും കണ്ണീ‍ല്‍ പെടാത്ത ജീവിതമെന്ന സൂക്ഷ്മശരീരികളെ കാണിച്ചു തരിക എന്നല്ലാതെ .
കവിതാ ബാലകൃഷ്ണന്റേയും , കുഴൂര്‍ ജിയുടേയും കവിതകളുടെ ലിങ്കിന് നന്ദി.

വിഷ്ണു പ്രസാദ് പറഞ്ഞു...

കഴപ്പ് വായിക്കുകയും ആത്മനിയന്ത്രണത്തോടെ പ്രതികരിക്കാന്‍ സന്മനസ്സു കാണിക്കുകയും ചെയ്ത എല്ലാ വായനക്കാര്‍ക്കും അളവറ്റ നന്ദി.എന്റെ പല കവിതകള്‍ക്കും ആദ്യത്തെ കമന്റ് മനുവിന്റേതാണെന്ന് ശ്രദ്ധിച്ചിട്ടുണ്ട്.നന്ദി.ആദ്യമായി ബൂലോക കവിതയില്‍ കമന്റ് വെച്ച ശിവന്‍,സിമി തുടങ്ങിയവര്‍ക്കും ഇടയ്ക്കൊരു ചര്‍ച്ചയാക്കാന്‍ സഹായിച്ച അനിലന്‍ ദേവസേന സനാതനന്‍ തുടങ്ങിയവര്‍ക്കും,കഴപ്പ് കണ്ടറിഞ്ഞ തറവാടി,സുനീഷ്,ആവനാഴി,കിച്ചന്‍സ്,സാല്‍ജോ നജീം,ഇത്തിരിവെട്ടം,ദൈവം, തുടങ്ങിയവര്‍ക്കും,കവിതയുടെ പുതുമ എടുത്തുകാട്ടിയ ചിത്രകാരനും അഭിനന്ദിച്ച പ്രിയ കവി കുഴൂരിനും,കഴ്പ്പു തീരാത്ത വിശാഖിനും:))
ഉള്ളടക്കം മുതല്‍ കൂടെ വന്ന മുസാഫിറിനും....
നന്ദി...നന്ദി...നന്ദി.

memories പറഞ്ഞു...

സോറി.... ഇതിനെയും കവിത എന്നു വിളിക്കാന്‍ പറ്റുമോ എന്നെനിക്കറിയില്ല...

Ajith Polakulath പറഞ്ഞു...

വിഷ്ണുമാഷെ,

ഒരുപാട് നാളുകള്‍ക്ക് ശേഷം ഞാന്‍ തിരിച്ചെത്തി
ആദ്യം മാഷിനു തന്നെ ഒരു കമന്റ് തരാം...


പിന്നെ കല്ലെറിയലിലല്ല ബൂലോകങ്ങള്‍ നിറഞ്ഞുനില്‍ക്കേണ്ടത്,ഈ കാവ്യ സൃഷ്ടിയിലൂടെ ഒരു തുറന്നെഴുത്ത് തന്നതിന് മാഷിനോട് നന്ദിയുണ്ട്.

ഇപ്പോള്‍ ബ്ലോഗുകളില്‍ സൃഷ്ടികളേക്കാള്‍ വിവാദങ്ങളാണ് അത് ഒഴിവാക്കണം

ശരീരത്തെ ശരീരം കൊണ്ട്
ഇല്ലാതാക്കാനാണ് പ്രാപിക്കുന്നത്.
എല്ലാഭോഗങ്ങള്‍ക്കു ശേഷവും
ശരീരത്തെ വിട്ടുകിട്ടുന്നതാണ്
ഓരോ പുരുഷന്റെയും ദുരിതം

ഈ നാലുവരികള്‍ പോരെ മാഷെ...

(പിന്നെ ഇവിടെ നല്ല ചര്‍ച്ചയാണ് നടന്നത് അതെ പോലെ കവിതകള്‍ക്ക് മുന്നില്‍ പുലിംഗം സ്ത്രീലിംഗം ഉണ്ടോ? ഇല്ല എന്ന് തോന്നുന്നു.


ദയവായി ശ്രദ്ധിക്കുക:-

ശ്രീ രാജ് ഇരിങ്ങല്‍/ശ്രീ മനു/ശ്രീ കുഴൂര്‍ വിത്സന്‍

വിഷ്ണുമാഷിന്റെ കവിതകളെക്കുറിച്ച് ഒരു ആസ്വാദനം അല്ലെങ്കില്‍ ഒരു വിശദമായ പഠനം ഞാന്‍
നിങ്ങളില്‍ നിന്നും പ്രതീക്ഷിക്കുന്നു .

സ്നേഹപൂര്‍വ്വം

അജിത്ത്

Kalpak S പറഞ്ഞു...

പണ്ടൊരു കാലത്തു കുറെ സിനിമകള്‍ ഇറങ്ങി.. മദനോത്സവം, രതി, രതിഭാവം, കിന്നാരത്തുംബി, എണ്ണത്തോണി, അവലുടെ രാത്രികള്‍... ഇങ്ങനെ ഇങ്ങനെ ഇങ്ങനെ... അപ്പോ ഒരു രസികന്‍ പറഞ്ഞു.. ഇമ്മാതിരി പേരൊക്കെ തീര്‍ന്നു തുടങ്ങീ.. ഇനി 'വെറും കളി' എന്നു ചിലപ്പോ സിനിമാ പേരു വരും എന്നു... കവിതയുടെ പേരു കൊള്ളാം വല്‍സേട്ടാ.. :)

അജ്ഞാതന്‍ പറഞ്ഞു...

kollamee kazhappu.