25/8/07

പനയോലത്തുഞ്ചത്തെ തുമ്പി



മടിയില്‍പ്പറന്നുവീണൊരെഴുത്തോല

റ്റവും വിലപ്പെട്ട വരിയേറ്റുവാങ്ങി
പനയിലേയ്ക്കുതന്നെ പറന്നുപോയി.

ആലോലമോലത്തുമ്പില്‍ വളറ്ന്ന
അക്ഷരപ്പിറപ്പില്‍ നി-
ന്നാത്മദാഹമുക്തി തേടി
കാലദൂരം കനം തൂങ്ങി
വേഗമറ്റ ചിറകിലേറി
ആകാശപ്പനത്തുഞ്ചത്തണയും
തുമ്പിയെത്തിരിച്ചറിഞ്ഞ്
വിട്ടുപോയ കയ്യൊപ്പ്
ചോദിച്ചുവാങ്ങുന്നേരം
നാരായപ്പിറവി പറയും.

“അറിയാമായിരുന്നു തേടി
വരുമെന്നൊടുവിലെങ്കിലും
സ്വവറ്ഗ്ഗത്തിന്റെ പനയിലേയ്ക്ക്
സ്വറ്ഗ്ഗം തേടിപ്പറന്നൊരീ-
യോലയിലെന്നെക്കുറിച്ചവനെ
വെയിലിലും വെണ്മേഘദൂതിലും
കാറ്റിലും പച്ചപ്പനംകിളിപ്പാട്ടിലു-
മുണ്ടായിരുന്നിട്ടുമിത്ര നാ-
ളറിയാതെ പോയി ഞാന്‍.

ദാഹം തീറ്ത്തയയ്ക്കുവാനിവിടെ
മരം കിനിഞ്ഞ നീരു മാത്രം
മട്ടടിഞ്ഞൊരക്കാനിയുടെ
മധുരം നീ മടുത്തെങ്കിലും
എഴു,ത്തച്ഛനു പ്രിയപ്പെട്ടതു
വേറെ,യല്ലാതെന്തു നല്‍കാന്‍?”

അഭിപ്രായങ്ങളൊന്നുമില്ല: