19/8/07

ഫ്രോക്ക്‌ - സാരി - അമ്മ

12 തികഞ്ഞ്‌

ഭൂലോകത്തിലെ ചന്തങ്ങള്‍ മുഴുവന്‍

മകളിലേക്ക്‌ താമസമുറപ്പിച്ചപ്പോള്

‍നെഞ്ചു കാളി



രാവുംപകലും കണ്ണുചിമ്മാന്‍ ഭയന്ന്

കാവല്‍മാലാഖക്കു പകരം നിന്നവള്‍.

ചുണ്ടിനും ചായക്കപ്പിനുമിടയിലെ

അത്യാഹിതങ്ങള്‍.

സ്കൂള്‍ബസ്സിനും ഗേറ്റിനുമിടയിലെ

നീരാളിക്കണ്ണുകളെ

ദൈവത്തെ ചുമതലപ്പെടുത്തി.



പാതിരാവുകളില്‍

പുതപ്പിനടിയിലൂടെ കൈയ്യിട്ട്‌

കളവുപോയിട്ടില്ലന്നുറപ്പാക്കി



കൂട്ടുകാരീന്ന് വിളിച്ച്‌

അയലത്തേക്കുള്ള പോക്കില്

‍അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു,


അവിടെയൊരു ഏഴു വയസുകാരന്‍ വളരുന്നുണ്ട്‌.



അവളുടെ ആര്‍ത്തനാദംചുറ്റുപാടുകളെയുണര്‍ത്തി.

കാണാതെപോയി മകളെന്നോര്‍ത്ത്‌-

ബോധം കെട്ടുപോയാ പാതിരാവില്‍.

ഫ്രഞ്ച്‌ പരീക്ഷയുടെ ചൂടില്‍

പഠന മുറിയുടെ മൂലയില്‍

ഉറങ്ങിപോയ കുട്ടിയെ,

നെഞ്ചിലേക്കിട്ടുകൊടുത്ത്‌

പ്രശ്നം പരിഹരിച്ചു അയല്‍പക്കം



സ്ത്രീനിഴലുകളെക്കണ്ടു

ബസ്സിലും വിളക്കുകാല്‍ ചുവട്ടിലും വരെ

സ്ഖലിക്കുന്ന ലോകത്തിലേക്ക്‌

ഫ്രോക്കില്‍ നിന്ന് സാരിയിലേക്ക്‌

മുതിരുമെന്ന ഭാവികാലവും

മകള്‍ക്ക്‌ പാകമാകാതെ

ചുരുങ്ങിപ്പോയ ഗര്‍ഭപാത്രവും

നെഞ്ചിലെ കനല്‍ വീണ്ടും ചുവപ്പിച്ചു.

(അരങ്ങ് പുരസ്ക്കാരം ലഭിച്ച കവിത)

10 അഭിപ്രായങ്ങൾ:

SHAN ALPY പറഞ്ഞു...

കൊള്ളാം
നല്ല ശയ്‌ലി
ലളിത ഭാഷ
..മംഗളങങള്‍

കുഞ്ഞന്‍ പറഞ്ഞു...

പെണ്‍‌മക്കളുള്ള എല്ലാ മാതാപിതാക്കന്മാരുടെയും ആധികള്‍ എത്ര തീക്ഷണമായവതരിപ്പിച്ചിരിക്കുന്നു...

ഒന്നു പറയട്ടേ..ഞാന്‍ കവിതകള്‍ വായിക്കാറില്ല, അഥവാ വായിച്ചാല്‍ത്തന്നെ മനസ്സിലാവില്ലാ! പക്ഷെ ഇതു വായിച്ചപ്പോള്‍ എന്തൊ എന്റെയുള്ളില്‍ അസ്വസ്ഥകള്‍ ഉണ്ടാകുന്നു

Inji Pennu പറഞ്ഞു...

പഠിപ്പിക്കണം അവളെയൊരു വെട്ടരിവാള്‍ കൂസലില്ലാതെ വീശാന്‍. കണ്ണുകളില്‍ കനല്‍ കെടാതെ സൂക്ഷിക്കുവാന്‍.

മുല്ലപ്പൂ പറഞ്ഞു...

ഈ ആഥി എല്ലാ അമ്മമാര്‍ക്കും...

ഗുപ്തന്‍ പറഞ്ഞു...

ഇതാണല്ലേ അവാര്‍ഡ് കിട്ടിയ കവിത. കാത്തിരിക്കയായിരുന്നു.... :)

ഇട്ടിമാളു അഗ്നിമിത്ര പറഞ്ഞു...

ഇത് പെണ്ണിന്റെ നിയോഗമാണ്‍... അവള്‍ക്കു വേണ്ടി അവളുടെ അമ്മയെരിച്ച കനല്‍, അവള്‍ വഴി മകളിലേക്ക്...

ഞാന്‍ ഇരിങ്ങല്‍ പറഞ്ഞു...

ഇത് പെണ്ണീന്‍ റെ നിയോഗമല്ല.
ഇത് സമൂഹം എഴുതാതെ കൈമാറിയ ദു:സ്വപ്നങ്ങളുടെ വേലിയേറ്റമാണ്. ഇതിന് ദൂര പരിധികളില്ല.
അവാര്‍ഡ് കവിതയ്ക്ക് അഭിനന്ദനങ്ങള്‍.
കവിതയെ കുറിച്ച് വിശദമായകുറിപ്പ് പിന്നീട്
സ് നേഹപൂര്‍വ്വം
ഇരിങ്ങല്‍

മഴപ്പൂക്കള്‍ പറഞ്ഞു...

വളരെ യഥാര്‍ത്ഥമായ ആശയം.. ഓരോ അമ്മയുടെയും പെണ്‍കുഞ്ഞുങ്ങളെ കുറിച്ചുള്ള, അവരുടെ സുരക്ഷിതത്വത്തെകുറിച്ചുള്ള ഭയം വളരെ നല്ല രീതിയില്‍ അവതരിപ്പിച്ചിരിക്കുന്ന്..കവയിത്രിക്ക് ഭാവുകങ്ങള്‍.. ഇത് വായിച്ചപ്പോള്‍ എന്റെ അമ്മയെ ആ‍ണ്‍ ഒറ്മ്മ വന്നത്

Geetha Prathosh പറഞ്ഞു...

Aadhi koodiyoo vaayichu kazhinjappol...???

Geetha Prathosh പറഞ്ഞു...

Aadhi koodiyoo vaayichu kazhinjappol...???