10/7/07

ഔട്ട് ഓഫ് സ്റ്റോക്ക്

ഞാന്‍ ചന്തയിലേക്കും
അവള്‍ ലേഡീസ് ഷോപ്പിലേക്കും

ഞാന്‍ ചന്തയിലെ കടകളായ കടകളില്‍ പരതി
റേഷന്‍ കടയില്‍
പച്ചക്കറി കടയില്‍
പാത്രക്കടയില്‍
ബുക്ക് ഷോപ്പില്‍
ചോദിച്ചതൊന്നുമില്ല താനും
ചീട്ട് കളിക്കുന്ന ക്ലബ്ബിന്റെ മച്ചിലും
പറമ്പിലും പാടത്തും പരതി

ചീപ്പ്, സോപ്പ്, കണ്ണാടി
പയറുവര്‍ഗ്ഗങ്ങള്‍,ധാന്യങ്ങള്‍
പഴങ്ങള്‍, പൂക്കള്‍ പച്ചക്കറികള്‍
മൃഗങ്ങള്‍,പക്ഷികള്‍
കുട്ടി,കരച്ചില്‍, പുച്ഛം,പന്തികള്‍
കല്യാണം,വിരുന്ന്
ദൈവങ്ങള്‍,ഭക്തന്മാര്‍
മനുഷ്യത്വം,സ്നേഹം,കരുണ
അറപ്പ്,വെറുപ്പ് തീണ്ടല്‍,പുണ്യാഹം
എല്ലാം ഔട്ട് ഓഫ് സ്റ്റോക്ക്
വാടകക്കെടുത്തു കൊണ്ട് പോയെന്ന് കടക്കാര്‍

അവളും വന്ന് വിഷമിച്ച്
ക്രീമുകള്‍ കണ്മഷി,പൊട്ട്,കുപ്പിവളകള്‍,
കൊലുസുകള്‍,കമ്മലുകള്‍, അരഞ്ഞാണം
ബ്രാ, പാന്റീസ്,ചുരിദാര്‍,സാരി ജാക്കറ്റ്
ചെരിപ്പ് വാല്‍ക്കണ്ണാടികള്‍
എല്ലാം ഔട്ട് ഓഫ് സ്റ്റോക്ക്
ആരോ തൂത്തുവാരി കൊണ്ട് പോയെന്ന് കടക്കാര്‍


ഞങ്ങള്‍ പരിഭ്രാന്തരായി
കടല്‍,പുഴ,കുളം,തോട്,അരുവി,കായല്‍
മഴ , വെയില്‍, സൂര്യന്‍,കാറ്റ്
കാട്,മേട് ,പൂക്കള്‍
മാവ്,തെങ്ങ്, വാഴ,പാരിജാതം
ഇവയും കാണുന്നില്ല
ആരൊ കടമെടുത്തെന്ന്
ആകാശം ഭൂമിയെ
തോട്ട് സത്യം ചെയ്തു.

ഇന്നലെ പ്രേമിച്ച
രാത്രിയും പകലും
ഇന്നു പ്രേമിക്കാത്തതു കണ്ടപ്പോള്‍
പ്രണയവും ആരൊ
കടം കൊണ്ടുപോയിരിക്കുമെന്ന് സന്ധ്യ

ആരപ്പാ ഇതെല്ലാം കടമെടുത്തത്‍?

പിന്നില്‍ നിന്നും അശരീരി

"മാഷേ വിഷമിക്കേണ്ട..
എല്ലാം ആശയസംവഹകരായ
ബിംബങ്ങളല്ലേ..?
ഇതെല്ലാം ഒരു കവി
വാടകക്കു കൊണ്ടുപോയി
കവിതയെഴുതിക്കഴിഞ്ഞാല്‍
ചിലപ്പോള്‍ തിരിച്ചുതരും
അതു വരെ കാത്തിരിക്കുക"


---------

- ജി.മനു / അജിത്ത് പോളക്കുളത്ത്
(ഈ ബ്ലോഗില്‍ ആദ്യമായ് രണ്ട് പേര്‍ ഒരിമിച്ചിരുന്നൊരു കവിത)

25 അഭിപ്രായങ്ങൾ:

Ajith Polakulath പറഞ്ഞു...

അതെ

"ഔട്ട് ഓഫ് സ്റ്റോക്ക് (ആശയങ്ങള്‍)

മാഷേ വിഷമിക്കേണ്ട..
എല്ലാം ആശയങ്ങളല്ലേ?
ഇതെല്ലാം ഒരു കവി
വാടകക്കു കൊണ്ടുപോയി
കവിതയെഴുതിക്കഴിഞ്ഞാല്‍
ചിലപ്പോള്‍ തിരിച്ചുവരും
അതു വരെ കാത്തിരിക്കുക"

എസ്. ജിതേഷ്ജി/S. Jitheshji പറഞ്ഞു...

വാടകയ്ക്കെടുത്തോണ്ടു പോയ
ഒരു ഹൃദയം
അവള്‍ തിരികെ തന്നില്ല.
മഴയോ മഞ്ഞോ കൊള്ളാതെ
ഒരു കവിതയില്‍ പൊതിഞ്ഞാണ്‍
കൊടുത്തുവിട്ടത്...
എന്നിട്ടും അതിപ്പോള്‍
അവളുടെ ചായ്പ്പിലിരുന്ന്
തുരുമ്പുപിടിക്കുന്നെന്ന്
കവിയാം കാമുകന്‍....
ഉപയോഗം കഴിഞ്ഞോന്ന്
ചോദിച്ചു ചെന്നപ്പോള്‍
ആങ്ങളമാരുടെ ചവിട്ടും കുത്തും.
വാടയ്ക്കിനിയൊന്നും ചോദിച്ചേക്കല്ലേ സഖേ...
സ്വന്തമായുള്ളത് വെച്ചനുഭവിച്ചേക്കുക.

വിഷ്ണു പ്രസാദ് പറഞ്ഞു...

കവികളേ ,ശക്തമായ കവിത.വളരെ സന്തോഷം തോന്നി ഇതു കണ്ടപ്പോള്‍.അഭിനന്ദനങ്ങള്‍...

തറവാടി പറഞ്ഞു...

അജിത്തേ ,

“ചോദിച്ചതെല്ലാം ഇല്ല താനും“

“ചോദിച്ചതൊന്നും‌ ഇല്ല താനും“ അല്ലേ ശരി?

Ajith Polakulath പറഞ്ഞു...

തറവാടി കാണിച്ച ആ തെറ്റ് ഞാന്‍ തിരുത്തുന്നു...

തറവാടിക്കും,ശ്രീ ജിതേഷിനും ശ്രീ വിഷ്ണുമാഷിനും നന്ദി...

സ്നേഹപൂര്‍വ്വം

ജി.മനു വിനു വേണ്ടി അജിത്ത്

ഉറുമ്പ്‌ /ANT പറഞ്ഞു...

NANNAAAAAAAAAAYIIIIIIIII AJITH/MANU.

കരീം മാഷ്‌ പറഞ്ഞു...

അജിത്ത് പോളക്കുളത്തുകാരാ...
“തറവാടി കാണിച്ച ആ തെറ്റ് ഞാന്‍ തിരുത്തുന്നു...“
എന്നതു തെറ്റല്ലേ!
തറവാടി കാണിച്ചു “തന്ന“ ആ തെറ്റ് ഞാന്‍ തിരുത്തുന്നു... എന്നല്ലെ ശരി.
ഇല്ലങ്കില്‍ തറവാടി എന്തു തെറ്റാണു അജിത്തിനോടു ചെയ്തതെന്നു കാണാന്‍ ഇവിടെ വന്ന എന്നെപ്പോലുള്ളവര്‍ തെറ്റിദ്ധരിക്കും.
:)
സ്മൈലി ഇട്ടിട്ടുണ്ട് ട്ടോ!

ഒ.ടോ.
കവിതകളുടെ വിഷയദാരിദ്ര്യം വിഷയമാകുന്നീയിടെ!

Ajith Polakulath പറഞ്ഞു...

ഞാന്‍ ആ കമന്റ് പോസ്റ്റിയപ്പോള്‍ കണ്ടു.. പക്ഷെ വീണ്ടും ഒരു തിരുത്തല്‍ കമന്റ് പോസ്റ്റാന്‍ പറ്റിയില്ല
സിസ്റ്റം ‘ഇറര്‍’ കാണിച്ചു.

ക്ഷമിക്കണം :

‘തറവാടി കാണിച്ച ആ തെറ്റ് ഞാന്‍ തിരുത്തുന്നു‘

‘എന്നുള്ളത് തറവാടി എന്റെ പോസ്റ്റില്‍ കാണിച്ചു തന്ന ആ തെറ്റ് ഞാന്‍ തിരുത്തുന്നു‘
എന്ന് തിരുത്തി വായിക്കാന്‍ അപേക്ഷ.

കരീം മാഷേ നന്ദി നന്ദി...

ദേവസേന പറഞ്ഞു...

പ്രണയത്തെ തൊട്ടുകളിക്കല്ലേ അജിത്തേ /മനുവേ.,
ആകെയുള്ള സത്യം അതു മാത്രമാണെന്നു എന്താ മനസിലാക്കാത്തത്??
കവിത ഗംഭീരമായി. നന്നായി ഇഷ്ടപ്പെട്ടു.
അഭിനന്ദനങ്ങള്‍.

G.MANU പറഞ്ഞു...

അവധിക്കു നാട്ടില്‍ പോയപ്പോള്‍ ചില വാരിക വായിച്ചപ്പോള്‍ കത്തിയതാ ഇത്‌.. ബ്രായും പാണ്റ്റീസും കടകളില്‍ കിട്ടാനില്ലത്രെ.....എല്ലാം കവികള്‍ കൊണ്ടുപോയെന്നു......ആദ്യകൂട്ടുകൃഷി മോശാമല്ലെന്നു തോന്നുന്നു...

Ajith Polakulath പറഞ്ഞു...

അയ്യോ പ്രണയത്തെ കാണാന്‍ കിട്ടാഞ്ഞിട്ടാ
എന്റെ ദേവസേനേ..

ഇത് ഞങ്ങളുടെ മാത്രം അല്ല എല്ലാ കവികളുടെയും
കവിത യാണേ...

ദേവസേനക്ക് നന്ദി..

ഇനി പ്രണയം മാറ്റി ഹൈടെക്ക് പ്രണയം ആക്കണം
കാലത്തിനൊപ്പിച്ച് മാറേണ്ടേ.. :)

നന്ദി

Ajith Polakulath പറഞ്ഞു...

മനു ആശയം പറഞ്ഞപ്പോള്‍ തന്നെ ഞങ്ങള്‍ രണ്ടുപേരും ചേര്‍ന്ന് ഓണ്‍ ലൈനില്‍
എഴുതിയതാ ഇത്..

ഞാനും ഫീല്‍ ചെയ്ത ഒരു സംഭവം ആണ് അത്..

(കരീം മാഷും വളരെ സിമ്പിള്‍ ആയി ഇത് പ്രതിപാദിച്ചിരിക്കുന്നു)

ഒരു കഥ യില്‍ കുറെ സിനിമകള്‍ പോലെ യാണ് ചില കവിതകള്‍..അല്ലേ?

വല്യമ്മായി പറഞ്ഞു...

കവിത കൊള്ളാം.

Visala Manaskan പറഞ്ഞു...

കലക്കിട്ട്രാ.. :)

ആശയങ്ങളും വാടകക്ക് കൊടുത്തു തുടങ്ങിയോ??

ആശയങ്ങള്‍ എന്നാ എന്റെ കയ്യില്‍ കുറച്ചുണ്ട്. എനിക്കെന്തായാലും അതോണ്ട് വല്യ പ്രയോജനം ഒന്നുമില്ല. വാടകയ്ക്കല്ല! വേണെങ്കില്‍ സ്വന്തായെടുത്തോ!

Sanal Raj പറഞ്ഞു...

Ajith gud.... keep it up

ആര്‍ബി പറഞ്ഞു...

ajithetttaaa

athyugran kavitha
ishtaaayittto.........


ethra eduthaaalum
koduthaaalum theeraaaathathaaa sneham


kodukkum thporum athu koodum
so
athine kurichezhuthikkoooode............

e-Yogi e-യോഗി പറഞ്ഞു...

വേറിട്ടൊരുധ്യമം, ചില സത്യങ്ങള്‍ ചെറുഹാസ്യത്തില്‍ ചാലിച്ചു വരച്ചിരിക്കുന്നു. അഭിനന്ദനങ്ങള്‍.

Ajith Polakulath പറഞ്ഞു...

ഞ്ഞങ്ങളുടെ ഈ പ്രയോഗം ഇഷ്ടപ്പെട്ടതില്‍ നന്ദിയുണ്ടേവര്‍ക്കും!!



സ്നേഹത്തോടെ,

G.മനു വും മുസിരിസ്(അജിത്ത്)

sunilraj പറഞ്ഞു...

very good !!

Prasad Pai N പറഞ്ഞു...

nice one dear :)

അനിലൻ പറഞ്ഞു...

അജിത്
കവിത അത്ര ഇഷ്ടപ്പെട്ടില്ല
പിന്നെ, ആശയങ്ങളാണോ അവ അതോ ബിംബങ്ങളോ???
ഒരു ആശയക്കുഴപ്പം.

Ajith Polakulath പറഞ്ഞു...

അനിലേട്ടാ വളരെ നന്ദി..

കമന്റിനാസ്പദമായി തിരുത്തി.

“മാഷേ വിഷമിക്കേണ്ട..
എല്ലാം ആശയങ്ങളല്ലേ?
ഇതെല്ലാം ഒരു കവി
വാടകക്കു കൊണ്ടുപോയി
കവിതയെഴുതിക്കഴിഞ്ഞാല്‍
ചിലപ്പോള്‍ തിരിച്ചുവരും
അതു വരെ കാത്തിരിക്കുക"

ഈ മുകളിലെ വരികള്‍ ഇങ്ങനെ തിരുത്തി

“മാഷേ വിഷമിക്കേണ്ട..
എല്ലാം ആശയസംവഹകരായ
ബിംബങ്ങളല്ലേ..?
ഇതെല്ലാം ഒരു കവി
വാടകക്കു കൊണ്ടുപോയി
കവിതയെഴുതിക്കഴിഞ്ഞാല്‍
ചിലപ്പോള്‍ തിരിച്ചുതരും
അതു വരെ കാത്തിരിക്കുക"
-------------------

നമ്മള്‍ പോലും കാണാതെ പോകുന്ന ഇങ്ങനെയുള്ള ചെറിയ വലിയ തെറ്റുകള്‍ വിലയിരുത്താനാണ് കമന്റുകള്‍ ഉപകരിക്കുക , അതും മറ്റൊരു ഈഗൊകളും കൂടാതെ തിരുത്തി മാതൃക കാട്ടി എന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു..

എഴുത്തുകാര്‍ വലിപ്പ ചെറുപ്പമില്ലാതെ തന്നെ അങ്ങനെ (നമ്മള്‍ക്ക് ശരിയെന്ന് തോന്നുന്നത് മാത്രം) ചെയ്താല്‍ നന്നായിരിക്കും എന്ന് എനിക്ക് തോന്നുന്നു.

എല്ലാവരുടെയും സഹകരണത്തിന് നന്ദി..
തുടര്‍ന്നും പ്രതീക്ഷിക്കുന്നു.

Raji Chandrasekhar പറഞ്ഞു...

"ഇന്നലെ പ്രേമിച്ച
രാത്രിയും പകലും
ഇന്നു പ്രേമിക്കാത്തതു കണ്ടപ്പോള്‍
പ്രണയവും ആരൊ
കടം കൊണ്ടുപോയിരിക്കുമെന്ന് സന്ധ്യ"

അല്ല, കടം കൊണ്ടുപോയതല്ല, തീര്‍ച്ച.
ഉപയൊഗിക്കാതെ, ആരും തിരിഞ്ഞു നോക്കാതെ തുരുമ്പെടുത്ത്, ജീര്‍ണ്ണിച്ച് മണ്ണടിഞ്ഞു പോയ മാനുഷികമൂല്യങ്ങളുടെ കൂട്ടത്തില്‍ പ്രണയവും,,,

Seema പറഞ്ഞു...

ithu nannayitto!assalayi!

Panikkoorkka പറഞ്ഞു...

അജിത്തും മനുവും തമ്മിലുള്ള ഈ പ്രേമബന്ധം(കവിതയില്‍)ഔട്ട് ഓഫ് സ്റ്റോക്ക് ആകാതെ തുടരട്ടേ. കൊള്ളാം ട്ടോ.