25/6/07

കരയുന്നതും പുച്ഛിക്കുന്നതും

കറുത്ത പുകപടലത്തില്‍
വെളുത്ത കൊടിയിലെ
വെള്ളരി പ്രാവുകള്‍

കരയുന്നത്;

ബോംബുകളിലമര്‍ന്നു
കരിഞ്ഞ കുരുന്നുകളുടെ
കബന്ധങ്ങളേ നോക്കി
അതോ
അമ്മയുടെ പാലൂറുന്ന
മുലകള്‍ പിളരുന്നത് കണ്ടിട്ടോ?

ചിരിക്കുന്നത്;

രക്തസാക്ഷികള്‍ക്ക്
പുഷ്പചക്രമര്‍പ്പിച്ച
ആയുധകരാറുകാരെ നോക്കി

അട്ടഹസിക്കുന്നത്;

രണഭൂമിയില്‍
അഹന്തയുടെ കുരുക്കളെ
വൃണമാക്കിയവര്‍ തന്നെ
മരുന്നുകുറിക്കുന്നതു കണ്ടിട്ട്

ദു:ഖിക്കുന്നത്;

കറുപ്പിനും വെളുപ്പിനും
അതിരുകള്‍ തീര്‍ക്കുന്ന
കാലത്തിന്റെ
രക്തചുവയുള്ള
ലോകപോലീസിന്റെ
പേനയേ നോക്കി...

5 അഭിപ്രായങ്ങൾ:

Ajith Polakulath പറഞ്ഞു...

യുദ്ധമെന്തെന്നറിയാത്ത എത്രയോ കുരുന്നുകള്‍ ?
അമ്മമാര്‍?
അവര്‍ നിരപരാധികള്‍ അല്ലേ?
എന്തിനവര്‍ മരിക്കണം യുദ്ധക്കളത്തില്‍?

ഒരു ചാനലില്‍ ഒരു കുരുന്നു കുഞ്ഞ് മരിക്കുന്ന രംഗം
കണ്ട് ഞെട്ടി... ആ കുഞ്ഞിന്റെ അമ്മയുടെ കരച്ചില്‍ ചെവിയില്‍ മുഴങ്ങുന്നതുപോലെ...

ആ രംഗം ആണ് അറിയാവുന്ന ഭാഷയില്‍ ഇതെഴുതാന്‍ പ്രേരിപ്പിച്ചത്.

സ്നേഹപൂര്‍വ്വം
അജിത്ത് പോളക്കുളത്ത്

ആര്‍ബി പറഞ്ഞു...

fentastic theme...
it's a lesson for modern world...

really fentastic..!!!!!!

best regrds for ajith..

എസ്. ജിതേഷ്ജി/S. Jitheshji പറഞ്ഞു...

ചിരിക്കുന്നത്;
രക്തസാക്ഷികള്‍ക്ക്
പുഷ്പചക്രമര്‍പ്പിച്ച
ആയുധകരാറുകാരെ നോക്കി


പ്രിയ അജിത്...
നിങ്ങളെഴുതിയത്
ഒരു കടും പച്ചസത്യം!!

P.Jyothi പറഞ്ഞു...

nannayirikkunu ajith

Ajith Polakulath പറഞ്ഞു...

ഏതമ്മക്കാണ് കുരുന്നു ഹൃദയങ്ങളേ കുരുതികൊടുക്കാന്‍ പറ്റുക?