25/6/07

ഒരു സീരിയല്‍ നടിയുടെ പ്രൊഫൈല്‍

ഞാന്‍ ട്രീസ
വയസ്സ് ഇരുപത്
വീട് വടക്കന്‍ പറവൂര്‍ .
അപ്പന്‍ തറയില്‍ അന്തോണി
മൂന്നുകൊല്ലം മുമ്പ് മരിച്ച് പോയി.
സഹകരണ ബാങ്കീന്നൊരു ലോണെടുത്തതാ
തല തീവണ്ടി ആന്ധ്രക്ക് കൊണ്ടുപോയി
അതോടെ എന്റെ പ്ളസ് ടു പഠിപ്പും നിന്നു.
പിന്നൊരു ടെലഫോണ്‍ ബൂത്തിലാരുന്നു
അവിടെത്തെ സാറാ എന്നെ ഫീല്‍ഡിലിറക്കിയത്‌.
ആദ്യം ഒരാല്‍ബം
'മൊന്ചത്തി നീ ഷാഹിന..'
ഞാനായിരുന്നു ഷാഹിന
ദുബായിന്നു വന്ന തിരൂക്കാരന്‍ നാസര്‍ ഷാജഹാനും
ഊട്ടിലാരുന്നു മൂന്നീസം ഷൂട്ട്
അമ്മ പറഞ്ഞു ഒന്ന്‌ റൊമാന്റിക്കായിക്കോളാന്‍
ഞാന്‍ ആയി.
പാവം,പോകുമ്പോ ഒരു എന്‍ സെവന്റി തന്നു
നല്ല റൊമാന്റിക്കായിരുന്നു.
ഇപ്പെഴെന്തോ വിളിച്ചിട്ടു കിട്ടുന്നില്ല
നമ്പറെന്തോ നിലവിലില്ലത്രേ..
ഞാനിപ്പോ മൂന്ന്‌ മെഗയിലൂണ്ട്
ഞങ്ങള്‍ കഴിഞ്ഞമാസം കടവന്ത്രക്ക് മാറി
അവിടെയാണ്‌ ഡബ്ബിങ്ങിനു പോവാന്‍ സൌകര്യം
അടുത്ത മാസം പുതിയൊരാള്‍ട്ടൊയെടുക്കും
ഡബ്ബിങ്ങിനാണേലും വിളിച്ചോളൂട്ടോ
എന്റെ നമ്പര്‍..9946...

14 അഭിപ്രായങ്ങൾ:

വിഷ്ണു പ്രസാദ് പറഞ്ഞു...

മുംസീ,കാല്പനികമായ ഏതോ ഭ്രമങ്ങളില്‍ പെട്ടുപോയതാണ് നിന്റെ കവിതയെന്ന് ഞാന്‍ സംശയിച്ചിരുന്നു.ഈ കവിത ‘മുംസിയുടെ കവിത’ എന്ന എന്റെ സങ്കല്പത്തെ തന്നെ പുതുക്കിപ്പണിഞ്ഞു.
ശക്തമായ ഒരു എഴുത്തിന്റെ വരവ് ഞാന്‍ കാണുന്നു...നന്ദി.

നമ്മുടെ നാട്ടിലെ ടിപ്പിക്കല്‍ ആല്‍ബം/സീരിയല്‍ നടി ഇതൊക്കെ തന്നെ.ഞാനും കേട്ടിരിക്കുന്നു.

കരീം മാഷ്‌ പറഞ്ഞു...

സ്ത്രീ സമൂഹം മുഴുവന്‍ സീരിയല്‍/ആല്‍ബം/മോഡല്‍ മേഖലയെ ആരാധനയോടെ വീക്ഷിക്കുമ്പോള്‍ തട്ടകത്തില്‍ കയറാന്‍ കഴിയാതെ വഴിയില്‍ വീണു വഴിവാണിഭച്ചരക്കായവരെ ആരും ഓര്‍ക്കുന്നു പോലുമില്ലല്ലോ!

Kaippally പറഞ്ഞു...

ആശയം കൊള്ളാം. വെറുതെ കത്തായിട്ടങ്ങ് എഴുതിയാല്‍ മതിയായിരുന്നു.

സാധാരണ proseനെ കവിത എന്ന് പറഞ്ഞാല്‍ എന്തെങ്കിലും ഒരു പ്രത്യേകത ഉണ്ടാവുന്നുണ്ടോ എന്നും എനിക്ക് അറിയില്ല.

ഒരു ദുരിത ജീവിതത്തെ ആണോ ചിത്രീകരിക്കാന്‍ ശ്രമിക്കുന്നത്. എന്നാല്‍ എനിക്ക് ഇതില്‍ കഥാപത്രത്തോടു് സഹതാപം തോന്നുന്നില്ല.

"സഹകരണ ബാങ്കീന്നൊരു ലോണെടുത്തതാ
തല തീവണ്ടി ആന്ധ്രക്ക് കൊണ്ടുപോയി"


ഈ ഒരു വരിയില്‍ മാത്രം കവിതയുണ്ട്.

mumsy-മുംസി പറഞ്ഞു...

നന്ദി കൈപ്പള്ളി, തുറന്നു പറഞ്ഞതിന്‌ .എനിക്ക് എത്ര ശ്രമിച്ചിട്ടും ഇതിന്‌ ഒരു താളം കണ്ടെത്താന്‍ കഴിഞ്ഞില്ല എന്നതാണ്‌ സത്യം.

Kaithamullu പറഞ്ഞു...

ഡബ്ബിങ്ങിനാണേലും വിളിച്ചോളൂട്ടോ
എന്റെ നമ്പര്‍..9946...

Dinkan-ഡിങ്കന്‍ പറഞ്ഞു...

മുംസി കവിത നന്നായിരിക്കുന്നു.ഒരു “മിസ് അനാര” ടച്ച്.ഇതിനെയും ആരും വിലക്കാതിരുന്നാല്‍ മതിയാരുന്നു

വാളൂരാന്‍ പറഞ്ഞു...

മുംസീ.....
മനസ്സില്‍ അവളെ നന്നായി വരച്ചിടുന്നു താങ്കളുടെ വാക്കുകള്‍... നല്ല വരികള്‍.....

Muhammed Sageer Pandarathil പറഞ്ഞു...

കവിത എന്ന് പറഞ്ഞാല്‍ എന്തെങ്കിലും ഒരു പ്രത്യേകത vende ? kavi

Ajith Polakulath പറഞ്ഞു...

കൊള്ളാം...
:)

കെ.പി റഷീദ് പറഞ്ഞു...

കൈപ്പള്ളി,
അത്രക്ക്‌ വേണ്ടായിരുന്നു.
കത്താവാതെ തന്നെ
മനസ്സില്‍ തീ വാരിയിടുന്നു,ഈ കവിത.
പിന്നെ,കാലം മാറിയില്ലേ,ഗദ്യം,പദ്യം എന്നു അത്രക്കങ്ങു ശാഠ്യം വേണോ?

മുംസി,എന്തെങ്കിലും കേള്‍കുമ്പോഴേക്കും,
സ്വന്തം കവിതയെ തള്ളിപറയണോ?
വല്ലാത്തൊരു താളമില്ലേ ഈ കവിതക്ക്‌?
എത്ര കുറച്ചു വാക്കുകളില്‍ കത്തുന്നു
ട്രീസയുടെ തീക്കനല്‍ ജീവിതം!

എസ്. ജിതേഷ്ജി/S. Jitheshji പറഞ്ഞു...

നല്ല നര്‍മ്മബോധമുള്ള കവി
ഒപ്പം നിരീക്ഷണവും

ഉണ്ണിക്കുട്ടന്‍ പറഞ്ഞു...

കവിത ഇഷ്ടമായി.

സീരിയല്‍/ആല്‍ബം ആര്‍ട്ടിസ്റ്റുകള്‍ എല്ലാവരും ഇങ്ങനെയാണെന്നൊരു ധ്വനി ഉണ്ടോ..? ഇല്ലല്ലേ..

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ പറഞ്ഞു...

why you want to writeing pomes

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ പറഞ്ഞു...

വെറുതെ കത്തായിട്ടങ്ങ് എഴുതിയാല്‍ മതിയായിരുന്നു.
why you want to call pome