13/6/07

കോടതിയലക്`ഷ്യം

ചിരി മുറിയില്‍ വിശ്രമത്തിലായിരുന്നു.
ഒരു
കിനാവ്
അന്നേരം
അതിനായി കൊണ്ടുവരപ്പെട്ടു.

കട്ടില്‍
ഒന്നു കരയുക മാത്രമുണ്ടായി.
ചുറ്റും കുതറിയോടുന്ന
കിനാവിന്‍റെ നിലവിളി കേട്ട്.

ഒരു കട്ടിലിന്` ഒറ്റക്കൊന്നും ചെയ്യാനാവുകയില്ല.
ഒന്നു തെളിവു പറയാന്‍ പോലും.

പിഞ്ഞിത്തുടങ്ങും മുമ്പേ
പൊട്ടിപ്പോകുന്നതിന്‍റെ നൊമ്പരത്തില്‍
തുന്നലിന്‍റെ നൂലിഴകളും
ചെറുത്തു നോക്കി.
ഉടുപ്പുകള്‍ക്ക് അഴകിനെയും അഴുക്കിനെയും
കാണിക്കാനേ ആവൂ. തടുക്കാനാവില്ല.

കിനാവ് അപ്പോഴും അതേ നിലവിളി.
ചിരി പഴയ ചിരിയും.

വര്‍ക് ഷീറ്റ്:

എന്നതു തിരുത്തിയാണോ
കിനാവെന്നു വരുത്തിയത്
എന്നറിയാന്‍
അന്യദേശത്തെ
രാസപരിശോധനാ മുറിയില്‍
അയക്കപ്പെട്ടിരിക്കുന്നൂ
കവിത.

13 അഭിപ്രായങ്ങൾ:

ശെഫി പറഞ്ഞു...


എന്നതു തിരുത്തിയാണോ
കിനാവെന്നു വരുത്തിയത്
ഇതും ഇഷ്ടമായി

കണ്ണൂസ്‌ പറഞ്ഞു...

ഉമ്പാച്ചി,

ഒരു ദണ്ഡനമസ്‌കാരം. കുത്തിക്കയറുന്ന കവിത.

Kuzhur Wilson പറഞ്ഞു...

കവികള്‍ക്ക് മാത്രം മനസ്സിലാകുന്ന ഭാഷയില്‍ എഴുതിയ കവിത ഇവിടെ തന്നെ ആദ്യം ഇട്ടതു നന്നായി.

ഉമ്പാച്ചി, ബൂലോകത്തിലേക്കു സ്വാഗതം

Unknown പറഞ്ഞു...

ഉമ്പാച്ചി :)

കുറച്ചു വരികളില്‍ വളരെക്കാര്യങ്ങള്‍ പറയാതെ പറഞ്ഞിരിക്കുന്നു.

“പിഞ്ഞിത്തുടങും മുമ്പേ
പൊട്ടിപ്പോകുന്നതിന്‍റെ നൊമ്പരത്തില്‍
തുന്നലിന്‍റെ നൂലിഴകളും ചെറുത്തു നോക്കി.“

മനസ്സാക്ഷിക്കോടതിയിത് ‘കോടതിയലക്ഷ്യ‘മെന്നു പറയില്ല.

ഉണ്ണിക്കുട്ടന്‍ പറഞ്ഞു...

വെറുതെയല്ല എനിക്കും മനസിലയത് (ഉവ്വ)

G.MANU പറഞ്ഞു...

extra strong poem umbachi......congrats

ഗുപ്തന്‍ പറഞ്ഞു...

കഥയവിടെയും തീരുന്നില്ല കവേ...

ചിരികള്‍ പീടികത്തിണ്ണകളിലും അരമതിലുകളിലും വിടരന്നു നില്‍ക്കുകയും കിനാവുകള്‍ കവലകളില്‍ പ്രാണഭീതി ഒതുക്കിപ്പിടിച്ച് ഇടറിനടക്കുകയും....

ചിരിക്കിന്നൊരു മുറിയും കട്ടിലും വേണോ...


(ഓഫ്: കേസ് ഷീറ്റ് ഉണ്ടാക്കാനും തിരുത്താനും ബ്ലോഗ് ആയാലും മതി..)

വിശാഖ് ശങ്കര്‍ പറഞ്ഞു...

ഉമ്പാചി,
ഇത് നിങ്ങള്‍ക്ക് മാത്രം എഴുതാനാവുന്ന കവിത!ഞങ്ങളുടെ ഉമ്പാച്ചികവിത.

കേസേതായലും കാഴ്ച നന്നായാല്‍ മതി എന്നൊരു ചൊല്ലില്ലേ..അതിനെ അന്വര്‍ഥമാക്കുന്ന വരികള്‍!

ഈ “കോടതിയലക്ഷ്യം“ നിങ്ങളുടെ പല മികച്ച രചനകളേയും പോലെ പ്രജ്ഞയില്‍ തങ്ങിനില്‍ക്കും...ഉറപ്പ്.

chithrakaran ചിത്രകാരന്‍ പറഞ്ഞു...

ഉംബാച്ചി..., കോടതിയലക്ഷ്യം വളരെ നന്നായിരിക്കുന്നു.

umbachy പറഞ്ഞു...

hah....ha...ha
onnu chirichathaa....
chirikkaan kazhiyaathe pokunnavarkkelaan vendi.....
dhaanks

അനിലൻ പറഞ്ഞു...

ഉടുപ്പുകള്‍ക്ക് അഴകിനെയും അഴുക്കിനെയും
കാണിക്കാനേ ആവൂ. തടുക്കാനാവില്ല.

നല്ല കവിത ഉമ്പാച്ചി

എസ്. ജിതേഷ്ജി/S. Jitheshji പറഞ്ഞു...

കന്യകാത്വമുള്ള ശൈലി....
വ്യഭിചരിക്കപ്പെട്ടിട്ടില്ലാത്ത വാക്കുകള്‍...,ആശയം!
ഇതു കൊള്ളാം...ഉമ്പാച്ചി..ഇഷ്ടപ്പെട്ടു.

സാല്‍ജോҐsaljo പറഞ്ഞു...

അവതരണഭംഗി ഇഷ്ടമായി