5/5/07

തല, ഉടല്‍

തലയില്ലാത്ത ഉടലുകളെ
ഞാനിപ്പോള്‍ കാമിക്കുന്നു
ചിന്തകളുടെ ഭാരം
അവളുടെ പ്രണയത്തെ
ഭരിക്കുന്നത് കണ്ടപ്പോള്‍
വേറൊന്നും ചെയ്യാനില്ലായിരുന്നു.

ഇപ്പോള്‍ അവളുടെ തല
അവള്‍ ക്ക് വേണ്ടി
തല പുകയ്ക്കുന്നുന്ട്, പക്ഷേ
ഉടല്‍ ഇതുവരെയും മറന്നിരുന്ന
ഭോഗങ്ങള്‍ പുറത്തെടുക്കുന്നു.

7 അഭിപ്രായങ്ങൾ:

വിഷ്ണു പ്രസാദ് പറഞ്ഞു...

ഉടലിനെ പ്രണയിക്കുകയാണ് സൌകര്യം അല്ലേ കവേ...
തലതിരിഞ്ഞകാലത്തെ തലകള്‍ക്കെന്ത് പ്രണയം...!

Jayesh/ജയേഷ് പറഞ്ഞു...

നഷ്ടസ്വപ്നങ്ങളെ ഓര്‍ ത്ത് പാഴാക്കാന്‍ ചിന്തയില്‍ ഇടമില്ല....ഉടലുകള്‍ ക്ക് ഓര്‍ മ്മ സൂക്ഷിക്കാന്‍ കഴിയാത്തിടത്തോളം ഇത് തന്നെ എളുപ്പം

വല്യമ്മായി പറഞ്ഞു...

പാവം തല,ഉടല്‍ ചെയ്ത പാപങ്ങളെ കുറിച്ചോര്‍ത്ത് പശ്ചാത്തപിച്ച്,ഉടലിന്റെ അനുഭവങ്ങള്‍ കുത്തി നിറച്ച് വിങ്ങി അതിന്റെ കാലം കഴിക്കുന്നു.

ഉടലേ,തലയില്ലായിരുന്നെങ്കില്‍ ഈ അനുഭൂതികള്‍ നിനക്ക് അനുഭവവേദ്യമാകുമായിരുന്നോ

തറവാടി പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
വിഷ്ണു പ്രസാദ് പറഞ്ഞു...

തലയില്ലാത്ത ഉടലുകളെ കാമിക്കുന്നവനും ശവങ്ങളെയും പ്രതിമകളെയും കാമിക്കുന്നവനും തമ്മില്‍ എന്തെങ്കിലും വ്യത്യാസമുണ്ടോ?തന്റെ ഭോഗങ്ങള്‍ക്ക് നിന്നു തരാന്‍ അവള്‍ക്ക് തല പോലും വേണ്ടെന്ന് ചിന്തിക്കാന്‍ മാത്രം പുതിയ പുരുഷന്‍ അധഃപതിച്ചോ?

G.MANU പറഞ്ഞു...

mashey :)

Jayesh/ജയേഷ് പറഞ്ഞു...

adhapathanam aayi kanakkakkanta....nissahayatha enn karuthiyal mathi..