കടിക്കണം എന്നു വിചാരിച്ചാണ്
എപ്പോഴും വരവ്;
കാണുമ്പോള്‍ എല്ലാം മറന്നു പോവും.
അരണ കടിച്ചാല്‍ ഉടനേ മരണം
എന്നൊരു പഴഞ്ചൊല്ലുള്ളതു കൊണ്ട്
ജീവിച്ചു പോവുന്നു.
യുക്തിവാദികളായ കോഴികളും
പൂച്ചകളും എണ്ണത്തില്‍ കുറവായതുകൊണ്ട്
വലിയ ഭയപ്പാടുകളില്ല.
കടിച്ചില്ലെങ്കിലും, കടിയ്ക്കണം
എന്ന വിചാരമുള്ളതുകൊണ്ട്
ഒരു വിപ്ലവകാരിക്കു കിട്ടേണ്ട
എല്ലാ ആനുകൂല്യങ്ങളും കൈപ്പറ്റുന്നുണ്ട്.
പൂര്‍വജന്മ സുകൃതം!
8 അഭിപ്രായങ്ങൾ:
യുക്തിവാദികളായ കോഴികള്‍..!!:)))) എന്നെ കൊല്ല്. ഇതൊക്കെ എവിടുന്നു കിട്ടുന്നു മാഷേ?
മാഷേ..സുകൃതം..സു കൃതം തന്നെ..
അ പൂര്‍വ ജന്മ സു.. കൃതം
എല്ലാ വിപ്ലവകാരികളും യുക്തിവാദികളല്ലാ.....
അപ്പോള്‍ അവര്‍ക്ക് കര്‍ത്താവിനെ വിളിക്കാമായിക്കും അല്ലേ.......
എങ്കില്‍ ഞാനൊന്ന് വിളിച്ചു.....
കര്‍ത്താവേ......
അരണയുടെ ചിന്ത കൊള്ളാം.വിപ്ലവം ജയിക്കട്ടെ.
(മാഷുടെ കവിതയിലും ഈയിടെയായി കാണുന്നുണ്ട്,വിപ്ലവകാരി തത്വചിന്തകനായി മാറുന്നത്)
മാഷെ,
തിരിച്ചറിവെപ്പോഴും നല്ലതുതന്നെ!
നല്ല കവിത
qw_er_ty
മാഷെ,
ആനുകൂല്യങ്ങള്‍ കൈപറ്റിയിങ്ങനെ പോയാല്‍ മതിയോ? ഒരു യഥാര്‍ത്ഥ വിപ്ലവകാരിയാകാണുള്ള ഉള്‍വിളിയെ കെടുത്തിക്കളയുകയാണോ?
മാഷെ, കവിത നന്നായെന്ന് പറയേണ്ടല്ലൊ.. എല്ലാ പൊസ്റ്റും വായിക്കറുണ്ട്. കമന്റിടാരില്ല . സമയക്കുറവ്.
താങ്കളുടെ കവിതകളില്‍ ഏറ്റവും ഇഷ്ടപ്പെട്ട ഒന്ന്.
നല്ല കവിത
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ