15/3/07

അത്‌ ലറ്റ്‌

എന്റെ പേരു
ഘടോല്‍ക്കചന്‍ സി സാമുവല്‍
നാട് വെബന്നൂര്‍ *
ഇന്നു രാവിലെ ജനിച്ചതേയുള്ളു

3 മണിക്കൂറിനുള്ളില്
‍സംസാരശേഷി കിട്ടി

ഇപ്പോള്‍ കിടപ്പാണു
വൈകാതെ നടക്കും
പിന്നെ ഓടും

പിന്നെയും ഓടും
പിന്നെയും ഓടും
പിന്നെയും ഓടും
പിന്നെ...

പിന്നെ അറിയില്ല*വെബന്നൂര്‍- പ്രയോഗം: രാം മോഹന്‍ പാലിയത്ത്

3 അഭിപ്രായങ്ങൾ:

Kalesh Kumar പറഞ്ഞു...

:)

വിഷ്ണു പ്രസാദ് പറഞ്ഞു...

വെബ്ബന്നൂരില്‍ ജനിക്കുന്നോരൊക്കെ വ്യാസനെപ്പോലെ പെട്ടെന്നെഴുന്നേറ്റ് നടക്കുകയും വലുതാവുകയും ഒക്കെചെയ്യും.ബൂലോകനാണെങ്കില്‍ ഓടിക്കൊണ്ടിരിക്കും.ഇല്ലെങ്കില്‍ തെറി കേള്‍ക്കും :)

Sapna Anu B.George പറഞ്ഞു...

വിത്സാ മകനെ... ഓടിത്തളരുമ്പോ അറിയിക്കണേ? ഇന്‍സ്റ്റന്റ് കവിത കൊള്ളാം