13/3/07

നീട്ടല്‍

നീട്ടിവെയ്ക്കുന്നൂ യാത്ര
അതിനാല്‍ തിരക്കുകള്‍
നീട്ടിവെയ്ക്കുന്നൂ ദിന-
കൃത്യങ്ങള്‍, പതിവുകള്‍

നീട്ടിവെയ്ക്കുന്നൂ നാളേ-
യ്ക്കിന്നിനെ, ഇരുകാലും
നീട്ടിവെച്ചിരിക്കുന്നൂ
വെറുതേ കസേരയില്‍

നീട്ടിയാല്‍ നീളും റബ്ബര്‍-
ത്തുണ്ടമോ കാലം? അതില്‍
മീട്ടി ഞാനുണ്ടാക്കുമീ
മൂളക്കം കേള്‍ക്കുന്നുണ്ടോ?

പി പി രാമചന്ദ്രന്‍

5 അഭിപ്രായങ്ങൾ:

വിഷ്ണു പ്രസാദ് പറഞ്ഞു...

ബൂലോക കവിതയുടെ ഉത്ഘാടനം കേമമായി മാഷേ...
ഒന്നാന്തരം കവിത വായിച്ചതിന്റെ സന്തോഷം...
എല്ലാ ബൂലോകരേയും ഇവിടേയ്ക്ക് ക്ഷണിക്കുന്നു...

വിശാഖ് ശങ്കര്‍ പറഞ്ഞു...

mkaഅതേ..
ബൂലോക കവിതയ്ക്ക് ഒരു മികച്ച തുടക്കമായി “നീട്ടല്‍”.
കവിതകളെ സ്നേഹിക്കുന്നവര്‍ക്കായി ഒരു നിധിശേഖരം തന്നെ തുറന്നിടാനാവട്ടെ ബൂലോക കവിതയ്ക്ക്...

Sapna Anu B.George പറഞ്ഞു...

സുസ്വാഗതം, നല്ല നീട്ടല്‍ മാഷേ

കൈയൊപ്പ്‌ പറഞ്ഞു...

പി.പി.ആര്‍ മാഷ്!!!
സന്തോഷം...!

G.MANU പറഞ്ഞു...

ramji...neetal nannai....