അയാൾക്കിത് നിങ്ങൾ കരുതുന്നതുപോലെ വലിയ കാര്യമല്ല
നിങ്ങളുടെ നിലവിളികളും കെട്ടുകാഴ്ചകളും
ഒരു തമാശയായി മാത്രമേ അയാൾ എടുത്തിട്ടുണ്ടാകു
അല്ലെങ്കിൽ ഇങ്ങനെയാക്കെ ചെയ്യാമോ ?
ഇനിയിപ്പോ അയാൾ ഇതൊക്കെ അറിഞ്ഞ് കാണുമെന്ന്
വിശ്വസിച്ചാലും ഇല്ലെങ്കിലും ഇങ്ങനെയൊക്കെത്തന്നെ ആയിരിക്കും
അയാൾ പ്രതികരിക്കുക എന്നതിൽ എന്താ സംശയം
അത്രമേൽ നമ്മൾ അയാളെ 'സ്നേഹിച്ചു വഞ്ചിച്ചിട്ടുണ്ടല്ലോ '
നമ്മൾക്ക് മാത്രമാണ് നമ്മളെ വലുതായി തോന്നുന്നത്
അയാൾക്ക് എല്ലാം തുല്യമാണ് എന്നതുനമ്മൾ മറന്നുപോയി
നമ്മൾതീർത്ത് ചുവരുകള്ക്കുള്ളിൽ
മാത്രം നിറഞ്ഞുനില്കുന്നവനല്ലല്ലോ അയാൾ
ഇനിയങ്ങോട്ട് കപട ഭയം കാണിച്ചിട്ടോ
കരഞ്ഞുവിളിച്ചിട്ടോ വലിയകാര്യം ഉണ്ടാകും എന്നു തോന്നുന്നില്ല
കൈക്കൂലി കൊടുത്തിട്ടും കരഞ്ഞുനിലവിളിച്ചിട്ടും
അയാൾ കേൾക്കുമെന്നു തോന്നുന്നുമില്ല
കാത്തിരിക്കുകതന്നെ !
അയാളുടെ മനസ്സുമാറുന്നതുവരെ !
നമ്മുടെ കറ നമ്മളെത്തന്നെ
കഴുകിയുണക്കും വരെ .
3 അഭിപ്രായങ്ങൾ:
നല്ല ശൈലി.
ദൈവത്തെക്കുറിച്ചാണോ ?
കാത്തിരിക്കുകതന്നെ
അയാളുടെ മനസ്സുമാറുന്നതുവരെ ...
മാഷേ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ