ലില്ലി
ഓഫ് വാലി
അനൂപ് എം.ആര്‍
ഫ്രഞ്ച് പരീക്ഷയ്ക്ക്
തനിച്ചിരിക്കുന്ന കുട്ടി
ഉള്ളിലെ കലമ്പലുകള്‍ക്ക്
മറുമരുന്ന് കഴിയ്ക്കുകയാണ്
പാരീസില്‍ പൂക്കാത്ത
‘ലില്ലി ഓഫ് വാലി’യെ
ഉള്ളിലാവാഹിക്കുകയാണ്
**************************************
ഫ്രഞ്ചില്‍ സ്വപ്നം കാണുന്ന കുട്ടി
അള്‍ത്തൂസറെയും
സൈമണ്‍ ദിബോവറേയും
ഴാക് ബൈഡറ്റിനെയും
സാര്‍ത്രിനെയും
പിതൃഭാഷയ്ക്കും
ആദേശഭാഷയ്ക്കും ഇടയ്ക്കുള്ള
വരമ്പത്തിരുന്നുകൊണ്ട്
ഓര്‍ക്കുകയാണ്
ഓര്‍മ്മയാണ് ഇപ്പോള്‍
അവന്‍റെ ഭാഷ
അതുകൊണ്ട്
ഒഴിഞ്ഞതാണ് അവന്‍റെ
ഉത്തരക്കടലാസ്
1 അഭിപ്രായം:
ഓര്‍മ്മയാണ് ഇപ്പോള്‍
അവന്‍റെ ഭാഷ
അതുകൊണ്ട്
ഒഴിഞ്ഞതാണ് അവന്‍റെ
ഉത്തരക്കടലാസ്
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ