24/9/12

ഇമ്പെക്ക് ചാറ്റിൽ പറഞ്ഞ പഴം/കഥ
പോയിന്റ് ബ്ലാങ്കിൽ നിന്നു
പട്ടാളക്കാരനെ ചുംബിക്കുന്ന
തീവ്രവാദിനിയുടെ അടിവസ്ത്രത്തിൽ
ചെഗുവേരയുടെ ചിത്രം തുന്നിയത്
ഒരു ചെച്നിയൻ തയ്യൽക്കാരനായിരുന്നു.
അയാൾ ഒരു ദിനം തന്റെ കമ്പ്യൂട്ടറിലേക്ക്
എം എസ് സുബ്ബലക്ഷ്മിയുടെ സുപ്രഭാതം
ഡൌൺ‌ലോഡ് ചെയ്തു.
ഇപ്പോൾ എന്നും അതും കേട്ട്
നെറ്റും ഓൺ ചെയ്തു വച്ചാണ്
അയാൾ അടിവസ്ത്രങ്ങൾ തുന്നുന്നത്.
അയാളിപ്പോൾ കാലിഫോർണ്ണിയായിലാണ് താമസം.
പോയിന്റ് ബ്ലാങ്കിൽ നിന്നു
പട്ടാളക്കാരനെ ചുംബിക്കുന്ന
തീവ്രവാദിനിയുടെ അടിയുടിപ്പ് തുന്നുന്ന പ്രഭാതത്തിൽ
അയാൾ സുപ്രഭാ‍തം പ്ലേ ചെയ്യാൻ മറന്ന് പോയിരുന്നു.
അന്ന് കിളികളുടെ ഒച്ച കേട്ടുകൊണ്ടാണ് അയാൾ
ചെഗുവേരയുടെ ചിത്രം നീലനൂലാലെ തുന്നി ചേർത്തത്.
ചേർത്തലക്കാരൻ ജോസഫിനു ഷിക്കാഗയിൽ അടിവസ്ത്രങ്ങളുടെ കടയാണ്.
അയാളുടെ ഭാര്യ ഒരു വലിയ ആശുപത്രിയിലെ നേഴ്സാണ്.
ജർമ്മങ്കാരിയാ‍യ തീവ്രവാദിനി ഒരു അവധിക്കാലത്ത്
തന്റെ കൂട്ടുകാരനോടൊപ്പമാണ് ഷിക്കാഗോയിൽ എത്തുന്നത്.
അത് അവൾ മീൻ‌കാഫ് വായിക്കുന്നതിനും മുന്നെയാണ്.
അന്നൊരു ബുധാനാഴ്ചയായിരുന്നു.
പട്ടാളക്കാരൻ ഒരു നീഗ്രോ ആയിരുന്നു.
പക്ഷെ അയാൾ എമിനത്തിന്റെ പാട്ടുകളും ഇഷ്ടപ്പെട്ടിരുന്നു.
ഒരിക്കൽ ലാസ് വേഗാസിലെ ഒരു ചൂതാട്ട കേന്ദ്രത്തിൽ വച്ചാണ്
അയാൾ ആദ്യമായ് ഒരാളെ കൊല്ലുന്നത്.
വർഷങ്ങൾക്ക് ശേഷമാണ് അയാൾ പട്ടാളത്തിലെത്തുന്നത്.
അയാളിപ്പോൾ എന്നും ബൈബിൾ വായിക്കാറുണ്ട്.
സമാധാനസേന അവളുടെ നഗരത്തിൽ വന്നതിന്റെ പിറ്റെദിവസം
പട്ടാളക്കാർക്കവധിയായിരുന്നു.
അയാൾ ചാപ്പലിൽ നിന്നും തിരിച്ച് നടക്കവെയാണ്
തീവ്രവാദിനിയെ കണ്ട് മുട്ടിയത്.
അവളാണ് അയാളെ മദ്യപിക്കാൻ പ്രലോഭിപ്പിച്ചത്.
മദ്യം കഴിച്ച് കഴിഞ്ഞപ്പോൾ അയാളാണ് അവളുടെ തുടയിൽ തഴുകിയത്.
അവൾ അയാളെ വീട്ടിലേക്ക് ക്ഷണിച്ചു.
അവൾ നെറ്റ് കണക്ട് ചെയ്ത് ഒമീഗിൾ.കോം ഓൺ ചെയ്തു വച്ചു.
അതവളുടെ സ്ഥിരം ഏർപ്പാടാണ്.
പോയിന്റ് ബ്ലാങ്കിലെ ചുംബനത്തിനു ശേഷം അവർ കാര്യത്തിലേക്ക് കടന്നു.
ഒമീഗളിൽ തെളിഞ്ഞ വൃദ്ധനെ ഇളിച്ച് കാട്ടി കൊണ്ട് അവൾ ചെഗുവേരയെ ഉരിഞ്ഞ് കളയുമ്പോൾ
സ്പീക്കറിൽ നിന്നും എം എസ് പാടി
“കൌസല്യാ സുപ്രജാ രാമ പൂർവ്വാ...”3 അഭിപ്രായങ്ങൾ:

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

അവസാനം..
“കൌസല്യാ സുപ്രജാ രാമ പൂർവ്വാ..

മനോജ്‌.ജെ.പാലക്കുടി പറഞ്ഞു...

good

സുധി അറയ്ക്കൽ പറഞ്ഞു...

നന്നായിട്ടുണ്ട്‌.തലക്കെട്ട്‌ നല്ല ചിന്താക്കുഴപ്പം ഉണ്ടാക്കി.

ഇനിയും എഴുതൂ.ഫോളോ ചെയ്തിട്ടുണ്ട്‌.