മഴ, മഞ്ഞ്, കുളിര്‍കാറ്റ്, മരങ്ങള്‍, പുഴ എന്നിങ്ങനെ
പതിവ് കാല്‍പ്പനിക ബിംബങ്ങളെയൊക്കെ
അടിച്ചുപുറത്താക്കി
ജീവിതത്തോടുതന്നെ
ഇത്തിരി കടുത്തസ്വരത്തില്‍,
എന്തെങ്കിലും പറഞ്ഞുതുടങ്ങണമെന്നുണ്ട്.
മഴയുടെ പതിഞ്ഞ താളത്തിനു പകരം
പേമാരിയുടെ തിളക്കുന്ന ശബ്ദമെന്നോ
കുളിര്‍കാറ്റിനുപകരം കൊടുങ്കാറ്റിന്‍റെ
ക്രൂരതാണ്ഡവമെന്നോ
മരങ്ങളുടെ ശീതളച്ഛായക്കുപകരം
മരണത്തിന്‍റെ മരച്ച തണുപ്പെന്നോ,
ലോഹത്തിന്‍റെ മൂര്‍ച്ചയേറിയ നിശബ്ദതയെന്നോ
ഒക്കെ വേണം ഇനി കവിതയില്‍.
പ്രണയത്തെ ശരീരത്തിന്‍റെ
അടങ്ങാത്ത ചൂടിനോട് ചേര്‍ത്തുവക്കണം.
കാല്‍പ്പനികതയും സ്നേഹവും
അടഞ്ഞുപോയ യാഥാര്‍ത്ഥ്യങ്ങളാവണം..
പതിവ് കാല്‍പ്പനിക ബിംബങ്ങളെയൊക്കെ
അടിച്ചുപുറത്താക്കി
ജീവിതത്തോടുതന്നെ
ഇത്തിരി കടുത്തസ്വരത്തില്‍,
എന്തെങ്കിലും പറഞ്ഞുതുടങ്ങണമെന്നുണ്ട്.
മഴയുടെ പതിഞ്ഞ താളത്തിനു പകരം
പേമാരിയുടെ തിളക്കുന്ന ശബ്ദമെന്നോ
കുളിര്‍കാറ്റിനുപകരം കൊടുങ്കാറ്റിന്‍റെ
ക്രൂരതാണ്ഡവമെന്നോ
മരങ്ങളുടെ ശീതളച്ഛായക്കുപകരം
മരണത്തിന്‍റെ മരച്ച തണുപ്പെന്നോ,
ലോഹത്തിന്‍റെ മൂര്‍ച്ചയേറിയ നിശബ്ദതയെന്നോ
ഒക്കെ വേണം ഇനി കവിതയില്‍.
പ്രണയത്തെ ശരീരത്തിന്‍റെ
അടങ്ങാത്ത ചൂടിനോട് ചേര്‍ത്തുവക്കണം.
കാല്‍പ്പനികതയും സ്നേഹവും
അടഞ്ഞുപോയ യാഥാര്‍ത്ഥ്യങ്ങളാവണം..
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ