31/7/12

സംശയങ്ങള്‍ (അവനവനോട് തന്നെയുള്ളവ)

എത്ര പുകച്ചു തീർത്തതാണ്‌
എന്റെ ജീവിതമേ നിന്നെ...
എന്നിട്ടും നീ എന്തിനാണ്‌
ശ്വാസവായുപോലെ അവൾക്ക്‌ ചുറ്റും
ഇങ്ങനെ ഒഴുകിത്തിരിയുന്നത്‌?
...................

എന്തിനാണിങ്ങനെ ദൂരങ്ങളെക്കുറിച്ച്‌
വേവലാതി എന്ന്,
എത്ര ദൂരം വേണമെങ്കിലും നിമിഷങ്ങള്‍ കൊണ്ട്
ഞാന്‍ താണ്ടിയെത്താമല്ലോ എന്ന്,
എതുകാലത്തെയാണ് തടഞ്ഞു നിര്‍ത്താന്‍
പാടുപെടുന്നതെന്ന്,
എല്ലാ കാലവും എന്നില്‍ തന്നെയുണ്ടല്ലോ എന്ന്...
ഈ മനസ്സ് എന്തിനാണിങ്ങനെ കൊച്ചു വര്‍ത്തമാനങ്ങള്‍
പറഞ്ഞിരിക്കുന്നത്?
..................................

എന്റെ ദൈവമേയെന്ന്
നീ എന്നെ വിളിക്കുമ്പോഴൊക്കെ
ഞാൻ ഭയന്നു...
എങ്ങനെയാണ്‌ എനിക്ക്‌
എന്നെത്തന്നെ
വിശ്വാസമില്ലെന്ന്
നിന്നോട്‌ ഞാൻ പറയുക?

അഭിപ്രായങ്ങളൊന്നുമില്ല: