നസീർ കടിക്കാട്
തേരട്ട
തേരട്ടയുടെ പുറത്തു കയറിയാണ്
മഴ വന്നത്
ആരുമറിഞ്ഞില്ല.
കട്ടിലിന്റെ അരുകുപറ്റി ചാറിപ്പെയ്യുന്നു
അരിച്ചരിച്ചു ചെന്ന് വാതിലിൽ പെയ്യുന്നു
ചുമരിലെ നീലച്ചായത്തിൽ പെയ്യുന്നു
മേശപ്പുറത്ത് പുസ്തകങ്ങൾക്കിടയിൽ പെയ്യുന്നു
തീൻമേശയുടെ കാലിൽ പെയ്യുന്നു
വരാന്തയിലെ ചാരുപടിയിൽ പെയ്യുന്നു.
തേരട്ടയുടെ പുറത്തിരുന്ന്
മഴ തോരുന്നു.
ഉറുമ്പുകളുടെ ഒരു കൂട്ടം ജനലിൽ
മഴയെ ചുമന്ന് കടലിലേക്കു വഴി ചോദിക്കുന്നു.
തബല
പ്രണയത്തെക്കുറിച്ചുള്ള പാട്ടിലിന്നും
തബല
തോൽ മുറുകി കാട്ടിലേക്ക് ഓടിപ്പോയി.
ഗുഹയിൽ
ഇണയുടെ ചൂര് തിരഞ്ഞ് വന്യമായൊന്നലറി.
പ്രഭാതം
ഇന്നലെ ചാടിയെണീറ്റ പോലല്ല,
ചുരുണ്ടു കൂടിക്കിടപ്പാണിന്നു പ്രഭാതം.
തൊട്ടതും, പത്തി നിവർത്തിക്കൊത്തി
നീലച്ചു പോയ് ഞാൻ.
1 അഭിപ്രായം:
ishtaayi ishtaayi
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ