15/4/12

അഹരിതം

ഹരിതം അടർന്നു പോയാൽ
ഉള്ളു പൊള്ളി കിടക്കും ഭൂമി;
പിന്നെ കാലമെത്ര കഴിയണം
മരുഭൂമിയെന്ന മാറാപ്പേരുമായ്.

ചൂടു വമിക്കുന്നതിൻ കാഴ്ചയിൽ
തീരാത്ത കുടച്ചിലായ് കാറ്റും വരും,

ഇന്നത്തേതല്ല,
മറ്റേതോ കാലത്തി-
ലേതെന്നു തോന്നും
ഹരിതം മറഞ്ഞ
ഏതു മണ്ണു കാണുമ്പോഴും

പണ്ടത്രയും ഹരിതം
മുറ്റിയതിനാലാവണം
ഇപ്പോളിത്രയും
വെന്തുകിടക്കുന്നതെന്ന
തോന്നലും വരും.

ഹരിതമില്ലാതെ തണലെടുക്കുന്ന
ജീവിയായെങ്കിൽ മനുഷ്യൻ
എങ്കിലിത്രയും
മരുവെടുക്കില്ലല്ലൊ ജീവിതം.

3 അഭിപ്രായങ്ങൾ:

മുകിൽ പറഞ്ഞു...

ഹരിതമുണ്ടായിട്ടും ഉള്ളു പൊള്ളിക്കിടക്കുന്നു ഭൂമിക്ക്..

ഹരിതമില്ലാതെ തണലെടുക്കുന്ന
ജീവിയായെങ്കിൽ മനുഷ്യൻ

സ്വപ്നം..

jayarajmurukkumpuzha പറഞ്ഞു...

nannayittundu..... blogil puthiya post..... NEW GENERATION CINEMA ENNAAL.... vayikkane.......

rasheedthozhiyoor പറഞ്ഞു...

ഹരിത ഭൂമിയില്‍ എന്നും ജീവിക്കുക എന്നത് ജീവിതത്തിലെ മഹാഭാഗ്യം,
ഹരിത ഭൂമി കണ്‍ നിറയെ
എന്നും കാണുവാന്‍ കൊതിയ്ക്കാത്ത
മലയാള മണ്ണില്‍ ജനിച്ച പ്രവാസിയുണ്ടാകുമോ
എന്‍റെ മലയാള മണ്ണിലെ ഹരിത ഭൂമിയിലേക്ക്‌ ഈ കവിത എന്‍റെ മനസിനെ കൊണ്ട് പോയി .
ഭാവുകങ്ങള്‍