ശ്രദ്ധേയനായ നിരൂപകനും കവിയുമാണ് കല്പറ്റ നാരായണന്‍ . കാവ്യനിരൂപണത്തിലും കവിതാരചനയിലും അദ്ദേഹത്തിനു സ്വന്തമായ ധാരണകളുണ്ട്. അദ്ദേഹത്തിന്റെ കവിതകള്‍ പലതും എനിക്ക് ഇഷ്ടവുമാണ്. ഞാന്‍ ഇവിടെ ഉന്നയിക്കാന്‍ ശ്രമിക്കുന്ന ഒരു പ്രശ്നം ഒട്ടും വ്യക്തിപരമല്ല എന്നു സൂചിപ്പിക്കാനാണ് ഇത്രയും പറഞ്ഞത്.
കല്പറ്റ നാരായണന്റെ ഒരു കവിത:
ഒളിച്ചിരുപ്പ്
എന്റെ മുറിയില്‍
ഞാനിരിക്കുന്നതിനു പിറകില്‍
ഒളിച്ചിരിക്കാന്‍ വന്ന
വിരുന്നുകാരി പെണ്‍കുട്ടി
നേരം ചെല്ലുന്തോറും ഉത്സാഹവതിയായി.
ആര്‍ക്കുമവളെ കണ്ടെത്താനാവില്ല.
അവള്‍ക്ക് ചിരി പൊരുപ്പിക്കാനാവുന്നില്ല.
എത്ര അവിചാരിതമായ സ്ഥലത്താണവള്‍.
പക്ഷെ
അവളുടെ പുതിയ കൂട്ടുകാര്‍
അവള്‍ ഒളിച്ചിരിക്കുന്ന കാര്യം തന്നെ മറന്നു.
അവള്‍ വന്നത് തന്നെ മറന്നു
അവര്‍ ഏതോ പുതിയ കളിയില്‍.
എത്ര അവിചാരിതമായ
സ്ഥലത്താണവള്‍.
ഇനി ലോര്‍ണാ ക്രോസിയറുടെ ഒരു കവിത.
The Game
So many conversations between
the tall grass and the wind.
A child hides in that sound,
hunched small
as a rabbit, knees tucked
to her chest, head on knees,
yet shes not asleep.
She is waiting with patience
I long had forgotten,
hair wild with grass seeds,
skin silvery with dust.
It was my brother's game.
He was the one who counted,
and I, seven years younger,
the one who hid.
When I ran from the yard,
he found his gang of friends
and played kick-the-can
or caught soft spotted frogs
at the creek so summer-slow,
who can blame him?
As darkness fell,
from the kitchen door
someone always called my name.
He was there before me
at the supper table;
milk in his glass
and along his upper lip
glowing like moonlight.
You're so good at that, he'd say,
I couldn't find you.
Now I wade through
hip-high bearded grass
to where she sits so still,
lay my larger hand
upon my shoulder.
Above the wind I say,
You're it,
then kneel beside her
and with the patience
that has lived so long in this body,
clean the dirt from her nose and mouth,
separate the golden speargrass from her hair.
ഒരു സ്ത്രീ നീളന്‍പുല്ലുകളും കാറ്റും തമ്മില്‍ സംവദിക്കുന്നത് ആസ്വദിച്ചു നടക്കുമ്പോള്‍ ആ പുല്ലിനിടയില്‍ ഒരു പെണ്‍കുട്ടി ഒളിച്ചിരിക്കുന്നതു കാണുന്നു. അവര്‍ പെട്ടെന്നു തന്റെ ചെറുപ്പകാലത്തെ ഒരു ഒളിച്ചുകളിയെപ്പറ്റി ഓര്‍ക്കുന്നു. അന്നു ജ്യേഷ്ഠനാണ് എണ്ണിയിരുന്നത്. താന്‍ ഒളിക്കും. താന്‍ ഒളിക്കാന്‍ പോകുമ്പോള്‍ ജ്യേഷ്ഠന്‍ കൂട്ടുകാരെ കാണും. ഈ കളിവിട്ട് ജ്യേഷ്ഠന്‍ അവരോടൊത്തു മറ്റെന്തെങ്കിലും കളിക്കാനോ തവള പിടിക്കനോ പോകും. ഇരുട്ടുവീഴുമ്പോള്‍ അടുക്കളവാതില്‍ക്കല്‍നിന്ന് ആരെങ്കിലും വിളിക്കുമ്പോഴാകും താന്‍ വീട്ടിലെത്തുക. അപ്പോള്‍ അത്താഴമേശയില്‍ തന്നെക്കാള്‍മുന്നേ ജ്യേഷ്ഠന്‍ എത്തിയിട്ടുണ്ടാകും. തന്റെ മുന്നിലൊളിച്ച പെണ്‍കുട്ടി താന്‍തന്നെയാണെന്ന തിരിച്ചറിവില്‍ ആ സ്ത്രീ അവളെ വാത്സല്യത്തോടെ ഓമനിക്കുന്നു.
‘ഗയിം’ എന്ന കവിതയുടെ ഒരു വായനാനുഭവമാണ് കല്പറ്റയുടെ കവിതയിലുള്ളത്.
സാഹിത്യമോഷണം എന്ന ആരോപണമല്ല എനിക്കിവിടെ ഉന്നയിക്കാനുള്ളത്. ഒറ്റ നിരീക്ഷണത്തെയോ ഒരു ഇമേജിനെയോ മാത്രം അടിസ്ഥാനപ്പെടുത്തുന്ന കവിത, ഇത്തരത്തില്‍ കാലക്രമത്തില്‍ മുന്‍പുതന്നെ എഴുതപ്പെട്ട മറ്റൊരു കവിതയുടെ വായനയിലൂടെ സ്വയം റദ്ദു ചെയ്യപ്പെടുന്നു. കവിതയ്ക്ക് രൂപത്തിലും ഉള്ളടക്കത്തിലും സാധ്യമായ വിവിധമാനങ്ങളെ ഉപേക്ഷിക്കുന്ന പുതുകവിതയിലെ ഒരു പ്രബലമായ പ്രവണതയെപ്പറ്റി സംശയങ്ങള്‍ ബലപ്പെടുത്തുന്നു. കവിതയെ സംബന്ധിച്ചുള്ള നിരീക്ഷണങ്ങളും മറ്റു ഭാഷകളിലെ നിരവധി കവിതകളും പുസ്തകങ്ങളിലൂടെയും ഇന്റര്‍നെറ്റിലൂടെയും ലഭ്യമായ ഈ പുതിയ കാലത്ത് ഒറ്റയൊറ്റ നിരീക്ഷണങ്ങളുടെയും ഒറ്റയൊറ്റ ഇമേജുകളുടെയും സാംഗത്യം ഏതു സമയത്തും ഇത്തരത്തില്‍ ഇല്ലാതാക്കപ്പെടാം എന്ന മുന്നറിയിപ്പു നല്കുന്നു. രൂപത്തിലും ഉള്ളടക്കത്തിലുമുള്ള എത്രയോ സാധ്യതകള്‍ വേണ്ടെന്നുവച്ചാണ് ഇത്തരം കവിതകള് സങ്കീര്‍ണമായ ഒരു കാലത്തിന്റെ ആവിഷ്കാരമെന്ന നിലയില് ആഘോഷിക്കപ്പെടുന്നതെന്ന് അമ്പരപ്പോടെ ഓര്‍ത്തുപോകുന്നു. മറ്റുള്ളവരുടെ കവിതകളെക്കുറിച്ചു സംസാരിക്കുമ്പോള് കര്‍ശനമായ കാവ്യനിരീക്ഷണങ്ങള്‍ മുന്നോട്ടുവയ്ക്കാറുള്ള കല്പറ്റ മാഷിന് എന്റെ ഉത്കണ്ഠകള്‍ സഹിഷ്ണുതയോടെ മനസ്സിലാക്കാനാവും എന്ന് എനിക്കുറപ്പുണ്ട്.
27/4/10
ഒരു കല്പറ്റക്കവിതയെപ്പറ്റി
22/4/10
ആര്‍ത്താറ്റ് നിന്നു പടിഞ്ഞാട്ടുള്ള ഇടവഴികള്‍
...1351.വെള്ളപ്പൊക്കം ശരിയായ പ്രളയം തന്നെയായിരുന്നു.തുലാമാസത്തിലെ കറുത്തവാവുദിവസം നട്ടുച്ചയ്ക്ക് സൂര്യന്‍ കത്തിനില്‍ക്കുമ്പോള്‍ മാനത്ത് പെട്ടെന്ന് മേഘങ്ങള്‍ ഉരുണ്ടുകൂടി.കടല് ആര്‍ത്തലച്ച് ഇരമ്പിക്കയറി.പതിനെട്ടു ദിവസത്തെ തീരാത്ത മഴ.ഇടിയും മിന്നലും കൊടുങ്കാറ്റും.ആര്‍ത്താറ്റ് പള്ളിയുടെ ആള്‍ത്താര വരെ വെള്ളം കയറി.ചെറളയം ഭാഗത്തുനിന്ന് കടല് കുന്നംകുളം അങ്ങാടി വരെ കയറി വന്നു........
.......കുന്നംകുളത്തെ മിക്ക പീടികകളും വീടുകളും തകര്‍ന്നു.മൂന്നാഴ്ചയ്ക്ക് കാക്കാശിന് കച്ചവടം നടന്നില്ല.പട്ടിണികിടന്നും പനിപിടിച്ചും വളരെയധികം പേര്‍ മരിച്ചു.അങ്ങാടിയിലെ നാലുംകൂടിയ കുരിശുവഴി മുഴുവന്‍ കല്ലും മണ്ണും കൊണ്ടു മൂടി.കരിങ്കല്ലുകൊണ്ടുകെട്ടിയ അടുപ്പൂട്ടിക്കുന്നത്തെ കോരയുടെ മാളികയ്ക്കു മാത്രം ഒരു കേടും സംഭവിച്ചില്ല.കോരമാപ്ല കമ്പിളി പുതച്ച് പെരുഞ്ചീരകം വാറ്റിയ റാക്കും കുടിച്ച് നടുത്തളത്തിലിരുന്ന് തീ കാഞ്ഞു..........
.......കടലിറങ്ങിയപ്പോള്‍ പുതിയതായി കുറെ കര പൊന്തിവന്നു.ചാവക്കാടും ഗുരുവായൂരും വൈപ്പിനുമൊക്കെ അന്ന് കടലില്‍ നിന്നു പൊന്തിവന്നതാണ്.മുസിരിസ് എന്ന് പറയപ്പെടുന്ന കൊടുങ്ങല്ല്ലൂര്‍ തുറമുഖത്തിനാണ് ഏറ്റവുമധികം നാശം സംഭവിച്ചത്.കൊച്ചിയില്‍ പുതിയതായി തുറമുഖം ഉണ്ടായത് അപ്പോഴാണ്.കൊടുങ്ങല്ലൂരില്‍ നിന്ന് ഇടത്തരം കപ്പലുകളും കെട്ടുവഞ്ചികളും വന്നടുത്തിരുന്ന ആര്‍ത്താറ്റ് കടപ്പുറം അതോടെ അപ്രത്യക്ഷമായി.കോരമാപ്ല അതോടെ കച്ചവടം പൊന്നാനിയിലേക്കു മാറ്റി..........
-ഫ്രാന്‍സിസ് ഇട്ടിക്കോര
പേജ് 104-105
ടി.ഡി.രാമകൃഷ്ണന്‍
ആര്‍ത്താറ്റ് നിന്നു പടിഞ്ഞാട്ടുള്ള ഇടവഴികള്‍
തെക്കോട്ടിറങ്ങിയും
വടക്കോട്ടു കയറിയും
ആര്‍ത്താറ്റൊരു കയറ്റിറക്കമാണ്
കരിങ്കല്ലുകളുടെ ഓലപ്പുരകളാണ്
അടുപ്പൂട്ടിക്കുന്ന് കിഴക്കാണെങ്കിലും
കരിങ്കല്ലുകളുടെ ചായ്പുകള്‍
ആര്‍ത്താറ്റ് പള്ളിയിലേക്കു കുനിഞ്ഞ്
പടിഞ്ഞാട്ടു കുണ്ടിതിരിച്ചിരിക്കും
ചെഗുവേരയുടെ ചിത്രക്കുപ്പായമിട്ടവനാണ്
ഗുരുവായൂരപ്പന്
ഓടക്കുഴല്‍ കൊത്തുന്നത്
ചെറായിയിലെ നാല്പത്തിരണ്ടടി
കളരി കടന്നവനാണ്
ക്രിസ്തുവിന് മുള്ള് തറയ്ക്കുന്നത്
നാലാം ക്ലാസ്സില്‍ നിന്നോടിപ്പോയവനാണ്
മീസാന്‍ കല്ലുകള്‍ക്കാകാശം പണിയുന്നത്
അമ്മി കൊത്തുന്നവള്‍
തൊട്ടുചായ്പിലെ
ശിവലിംഗത്തിലേക്കു നോക്കുമ്പോള്‍
ശിവലിംഗത്തില്‍ നിന്നു
ഉളി തെന്നുന്ന വയസ്സന്‍
അപ്പുറത്ത്
ഉരലുകൊത്തുന്ന വയസ്സിയെ
ദീര്‍ഘനിശ്വാസം കൊണ്ട്
യവനസുന്ദരിയായ്
കരിങ്കല്ലില്‍ തന്നെ കടഞ്ഞെടുക്കും
ഉരലു കോതിമടുത്തെന്ന്
ഉളി പോലൊരു പെണ്ണ്
സരസ്വതിയുടെ താമരയില്‍
ആരും കാണാതെ ഒളിച്ചിരിക്കുന്നുണ്ട്
ആര്‍ത്താറ്റ് പള്ളിയില്‍ മണിയടിക്കുമ്പോള്‍
പടിഞ്ഞാട്ട്
കടലുകാണാന്‍ പോകുമ്പോലെ
പലയിടവഴികള്‍
കരയെടുത്ത കടലുകള്‍
അടുപ്പൂട്ടിക്കുന്നത്തു നിന്നു നോക്കിയാല്‍
അറബിക്കടല്‍ കാണാം
ഇറക്കമിറങ്ങി
ഗുരുവായൂര്‍ക്കും ചാവക്കാട്ടേക്കും
കയറ്റം കയറി
ഇയ്യാല്‍ക്കും പെരുമ്പിലാവിലേക്കും
തിരിച്ചും മറിച്ചുമോടുന്ന
ബസ്സുകള്‍ക്കും ലോറികള്‍ക്കും മുകളിലൂടെ
കപ്പലോടുന്നതും കാണാം
പണികഴിഞ്ഞു പോകുന്നവരുടെ കപ്പല്‍
പടിഞ്ഞാട്ടുള്ള ഇടവഴികളിലൂടെ
പല തരം പാട്ടുകള്‍ പാടും
കടലിടുക്കുകളുടെ ആല്‍ബത്തിന്
പടിഞ്ഞാറുനിന്ന് കാറ്റു വീശും
തിരയിളകും
കരിങ്കല്ലില്‍ കൊത്തിയതു പോലെയാണ്

ബൂലോക കവിതയില്‍ പ്രസിദ്ധീകരിക്കുന്നത്
നസീര്‍ കടിക്കാട്
നേരം-
4/22/2010 11:58:00 PM
19 അഭിപ്രായങ്ങൾ:
16/4/10
ബുമറാങ്ങ്
ദാഹിക്കുന്നു
ദാഹിക്കുന്നുവെന്ന്
ആത്മാവേ
നിന്നോടെത്രവട്ടം പറഞ്ഞതാണ്.
ഹൃദയത്തിന്റെ
അക്വേറിയത്തില്‍
പ്രണയം ഒരൊറ്റമത്സ്യത്തെപ്പോലെ
ശ്വാസം കിട്ടാതെ പിടഞ്ഞപ്പോള്‍ ,
വിപ്ളവച്ചെറുപ്പം
ഞരമ്പിന്‍ കുഴല്‍ മുറിച്ച്
ബലിച്ചോര ചോര്‍ത്തി
ബോധമറ്റ് മലച്ചു കിടന്നപ്പോള്‍
അകത്തും
പുറത്തുമായി
സഞ്ചാരമായ സഞ്ചാരങ്ങളിലെല്ലാം
വെയില്ക്കാറ്റേറ്റ്
നീറിപ്പുകഞ്ഞപ്പോള്‍
കാഴ്ചകള്‍
കണ്ണുകളെ
ദയയില്ലാതെ
വെട്ടിപ്പരിക്കേല്പിച്ചപ്പോള്‍
ആത്മാവേ
അപ്പോഴെല്ലാം
നിന്നോടെത്രവട്ടം പറഞ്ഞതാണ്
ദാഹിക്കുന്നു ദാഹിക്കുന്നുവെന്ന്
ഇപ്പോള്‍
എല്ലാമൊടുങ്ങി
കുളിരുള്ള വിശറിക്കാറ്റേറ്റ്
ചാരുകസേരയില്‍
പരിസരം മറന്ന് കിടക്കുമ്പോള്‍
നീയെന്തിനാണിങ്ങനെ
ദാഹിക്കുന്നു ദാഹിക്കുന്നുവെന്ന്
അകാരണമായി
വിയര്‍ക്കുന്നത്
ദാഹിക്കുന്നുവെന്ന്
ആത്മാവേ
നിന്നോടെത്രവട്ടം പറഞ്ഞതാണ്.
ഹൃദയത്തിന്റെ
അക്വേറിയത്തില്‍
പ്രണയം ഒരൊറ്റമത്സ്യത്തെപ്പോലെ
ശ്വാസം കിട്ടാതെ പിടഞ്ഞപ്പോള്‍ ,
വിപ്ളവച്ചെറുപ്പം
ഞരമ്പിന്‍ കുഴല്‍ മുറിച്ച്
ബലിച്ചോര ചോര്‍ത്തി
ബോധമറ്റ് മലച്ചു കിടന്നപ്പോള്‍
അകത്തും
പുറത്തുമായി
സഞ്ചാരമായ സഞ്ചാരങ്ങളിലെല്ലാം
വെയില്ക്കാറ്റേറ്റ്
നീറിപ്പുകഞ്ഞപ്പോള്‍
കാഴ്ചകള്‍
കണ്ണുകളെ
ദയയില്ലാതെ
വെട്ടിപ്പരിക്കേല്പിച്ചപ്പോള്‍
ആത്മാവേ
അപ്പോഴെല്ലാം
നിന്നോടെത്രവട്ടം പറഞ്ഞതാണ്
ദാഹിക്കുന്നു ദാഹിക്കുന്നുവെന്ന്
ഇപ്പോള്‍
എല്ലാമൊടുങ്ങി
കുളിരുള്ള വിശറിക്കാറ്റേറ്റ്
ചാരുകസേരയില്‍
പരിസരം മറന്ന് കിടക്കുമ്പോള്‍
നീയെന്തിനാണിങ്ങനെ
ദാഹിക്കുന്നു ദാഹിക്കുന്നുവെന്ന്
അകാരണമായി
വിയര്‍ക്കുന്നത്
ബൂലോക കവിതയില്‍ പ്രസിദ്ധീകരിക്കുന്നത്
M.R.Anilan -എം. ആര്.അനിലന്‍
നേരം-
4/16/2010 11:43:00 AM
6 അഭിപ്രായങ്ങൾ:
വിഭാഗം
എം.ആര്. അനിലന്‍,
കവിത
14/4/10
ഒരുവിലാപം
താഴ്ചയേറെയുള്ളൊരാറ്റുവക്കത്തൂടെ
നടക്കുന്നു ഞാൻ.
ആകാശം കനം തൂങ്ങിനിൽക്കു-
മൊരാഴത്തുള്ളിയായ് മുകളിൽ.
കാറ്റിൽ മേഘങ്ങൾ പരസ്പരം
ഉരിയാടിയൊന്നായലിഞ്ഞും
പിഞ്ഞിപ്പിരിഞ്ഞുപലതായ്
പറിഞ്ഞും ,
അലയുന്നു.....
മിന്നൽ വാറ്റിയെടുത്തൊരു കുളിരു,
ചേമ്പിലക്കുമ്പിളിൽ
ലഹരിയുടെ മുത്തം പകരുന്നു.
ശാന്തമെന്നെ മുഖം നോക്കാൻ
ക്ഷണിക്കുന്നു,
നീ;
ആഴജലം...
ഞാൻ;
ദാഹം കുമിഞ്ഞ്
ഭ്രാന്തായ് ചമഞ്ഞ മാൻകുട്ടി..
നിന്നിലെന്നെക്കണ്ടു ഭയന്നലറി
ചിതറിഞാനോടി
നീയോ, നിന്നെ തളച്ചൊരാഴം-
പിഴുതെന്റെ പിന്നാലെ..
നാം,ദാഹവും ശമനവും
തൊട്ടു തൊട്ടില്ലെന്ന മട്ടിൽ
വെയിൽ പാളികൾക്കിടയിൽ
ഓട്ടത്തിന്റെ ഒരു ഫോസിലായി
ഉറഞ്ഞു.
നമുക്കുമുകളിൽ,
കാലഘട്ടങ്ങളിടിഞ്ഞുവീണുനാമടിഞ്ഞു..
ആരോ കുഴിച്ചെടുക്കുംവരെ
ഉറങ്ങിപ്പോകുന്നു പിൽക്കാല ജീവിതം..
മഴയിൽ മാമ്പൂക്കൾ പോലെ
ചരിത്രം ചാപിള്ളയായി
പെറ്റുവീഴുന്നു.
ഹാ!
നമ്മൾ, നമ്മളെന്നൊരു വിലാപം
പെയ്തുതോരുന്നു...
നടക്കുന്നു ഞാൻ.
ആകാശം കനം തൂങ്ങിനിൽക്കു-
മൊരാഴത്തുള്ളിയായ് മുകളിൽ.
കാറ്റിൽ മേഘങ്ങൾ പരസ്പരം
ഉരിയാടിയൊന്നായലിഞ്ഞും
പിഞ്ഞിപ്പിരിഞ്ഞുപലതായ്
പറിഞ്ഞും ,
അലയുന്നു.....
മിന്നൽ വാറ്റിയെടുത്തൊരു കുളിരു,
ചേമ്പിലക്കുമ്പിളിൽ
ലഹരിയുടെ മുത്തം പകരുന്നു.
ശാന്തമെന്നെ മുഖം നോക്കാൻ
ക്ഷണിക്കുന്നു,
നീ;
ആഴജലം...
ഞാൻ;
ദാഹം കുമിഞ്ഞ്
ഭ്രാന്തായ് ചമഞ്ഞ മാൻകുട്ടി..
നിന്നിലെന്നെക്കണ്ടു ഭയന്നലറി
ചിതറിഞാനോടി
നീയോ, നിന്നെ തളച്ചൊരാഴം-
പിഴുതെന്റെ പിന്നാലെ..
നാം,ദാഹവും ശമനവും
തൊട്ടു തൊട്ടില്ലെന്ന മട്ടിൽ
വെയിൽ പാളികൾക്കിടയിൽ
ഓട്ടത്തിന്റെ ഒരു ഫോസിലായി
ഉറഞ്ഞു.
നമുക്കുമുകളിൽ,
കാലഘട്ടങ്ങളിടിഞ്ഞുവീണുനാമടിഞ്ഞു..
ആരോ കുഴിച്ചെടുക്കുംവരെ
ഉറങ്ങിപ്പോകുന്നു പിൽക്കാല ജീവിതം..
മഴയിൽ മാമ്പൂക്കൾ പോലെ
ചരിത്രം ചാപിള്ളയായി
പെറ്റുവീഴുന്നു.
ഹാ!
നമ്മൾ, നമ്മളെന്നൊരു വിലാപം
പെയ്തുതോരുന്നു...
ബൂലോക കവിതയില്‍ പ്രസിദ്ധീകരിക്കുന്നത്
Sanal Kumar Sasidharan
നേരം-
4/14/2010 10:57:00 AM
7 അഭിപ്രായങ്ങൾ:
13/4/10
കവിതകൾ

മരം വെയിൽ കൊണ്ടുവരക്കുന്നുണ്ടതിൻ
കറുത്തനിഴലിനെ.
മേഘത്തെ വരക്കുന്നുവോളങ്ങൾ
പുഴയിലാകാശംവീണുകിടക്കുമ്പോൽ.
മഴ, പാടിപ്പാടിമണ്ണിൽത്തൊടെ
മുളച്ചു പൊന്തുന്നുവേറെയും പാട്ടുകാർ.
കാറ്റതാ മുളങ്കൂട്ടിലിരുന്നു
കവിത മൂളുന്നു.
അന്തിമാനം നിറയെചോപ്പടിച്ച്
ചിരിച്ചു മടങ്ങുന്നുകുഞ്ഞുസൂര്യൻ.
എനിക്കുമാത്രം,
ഒരു വരികവിതപോലും കുറിക്കുവാനാകാതെ
ഇന്നുകൂടി വിടപറയുന്നല്ലൊ..?
വിഭാഗം
സിനു കക്കട്ടില്‍
5/4/10
ജോസഫ് ഞാന്‍ നിന്നെ സ്നേഹിക്കുന്നു...പ്ഫ!
എസ്.ജോസഫിന്റെ എന്റെ കാവ്യജീവിതം വായിച്ചപ്പോള്‍ വായില്‍ വന്നത്
......................................................................................................................
ഞാനാദ്യം വായിച്ചത് നാടകമാണ്.പുന്നയൂര്‍ക്കുളത്തെ എന്റെ തറവാട്ടു വീടിനന്ന് രണ്ടുമുറി.ഒരു തേങ്ങയുടച്ചതു പോലെ.വീടിനു ചുറ്റും അത്രയ്ക്കധികം തെങ്ങുകളുള്ളതു കൊണ്ടാവാം,തൊട്ടുതെക്ക് വേട്ടയ്ക്കൊരു മകനുള്ളതു കൊണ്ടാവാം,ആയിരത്തൊന്ന് തേങ്ങയുടക്കുന്നതു കൊണ്ടാവാം രണ്ടുമുറികള്‍ മുറിവുപോലെ ഇപ്പോഴും കൊണ്ടുനടക്കുന്നുണ്ട്.രണ്ടു മുറികള്‍ക്കും വേട്ടയ്ക്കൊരു മകനുമിടയില്‍ കയ്യാല,കയ്യാലയ്ക്കു പിന്നില്‍ കറുത്ത മൂവാണ്ടന്‍ . കറുത്തമൂവാണ്ടനില്‍ കയറാന്‍ ഗോവണി പോലെ ഓലമടലിന്റെ തല.തലയില്‍ ചവുട്ടിക്കയറും.ആദ്യത്തെക്കൊമ്പില്‍ നിന്ന് മാവിന്റെയുച്ചിയിലെത്തി ഇത്തിക്കണ്ണി പൊട്ടിക്കുമ്പോള്‍ താഴെ ചവുട്ടിയിറങ്ങാന്‍ തലയില്ലേ തലയില്ലേയെന്നൊരു പേടി മാങ്കൊമ്പില്‍ അടക്കിപ്പിടിക്കും.കറുത്തമൂവാണ്ടനാണെന്നെ പേടിക്കാന്‍ പഠിപ്പിച്ചത്.(എനിക്കു പേടിയാകുന്നു ജോസഫേ-പി.രാമന്‍ )
അങ്ങിനെ പേടിച്ചുപേടിച്ചാണ് ആദ്യം വായിച്ചത്.ഉപ്പ എഴുതിവെച്ച നാടകം.ഓരോ രംഗത്തിലും സമയം തെറ്റിയോ തെറ്റിയോയെന്ന് ഞാന്‍ കര്‍ട്ടനുയര്‍ത്തി.കര്‍ട്ടന്‍ താഴ്ത്തി.പുന്നയൂര്‍ക്കുളത്തെ ടാക്സിഡ്രൈവര്‍മാരുടെ നാടകത്തില്‍ ഗോവിന്ദപുരമമ്പലക്കുളത്തിനടുത്തെ മൈതാനത്ത് ഹൃദയസ്തംഭനം വന്നു നെഞ്ചുഴിഞ്ഞു മരിച്ചുവീഴുന്ന ഉപ്പാടെ കഥാപാത്രം നായരായിരുന്നു.എനിക്കു പേടിയായി.ഉപ്പ നെഞ്ചുതൊടുമ്പോഴൊക്കെ ഞാന്‍ കര്‍ട്ടന്‍ താഴ്ത്തി.ആരും കാണാതെ കരഞ്ഞു.കരച്ചില്‍ വരുമ്പോഴൊക്കെ ഞാന്‍ കറുത്തമൂവാണ്ടനില്‍ കയറി.പച്ചമാങ്ങ കടിച്ചുതിന്നു.പുളിച്ചുപുളിച്ച് കുടഞ്ഞെറിഞ്ഞു.എറിഞ്ഞെറിഞ്ഞ് എന്നെക്കാണുമ്പോള്‍ കാക്കയും മൈനയും കുരുവിയും അടയ്ക്കാക്കിളിയും പറക്കാന്‍ തുടങ്ങി.അണ്ണാറക്കണ്ണന്‍ ഇലയില്‍ നിന്നിലയിലേക്ക് മാഞ്ഞു.ഉപ്പു കൂട്ടി പച്ചമാങ്ങ തിന്നാന്‍ പഠിച്ചു.
ഏട്ടനില്ലാത്തവന് കറുത്തമൂവാണ്ടനേട്ടനായി.ഓരോ കൊമ്പും ഏട്ടത്തിയും മക്കളുമായി.കയ്യാലയില്‍ നിന്ന് ഉപ്പയുടെ നാടകത്തിലെ കഥാപാത്രങ്ങള്‍ പറമ്പിലേക്കിറങ്ങി.മൂവാണ്ടന്‍ മാവിനും വേട്ടയ്ക്കൊരുമകനുമിടയിലെ തോട്ടുവക്കത്ത് തൂറാനിരുന്നു.തോട് പടിഞ്ഞാട്ടൊഴുകി,ഈച്ചിപ്പാടം തുഴഞ്ഞ് കനോലികനാലില്‍ മുങ്ങിക്കുളിച്ച് പൊന്നാനിക്കടലില്‍ അപ്രത്യക്ഷമായി.എട്ടാം ക്ലാസ്സിലെ പരീക്ഷക്കിടയില്‍ മയ്യഴിപ്പുഴയുടെ തീരങ്ങള്‍ വായിച്ചുതീര്‍ക്കുമ്പോള്‍ ഉപ്പയെക്കണ്ടു.തോട്ടുവക്കത്ത് തൂറാനിരുന്ന മ്മാനെക്കണ്ടു,കുഞ്ഞിമ്മമാരെക്കണ്ടു,അമ്മായിമാരെക്കണ്ടു,അയലത്തെ പെണ്ണുങ്ങളെക്കണ്ടു.....തുമ്പികള്‍ എനിക്കു പിന്നാലെയായി.
ഞാന്‍ തുമ്പികള്‍ക്കു പേരിടാന്‍ തുടങ്ങി.തെങ്ങിനും മാവിനും പേരു മാറി.പ്പാ മ്മാ എന്നൊക്കെയായി.പ്പാന്നു വിളിക്കുമ്പോള്‍ മ്മാന്നു വിളിക്കുമ്പോള്‍ നാലുപാടും വിളികേട്ടു.കറണ്ടില്ലാത്ത വീട്ടിലെ വിളക്കിനു ചുറ്റും തുമ്പികള്‍ മരിക്കാന്‍ കൊതിച്ച് വട്ടമിട്ടു പറന്നു.തറവാട്ടു വീട് പൊളിച്ചു.ചുറ്റിലുമുള്ള തെങ്ങുകള്‍ വെട്ടി.കട വെട്ടിപ്പറിച്ചു.നാലു മുറികളുള്ള പുതിയവീട്ടിലിരുന്നാണ് മാപ്പുസാക്ഷി വായിച്ചത്:
"ജോസഫ്,ഞാന്‍ നിന്നെ സ്നേഹിക്കുന്നു...പ്ഫ!"
കയ്യാലയില്ല.കറുത്തമൂവാണ്ടനില്ല.തോടിനും വേട്ടയ്ക്കൊരുമകനുമിടയില്‍ ആ പഴയ സ്ക്കൂള്‍....ആനിവേഴ്സറി.കര്‍ട്ടനുയരുമ്പോള്‍ ജോസഫ് ചങ്ങലയില്‍ നിശ്ചലം.പൂര്‍വ്വവിദ്യാര്‍ത്ഥികളുടെ കാവ്യശില്പം.മാമതാണ് ചങ്ങലയില്‍.ശബ്ദമെന്റേത്.ഞാന്‍ മൂവാണ്ടന്‍ മാവിന്റെ കൊമ്പിലിരുന്ന്,അരിയന്നൂര്‍ കുന്നിലെ പറങ്കിമാവിന്‍ കൊമ്പിലിരുന്ന്,ഗോവിന്ദപുരമമ്പലത്തിനു മുമ്പിലെ ആലിന്‍കൊമ്പത്തിരുന്ന്,ആറ്റുപുറം പള്ളിക്കുരിശിലിരുന്ന്,വടക്കുന്നാഥന്റെ മതിലിലിരുന്ന് ചൊല്ലുന്നു:
"ആത്മഹത്യയ്ക്കും കൊലയ്ക്കുമിടയിലൂടാര്‍ത്ത നാദം പോലെ പായുന്നു ജീവിതം...."
മുപ്പതാണ്ടുകള്‍ക്കുശേഷം കറുത്തമൂവാണ്ടന്റെ നെറുകയിലേക്ക് കയറുവാന്‍ ഓലമടലിന്റെ തല തിരയുമ്പോള്‍ പഴയപാഠത്തിലെന്ന പോലെ രാമന്‍ ഒരു ഉദാഹരണം മാത്രം.
ഉപ്പ നെഞ്ചുഴിയുന്നു
കുഴഞ്ഞുവീഴുന്നു
നാടകം തീര്‍ന്നിട്ടും കര്‍ട്ടന്‍ വീഴുന്നില്ല
മരിച്ചുകിടക്കുന്ന നടന്‍ വിളിച്ചുചോദിക്കുന്നു:
രാമന്‍ സീതയുടെ ആരാണ്?

4/05/2010 02:17:00 AM
13 അഭിപ്രായങ്ങൾ:
3/4/10
കളിവീട്
ഒളിച്ചു കളിക്കാനാണു വീട്
വീടിനകത്തൊളിച്ചിരിക്കണം
വീടിനു ചുറ്റും തിരയണം
ഒളിച്ചേയെന്ന്
അടക്കിപ്പിടിച്ചൊരൊച്ചയാണു വീട്
കണ്ടേയെന്നു തൊട്ടും
തോറ്റേയെന്നു പിടിക്കപ്പെട്ടും
പണ്ടത്തെക്കളി
വീടിനകത്തൊളിച്ചിരിക്കണം
വീടിനു ചുറ്റും തിരയണം
ഒളിച്ചേയെന്ന്
അടക്കിപ്പിടിച്ചൊരൊച്ചയാണു വീട്
കണ്ടേയെന്നു തൊട്ടും
തോറ്റേയെന്നു പിടിക്കപ്പെട്ടും
പണ്ടത്തെക്കളി
വിഭാഗം
നസീർ കടിക്കാട്
2/4/10
പ്രണയം
കാലത്തെഴുന്നേറ്റപ്പോൾ
ഇന്നലെയുടെ ദുർഗന്ധമുണ്ടായിരുന്നില്ല
അവളെന്നിലൂടെ കടന്നുപ്പോയിരിയ്ക്കാം
ഇന്നലെയുടെ ദുർഗന്ധമുണ്ടായിരുന്നില്ല
അവളെന്നിലൂടെ കടന്നുപ്പോയിരിയ്ക്കാം
1/4/10
ഒറ്റ-തിരിഞ്ഞവന്‍
ആൾക്കൂട്ടങ്ങളിൽ ഒറ്റപ്പെടുന്നവരുടെ ആകാശംമുറിവുകളാൽ മേഘാവൃതമായിരിക്കും...
പിന്നണിയിൽ
അണിമുറിയുമോർമ്മകൾ
അലറിപ്പാഞ്ഞുകൊണ്ടിരിക്കും.......
പക ചേർത്തു വെച്ചവർ ഉറുമി വീശും .;
വസ്ത്രങ്ങൾ ചുവന്നു തുടുക്കും ..
സായാഹ്നങ്ങളിലെ സൈറൺ പോലെ
യാഥാർത്ഥ്യങ്ങൾ അപൂർവ്വം ഇടി മുഴക്കം കൂട്ടും...
ഒരു പൊട്ടു വെളിച്ചം കനൽ പോലെ വെന്തു വരും.....
സ്നേഹത്താൽ,
ഊഷ്മാവുയർത്തുന്ന യന്ത്രം
പണ്ടേ നിശ്ചലമായിരിക്കുന്നു .....
അവശേഷിക്കുന്നത് നോവിന്റെ തപാൽ മുദ്രണങ്ങളാണ് ...!
പാതി കത്തിയ സുര്യനും
കത്തിയെറിയുന്ന പെൺകുട്ടിയുമുള്ളത്.....
"ഭേദം കൂട്ടങ്ങൾ തന്നെ...
കൂട്ടില്ലെങ്കിലും
കൂട്ടിമുട്ടില്ലല്ലോ ....." !
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)