27/4/10

ഒരു കല്പറ്റക്കവിതയെപ്പറ്റി

ശ്രദ്ധേയനായ നിരൂപകനും കവിയുമാണ് കല്പറ്റ നാരായണന്‍ ‍‍. കാവ്യനിരൂപണത്തിലും കവിതാരചനയിലും അദ്ദേഹത്തിനു സ്വന്തമായ ധാരണകളുണ്ട്. അദ്ദേഹത്തിന്റെ കവിതകള്‍ പലതും എനിക്ക് ഇഷ്ടവുമാണ്. ഞാന്‍ ഇവിടെ ഉന്നയിക്കാന്‍ ശ്രമിക്കുന്ന ഒരു പ്രശ്നം ഒട്ടും വ്യക്തിപരമല്ല എന്നു സൂചിപ്പിക്കാനാണ് ഇത്രയും പറഞ്ഞത്.

കല്പറ്റ നാരായണന്റെ ഒരു കവിത:

ഒളിച്ചിരുപ്പ്

എന്റെ മുറിയില്‍‌
ഞാനിരിക്കുന്നതിനു പിറകില്‍‌
ഒളിച്ചിരിക്കാന്‍‌ വന്ന
വിരുന്നുകാരി പെണ്‍കുട്ടി
നേരം ചെല്ലുന്തോറും ഉത്സാഹവതിയായി.
ആര്‍‌ക്കുമവളെ കണ്ടെത്താനാവില്ല.
അവള്‍ക്ക് ചിരി പൊരുപ്പിക്കാനാവുന്നില്ല.
എത്ര അവിചാരിതമായ സ്ഥലത്താണവള്‍.
പക്ഷെ
അവളുടെ പുതിയ കൂട്ടുകാര്‍
അവള്‍ ഒളിച്ചിരിക്കുന്ന കാര്യം തന്നെ മറന്നു.
അവള്‍ വന്നത് തന്നെ മറന്നു
അവര്‍ ഏതോ പുതിയ കളിയില്‍.
എത്ര അവിചാരിതമായ
സ്ഥലത്താണവള്‍.

ഇനി ലോര്‍ണാ ക്രോസിയറുടെ ഒരു കവിത.

The Game

So many conversations between
the tall grass and the wind.
A child hides in that sound,
hunched small
as a rabbit, knees tucked
to her chest, head on knees,
yet shes not asleep.

She is waiting with patience
I long had forgotten,
hair wild with grass seeds,
skin silvery with dust.

It was my brother's game.
He was the one who counted,
and I, seven years younger,
the one who hid.

When I ran from the yard,
he found his gang of friends
and played kick-the-can
or caught soft spotted frogs
at the creek so summer-slow,
who can blame him?

As darkness fell,
from the kitchen door
someone always called my name.
He was there before me
at the supper table;
milk in his glass
and along his upper lip
glowing like moonlight.
You're so good at that, he'd say,
I couldn't find you.

Now I wade through
hip-high bearded grass
to where she sits so still,
lay my larger hand
upon my shoulder.

Above the wind I say,
You're it,
then kneel beside her
and with the patience
that has lived so long in this body,
clean the dirt from her nose and mouth,
separate the golden speargrass from her hair.

ഒരു സ്ത്രീ നീളന്‍‌പുല്ലുകളും കാറ്റും തമ്മില്‍ സംവദിക്കുന്നത് ആസ്വദിച്ചു നടക്കുമ്പോള്‍ ആ പുല്ലിനിടയില്‍ ഒരു പെണ്‍കുട്ടി ഒളിച്ചിരിക്കുന്നതു കാണുന്നു. അവര്‍ പെട്ടെന്നു തന്റെ ചെറുപ്പകാലത്തെ ഒരു ഒളിച്ചുകളിയെപ്പറ്റി ഓര്‍ക്കുന്നു. അന്നു ജ്യേഷ്ഠനാണ് എണ്ണിയിരുന്നത്. താന്‍ ഒളിക്കും. താന്‍ ഒളിക്കാന്‍ പോകുമ്പോള്‍ ജ്യേഷ്ഠന്‍ കൂട്ടുകാരെ കാണും. ഈ കളിവിട്ട് ജ്യേഷ്ഠന്‍ അവരോടൊത്തു മറ്റെന്തെങ്കിലും കളിക്കാനോ തവള പിടിക്കനോ പോകും. ഇരുട്ടുവീഴുമ്പോള്‍ അടുക്കളവാതില്‍ക്കല്‍നിന്ന് ആരെങ്കിലും വിളിക്കുമ്പോഴാകും താന്‍ വീട്ടിലെത്തുക. അപ്പോള്‍ അത്താഴമേശയില്‍ തന്നെക്കാള്‍മുന്നേ ജ്യേഷ്ഠന്‍ എത്തിയിട്ടുണ്ടാകും. തന്റെ മുന്നിലൊളിച്ച പെണ്‍കുട്ടി താന്‍‌തന്നെയാണെന്ന തിരിച്ചറിവില്‍ ആ സ്ത്രീ അവളെ വാത്സല്യത്തോടെ ഓമനിക്കുന്നു.
‘ഗയിം’ എന്ന കവിതയുടെ ഒരു വായനാനുഭവമാണ് കല്പറ്റയുടെ കവിതയിലുള്ളത്.

സാഹിത്യമോഷണം എന്ന ആരോപണമല്ല എനിക്കിവിടെ ഉന്നയിക്കാനുള്ളത്. ഒറ്റ നിരീക്ഷണത്തെയോ ഒരു ഇമേജിനെയോ മാത്രം അടിസ്ഥാനപ്പെടുത്തുന്ന കവിത, ഇത്തരത്തില്‍ കാലക്രമത്തില്‍ മുന്‍പുതന്നെ എഴുതപ്പെട്ട മറ്റൊരു കവിതയുടെ വായനയിലൂടെ സ്വയം റദ്ദു ചെയ്യപ്പെടുന്നു. കവിതയ്ക്ക് രൂപത്തിലും ഉള്ളടക്കത്തിലും സാധ്യമായ വിവിധമാനങ്ങളെ ഉപേക്ഷിക്കുന്ന പുതുകവിതയിലെ ഒരു പ്രബലമായ പ്രവണതയെപ്പറ്റി സംശയങ്ങള്‍ ബലപ്പെടുത്തുന്നു. കവിതയെ സംബന്ധിച്ചുള്ള നിരീക്ഷണങ്ങളും മറ്റു ഭാഷകളിലെ നിരവധി കവിതകളും പുസ്തകങ്ങളിലൂടെയും ഇന്റര്‍‌നെറ്റിലൂടെയും ലഭ്യമായ ഈ പുതിയ കാലത്ത് ഒറ്റയൊറ്റ നിരീക്ഷണങ്ങളുടെയും ഒറ്റയൊറ്റ ഇമേജുകളുടെയും സാംഗത്യം ഏതു സമയത്തും ഇത്തരത്തില്‍‌ ഇല്ലാതാക്കപ്പെടാം എന്ന മുന്നറിയിപ്പു നല്കുന്നു. രൂപത്തിലും ഉള്ളടക്കത്തിലുമുള്ള എത്രയോ സാധ്യതകള്‍ വേണ്ടെന്നുവച്ചാണ് ഇത്തരം കവിതകള് സങ്കീര്‍ണമായ ഒരു കാലത്തിന്റെ ആവിഷ്കാരമെന്ന നിലയില് ആഘോഷിക്കപ്പെടുന്നതെന്ന് അമ്പരപ്പോടെ ഓര്‍ത്തുപോകുന്നു. മറ്റുള്ളവരുടെ കവിതകളെക്കുറിച്ചു സംസാരിക്കുമ്പോള് കര്‍ശനമായ കാവ്യനിരീക്ഷണങ്ങള്‍ മുന്നോട്ടുവയ്ക്കാറുള്ള കല്പറ്റ മാഷിന് എന്റെ ഉത്കണ്ഠകള്‍ സഹിഷ്ണുതയോടെ മനസ്സിലാക്കാനാവും എന്ന് എനിക്കുറപ്പുണ്ട്.

44 അഭിപ്രായങ്ങൾ:

Mohamed Salahudheen പറഞ്ഞു...

മോഷണമെന്നതിനേക്കാള് ചോരണമെന്നാവും ചേരുക

Sanal Kumar Sasidharan പറഞ്ഞു...

“ഒറ്റ നിരീക്ഷണത്തെയോ ഒരു ഇമേജിനെയോ മാത്രം അടിസ്ഥാനപ്പെടുത്തുന്ന കവിത, ഇത്തരത്തില്‍ കാലക്രമത്തില്‍ മുന്‍പുതന്നെ എഴുതപ്പെട്ട മറ്റൊരു കവിതയുടെ വായനയിലൂടെ സ്വയം റദ്ദു ചെയ്യപ്പെടുന്നു. കവിതയ്ക്ക് രൂപത്തിലും ഉള്ളടക്കത്തിലും സാധ്യമായ വിവിധമാനങ്ങളെ ഉപേക്ഷിക്കുന്ന പുതുകവിതയിലെ ഒരു പ്രബലമായ പ്രവണതയെപ്പറ്റി സംശയങ്ങള്‍ ബലപ്പെടുത്തുന്നു..“

നിശിതമായി ചർച്ചചെയ്യപ്പെടേണ്ട വിഷയം തന്നെയാണ് ഇതെങ്കിലും രൂപത്തിലും ഉള്ളടക്കത്തിലും സാധ്യമായ വിവിധമാനങ്ങളെ പുതുകവിത (മനപൂർവം) ഉപേക്ഷിക്കുന്നു എന്നു കുറ്റപ്പെടുത്താനാകുമോ കുറൂർ മാഷേ..ഒറ്റ മുനമാത്രമുള്ള അമ്പുകളായിപ്പോകുന്നു പുതിയ കവിത എന്ന് ആരോപണം ഉന്നയിക്കുമ്പോൾ തന്നെ പലസ്ഥലത്ത് പലകാലത്ത് പല ലക്ഷ്യങ്ങളേയും പിളർന്നുപോകാനുള്ള അതിന്റെ കഴിവിനെ കാണാതിരുന്നുകൂടാ.എടുക്കുമ്പോൾ ഒന്ന് കുലയ്ക്കുമ്പോൾ പത്ത് തൊടുക്കുമ്പോൾ നൂറ് എന്ന പഴയമട്ട് പുതിയ കവിത കൈവിട്ടു എന്ന് പൂർണവിരാമമിട്ട് പറയാൻ കഴിയുമെന്നും തോന്നുന്നില്ല. ഈ രണ്ടുകവിതകളേയും മുൻ‌നിർത്തിയായാൽ പോലും ഏതെങ്കിലും ഒരു കവിത മറ്റൊന്നിന്റെ വായനാസാധ്യതയെ പൂർണമായും റദ്ദുചെയ്യുന്നു എന്ന് തോന്നുന്നുമില്ല...

വാൽ: ഇതേ ജനുസിൽ പെട്ട മറ്റൊരു കവിതകൂടി(വിഷ്ണുപ്രസാദിന്റെ ത്രിൽ) വായിച്ചുപോകുന്നത് ഈ ചർച്ചയെ (അങ്ങനെയൊന്നുണ്ടാകുമെങ്കിൽ!!!) കുറേക്കൂടി സഹായിച്ചേക്കും.

സിനു കക്കട്ടിൽ പറഞ്ഞു...

ദിവസങ്ങളോളം ഊണുമുറക്കവും ഉപേക്ഷിച്ച് എഴുതിതീർത്ത രചന പൂർത്തിയാക്കി,ഒരു ചായക്കു പറഞ്ഞു ,പലഹാരം പൊതിഞ്ഞു കൊണ്ടുവന്ന കടലാസ് ചുരുട്ടിക്കൂട്ടിക്കളയാനൊരുങ്ങുമ്പൊൾ
വെറുതെ നോക്കി ,വരികളിലൂടെകടന്നുപോയപ്പഴാണ് ഞെട്ടിയത് താൻ തൊട്ട് മുൻപ് എഴുതിതീർത്തത് മുൻപെ ആരോ എഴുതിപ്പോയിരിക്കുന്നു.അയാളനുഭവിച്ച സർഗ്ഗവേദനയുടെ നൈഷ്ഫല്യത്തെക്കാണിക്കാനായി (അദ്ദേഹം.ഒ.ഹെൻ റി ആയിരുന്നു എന്നു തോന്നുന്നു)ആരോ എഴുതിയ ഈ കുറിപ്പണു മനോജ് ആദ്യം ഓർമ്മയിൽ വന്നത്.
അറിയാതെ വന്നുപോകുന്ന സമാനതകൾ ഉണ്ടാവാം,വായിച്ഛ ചിലതിലെ ഇമേജിനെ ,കവിതയാക്കുകയും,അല്ലെങ്കിൽമറ്റൊരു കവിതയിലൂടെ നിരീക്ഷിക്കുകയും ആവാം പക്ഷെ അതിനെല്ലാം ഉണ്ടാകേണ്ടുന്ന മൌലികതയും സൌന്ദര്യവും ഇല്ലാതെ വരുമ്പോഴാണു മനോജിനെപ്പോലുള്ളവർക്ക് ഇങ്ങിനെ എഴുതേണ്ടിവരുന്നത്.കൽപ്പറ്റയുടെ കവിതയും ലോര്ണാ ക്രോസിയറുടെ കവിതയും വായിച്ചപ്പോൾ ക്രോസിയറുടെ ആ ചിത്രങ്ങളെ എത്ര വഷളായാണു കൽപ്പറ്റ വരച്ചിട്ടിരിക്കുന്നത് എന്നു തോന്നി.
മനോജ് ,പരസ്പരം സ്തുതിപാടുന്നവരുടെ ലോകത്ത് നിന്ന് കവിതക്കുവേണ്ടിയുള്ള ഈ വേറിട്ട ശബ്ദത്തിൽ സന്തോഷം. കല്പറ്റ മാഷിന് മനോജിന്റെ ഉത്കണ്ഠകള് സഹിഷ്ണുതയോടെ മനസ്സിലാക്കാനാവും തീർച്ച.

Kuzhur Wilson പറഞ്ഞു...

മൌലികതയെക്കുറിച്ചുള്ള വളരെ വിശാലമായ കുറൂരിന്റെ ഉത്കണ്ഠ എന്നേ കുറിപ്പിനെക്കുറിച്ച് തോന്നിയുള്ളൂ. ആ തുടക്കം നല്ലതാണെന്നും.

മലയാളത്തില്‍ മൌലികതയുടെ ആശാന്മാരില്‍ ഒരാളാണ് കല്‍പ്പറ്റയെനിക്ക്

ടി.പി.വിനോദ് പറഞ്ഞു...

നല്ല കുറിപ്പ് മാഷേ ...നന്ദി.

ഭാഷയിലൂടെ/കവിതയിലൂടെ മാത്രം സാക്ഷാത്കരിക്കാനാവും വിധം ഒരു ആവിഷ്ക്കാരത്തെ അവതരിപ്പിക്കുന്നില്ലെങ്കില്‍ സാഹിത്യം/കവിത കളസം കീറിയ നിലയിലുള്ള ഒരു ആശയം മാത്രമായി പതറും. ഇല്ലേ?

അനുഭവക്കുറിപ്പെഴുതിയാല്‍ പോരേ? യാത്രാവിവരണമെഴുതിയാല്‍ പോരേ? ആത്മകഥയെഴുതിയാല്‍ പോരേ? പറഞ്ഞുകൊടുത്ത്(പറഞ്ഞുകേട്ട്) എഴുതിയാല്‍ പോരേ ? എന്നിങ്ങനെ റദ്ദാവല്‍ സാദ്ധ്യതകള്‍ കൃത്യമായ ദേശകാലസൂചനകളും, സാംസ്ക്കാരിക പരിസരവും, പ്രായവും, ശരീരംകൊണ്ട് (കൂടി) പങ്കെടുത്ത അനുഭവം എന്ന സാക്ഷിമൊഴിയും സഹിതമുള്ള കവിതകള്‍ക്കുമുണ്ട്.

രണ്ടാം ലോക മഹായുദ്ധകാലത്ത് തെക്കുകിഴക്കനേഷ്യന്‍ രാജ്യങ്ങളിലൊന്നിലെ (ഏതെന്നോര്‍മ്മയില്ല) കാട്ടിനുള്ളിലേക്ക് ഒളിപ്പോരിന് കയറിപ്പോയ ഒരു സൈനികനെ 2003 ലോ മറ്റോ യുദ്ധം തീര്‍ന്നിട്ടില്ലെന്ന് സ്വയം വിശ്വസിക്കുന്ന അവസ്ഥയില്‍ പഴകിദ്രവിച്ച പടക്കോപ്പുകളുമായി കണ്ടെത്തിയതിനെപ്പറ്റി പത്രവാര്‍ത്ത വായിച്ചതോര്‍മ്മയുണ്ട് . ആ പത്രവാര്‍ത്ത അപ്പാടെ വരിമുറിച്ചെഴുതിയാല്‍ ഇവിടെപ്പറഞ്ഞ രണ്ടു കവിതയുടെയും ക്വാളിറ്റി ഉണ്ടാവില്ലല്ലോ അല്ലേ ?

അനുഭവം, അത് ഭാവനാത്മകമായാലും (ആശയവുമായി ബന്ധപ്പെട്ടും ഭാവന സാദ്ധ്യമാണെന്ന് വിചാരിച്ചുകൊണ്ട്) , മറിച്ചായാലും കവിതയാവുന്നതിന്റെ ബലതന്ത്രം ഭാഷയുമായി ബന്ധപ്പെട്ട ലാവണ്യത്തില്‍ തന്നെയല്ലേ ? അവിടെ പരാജയപ്പെടുമ്പോള്‍ എല്ലാ ഭാവനയും നുണയാണ് എന്നാല്‍ എല്ലാ നുണയും നല്ല ഭാവനയല്ല എന്ന കാര്യം രണ്ടു ടൈപ്പ് കവിതകള്‍ക്കും അങ്ങോട്ടുമിങ്ങോട്ടും കൊഞ്ഞനം കുത്താനുള്ള വകുപ്പാക്കാമെന്ന് തോന്നുന്നു.

ഒറ്റയൊരു ഇമേജിനെ/ലോജിക്കിനെ കവിതയാക്കുന്നതിലും ഒരു പ്രത്യേക ഭാഷയുടെ exclusive ആയ സാദ്ധ്യതകള്‍ ഉപയോഗിക്കാനാവുമെന്നാണ് എന്റെ അഭിപ്രായം. ‘നിന്റെ പയ്യിന്റെ വാലിന്റെ തുമ്പെന്റെ’ (വരി തെറ്റാണെങ്കില്‍ ക്ഷമ) എന്ന വരി എത്ര ഭാഷകളില്‍ എഴുതാനാവും? മുറി(വ്) എന്ന് വേറെ ഭാഷയില്‍ പറ്റുമോ?

കല്‍പ്പറ്റയുടെ ഇവിടെ കൊടുത്ത കവിതയേക്കാള്‍ ലോര്ണാ ക്രോസിയറുടെ കവിത എനിക്കിഷ്ടപ്പെട്ടു. ലോര്ണാ ക്രോസിയറുടെ കവിത കല്പറ്റയുടെ കവിതയ്ക്ക് ശേഷം പ്രസിദ്ധീകരിച്ചതായിരുന്നാലും അത് തന്നെയാവും എന്റെ ഇഷ്ടം. കവിതയിലൂടെ മാത്രം സാദ്ധ്യമാവുന്ന എന്തോ ഒന്ന് അത് എന്നെ അറിയിക്കുന്നുണ്ട് (കല്പറ്റയുടെ കവിതയെക്കാള്‍ കൂടുതല്‍ അളവില്‍ ) എന്ന് എന്റെ കാരണം.

Pramod.KM പറഞ്ഞു...

ഇതിനെ പറ്റി കല്പ്പറ്റ നാരായണന് പറഞ്ഞത്:“ ലോര്ണാ ക്രോസ്യറുടെ കവിത വായിച്ചിട്ടില്ല. വ്യക്തിപരമായ ഒരു അനുഭവമാണ് ഒളിച്ചിരിപ്പ് എന്ന കവിതക്ക് നിദാനം. മനോജ് കുറൂര് അവസാനം പറഞ്ഞപോലെ ഒരു ചെറിയ ഇമേജ് കവിതയാക്കുന്നത് മറ്റൊരു കവിതയുടെ വായനമൂലം റദ്ദുചെയ്യപ്പെടുമെന്ന വാദത്തോട് 100% യോജിക്കുന്നു. കവിതകള് കൂടുതല് സങ്കീര്ണ്ണമാവേണ്ടതുണ്ട്”

മനോജ് കുറൂര്‍ പറഞ്ഞു...

Santhosh Hrishikesh said:
ചെരിഞ്ഞു വീഴുന്ന നോട്ടങ്ങള്, തറച്ചുനില്ക്കുന്ന ചില ശ്രദ്ധകള്, പതറുന്ന ഉത്കണ്ഠകള് - പുതുകവിത അങ്ങനെ എന്തൊക്കെയോ ആയി പോകുന്നു. കവിത അങ്ങനെയും ആകാം എന്നാള് കവിതയുടെ ശിവം അല്ല അത്. അലമാലകളും ആകാശച്ചുഴികളുമുള്ള ആ ബൃഹത് രൂപി എവിടെ? കല്പറ്റയുടെ കവിതയില് ക്രോസിയറുടെ ഒളിച്ചിരുപ്പേ ഉള്ളൂ, നീക്കിയിരിപ്പ് ഇല്ല. അത് കവിയുടെ പരാജയം. ആരോഗ്യവത്തായ ഒരു ബാലന്സ് മനോജിന്റെ കുറിപ്പിലുണ്ട്. നന്ദി

മനോജ് കുറൂര്‍ പറഞ്ഞു...

Kp Nirmalkumar said:
I appreciate the gentle way you introduced a sensitive topic.When you were an infant, in the early 70's, Malayalam poetry, as you would have studied, assimilated a pronounced Latin American trait of unabashedly speaking out your mind in an attractive and unorthodox way. Poems written then by were actually masonry or artisan ... See Morework, most of which are now rubbished. I feel the new poets (Kalppetta is excluded as he is, I learn, a retired teacher) are far more uninhibited and more readily expressive in their natural way. They write without the tired rhetoric of the "masters". Go easy on poetic license, a literary past time. You're an able Investigator, determined researcher but certainly you are not, thank God, a prosecutor. More poems from you with your indigenous art. I'll read yours with pleasure. L leave Kalppetta to dump his synthetic poems in his own bio gas plant. I've read some of his well written articles in Bhashaposhini.:)

മനോജ് കുറൂര്‍ പറഞ്ഞു...

C. R. Parameswaran said:
മനോജ് വളരെ Magesterial... See More ആയി കാര്യം അവതരിപ്പിച്ചു.കല്പ്പറ്റയുടെയും ജയശീലന്റെയും മേതിലിന്റെയും കവിതകള് വായിച്ചു 'നല്ല കവിമനസ്സു' എന്ന് മനസ്സിന്റെ കമ്പ്യൂട്ടറില് നല്ല മാര്ക്ക് കൊടുത്തു മറക്കുകയാണ് പതിവ്.പലര് പറഞ്ഞിട്ടും മേതിലി നോട് ആരാധന ഉണ്ടാവാന് ഭാഗ്യമുണ്ടായിട്ടില്ല.തെറിയും പ്രാക്കും രാഷ്ട്രീയവും ചുമരെഴുത്ത് ആക്കുന്ന തടിയന് ബ്രഷ് കളെ ആരാധിക്കുന്ന എനിക്ക് ഇവരുടെ നനുത്ത ബ്രഷ്കളോട് അസൂയയുണ്ടോ?ഒട്ടുമില്ല.അസൂയ തോന്നുന്നത് ഇപ്പോഴും 80കള്ക്ക് മുന്പുള്ള വൈലോപ്പിള്ളിയോടും,ഇടശ്സേരിയോടും,സുഗതകുമാരിയോടും,ആറ്റൂരിനോടും,കെ.ജി.എസ്സിനോടും പില്ക്കാല കക്കടിനോടും മാത്രം.വളരെ വ്യക്തമായ ദര്ശനവും സാമൂഹികതയും തന്നെയായിരിക്കണം ഇവരുടെ കവിതകളെ ഓര്മയില് നിര്ത്തുന്നത്.ഇമേജ് കള് ക്കൊക്കെ വേണ്ടി കവി ആത്മത്യാഗം ചെയ്യുന്ന ദൃശ്യം ദയനീയമായി തോന്നാറുണ്ട്.ഓരോ ഒറ്റയൊറ്റ ഇമേജ്ന്റെയും ഒപ്പമുള്ള 'എങ്ങനെയുണ്ട്?' എന്ന കവിയുടെ നിശ്ശബ്ദ നോട്ടം അതിലും ദയനീയം.ആഴത്തിലുള്ള സാമൂഹികതയും ദാര്ശനികതയും ഉള്ള കവിമനസ്സില് നിന്ന് സ്വാഭാവികമായി പുറപ്പെടുന്ന ഒരു ഇമേജ് -ന്റെ സ്വിച്ച് ഇട്ടാല് കാവ്യനഗരം മുഴുവന് പ്രകാശപൂരിതമാകും

മനോജ് കുറൂര്‍ പറഞ്ഞു...

K Satchidanandan said:
Many of the new poets have problematisd the existing concept of poetry itself.Generally I keep an open mind when it comes to formal experiments as poetry like any other genre of literature has gown defying and redefining conventions.I think the conflict between received notions of poetry and poetry's intrinsic innovative spirit will never end. This must have been the case with every poet who strove to write differently in the past too.Much of what we see as 'criticism' is nothing but the conflict between different notions about poetry. Sri KPNirmal Kumar here for example found only 12 acceptable poems in my three volumes of poetry, but these very poems are not liked by some while there is not a single poem of mine which some reader or other has not liked including many that I myself consider weak.I am asked to read them when I give public readings; sometimes I comply reluctantly, often I refuse. .. It is impossible to have a consensus on this and we don't need a consensus either.I think a poet should stick to his/her own understanding and follow his /her own inner voice rather than follow what others say. Each poet has to define poetry in his /her own way.I like to think the similarity of these poems is accidental and it shows only how relative originality is. A piece of writing remains original only until you find something similar written with greater care and imagination.I always to tell the beginners-I am myself one- who seek advice to advance on the blank page and to know which the blank page is they need to read as much as possible.I can say without doubt a good percentage of what is being written today has already been written better by others in the past.

മനോജ് കുറൂര്‍ പറഞ്ഞു...

സനാതനന്‍ പറഞ്ഞ ഒരു കാര്യത്തിനു വിശദീകരണം:
എന്നെ സംബന്ധിച്ച് പുതുകവിത ബഹുസ്വരമായ ആവിഷ്കാരങ്ങള്‍ക്കുള്ള ഇടമാണ്. പുതുകവിതയിലെ പ്രബലമായ ഒരു പ്രവണതയെപ്പറ്റി മാത്രമാണ് ഇവിടെ പറഞ്ഞത്. അതു പുതുകവിതയെ ഒരുമിച്ചുകണ്ടുള്ള വിമര്‍ശനമല്ല. ഈ വിഷയം ഗൌരവമായി ചര്‍ച്ച ചെയ്യണം എന്നേ ഉദ്ദേശിച്ചുള്ളൂ.

ഗൌരവത്തോടെയുള്ള പ്രതികരണങ്ങള്‍ക്കു നന്ദി. പരസ്പരം ബന്ധപ്പെട്ട ഒട്ടേറെ വിഷയങ്ങളുള്ളതുകൊണ്ട് അവയെക്കുറിച്ചു പിന്നീടു പറയാം. നന്ദി.

വി.മോഹനകൃഷ്ണന്‍ പറഞ്ഞു...

പുതുകവിതയെപ്പറ്റിയുള്ള വലിയൊരു കാര്യം ചെറിയ രീതിയീല്‍ അവതരിപ്പിച്ചതില്‍ സന്തോഷം.ചര്‍ച്ചകള്‍ നടക്കട്ടെ.

ശ്രീകുമാര്‍ കരിയാട്‌ പറഞ്ഞു...

Manoj,
kavithayeppattiyulla thuranna charchakku
ee moshana-case nimithamaaayathu nannaayi.
thaan prasthutha original vaaayichittillennu kalppatta parayunnathile sathyavum vivekamathikalaaya poovan/pida kozhikalaal
chikayappetendathalle?
onnukil Detective. Marxin
allenkilSethurama Iyer CBI.

ivarekkond anweshippikkuka.
kaavvyamarmmathil mayilppeeelikondoru thozhi thozhichaaal
kalppattayalla,
kaaalidaasan vare thatthaparayumpole satthyam parayum.
kalppatta mashinte vishadamaaaya mozhikoodi vannirunnenkil vaasthavam kooduthal clear aakumaaayirunnu.
Sathyam Ayyappappanicker paranja sthalathaaanenna enna ente midhyaabodham thakarnnu tharippanamaavukayaaanivide.

oru samshayam.
melpparanja paradeshi kavi nammude kalppattaye munkoor anukarichathaaano ?
kalppatta maashude chinthoddeeepakamaaaya lekhanam
sathyathe nagnayaaayi purathekku ezhunnallikkatte.....

ചിത്ര പറഞ്ഞു...

I personally dont think it as a case of copycat..One cant blame anyone for going through the same experience like someone else did..That's life..the difference is in the depth of experiencing it and the extent to which one is capable of conveying it in the form of poetry or any other art..In that sense, the poem reads better than the one by Kalpatta..But why should we label poetry as good if it is complex and less so if it is based on a single image or observation? Then what about Haiku? Is it not poetry? I think the issue here is not of single imagery but that of lacking the aesthetics of poetry in whatever form it is..

Ranjith chemmad / ചെമ്മാടൻ പറഞ്ഞു...

"ഒറ്റ നിരീക്ഷണത്തെയോ ഒരു ഇമേജിനെയോ മാത്രം അടിസ്ഥാനപ്പെടുത്തുന്ന കവിത,
ഇത്തരത്തില്‍ കാലക്രമത്തില്‍ മുന്‍പുതന്നെ എഴുതപ്പെട്ട മറ്റൊരു കവിതയുടെ
വായനയിലൂടെ സ്വയം റദ്ദു ചെയ്യപ്പെടുന്നു".......!!!!


ലാപൂട പറഞ്ഞപോലെ ഭാഷയുടെ സം‌വേദനക്ഷമത ഒരു പ്രധാന കാര്യം തന്നെയാണ്‌
ഇവിടെ കല്പ്പറ്റ മാഷേക്കാള്‍ ലോണയെയാണ്‌ ഇഷ്ടപ്പെടുന്നത്

മലയാളം ഉറുദു ഗസലുകളുടെ ആസ്വാദനവവിധ്യം ഓര്‍‌ത്തുപോകുന്നു...

വിഷ്ണു പ്രസാദ് പറഞ്ഞു...

രൂപത്തിലും ഉള്ളടക്കത്തിലും പുതിയ മാനങ്ങള്‍ കണ്ടെത്താന്‍ എല്ലാ സര്‍ഗ്ഗാത്മക ശ്രമങ്ങള്‍ക്കും ബാധ്യതയുണ്ട്.ഒരേ പോലുള്ള നോവലുകള്‍ വരെ ചൂണ്ടി(ചൂണ്ടിയതോ?)ക്കാണിക്കപ്പെട്ടിട്ടുണ്ട്.പെട്ടെന്ന് ഓര്‍മ്മയില്‍ വരുന്നത് ഖസാക്കിന്റെ ഇതിഹാസം,മഞ്ഞ് തുടങ്ങിയ മലയാളികളുടെ പ്രിയപ്പെട്ട നോവലുകളാണ്.വൈലോപ്പിള്ളിയുടെ മാമ്പഴത്തിന്റെ കാര്യവും ഓര്‍ക്കുക. മറ്റ് ഏത് സാഹിത്യശാഖയേക്കാളും സത്യസന്ധമായ ആവിഷ്കാരമായാണ് ഞാന്‍ കവിതയെ കാണുന്നത്.കവിയിലും ഞാനത് പ്രതീക്ഷിക്കുന്നുണ്ട്.അതുകൊണ്ട് കല്പറ്റ പറഞ്ഞത് വിശ്വസിക്കുന്നു. യുവകവികളുടെ ഇടയില്‍ അറിഞ്ഞുകൊണ്ടുള്ള അനുകരണം കാര്യമായുണ്ട്.വായിച്ചതും അറിഞ്ഞതുമായ കവിതകളുടെ സ്വാധീനത്തില്‍ നിന്ന് വിട്ടുനടക്കുക അത്ര എളുപ്പമാവില്ല.എങ്കിലും സ്വയം ബോധ്യപ്പെടുമ്പോഴെങ്കിലും ഒരാള്‍ക്ക് തിരുത്താന്‍ കഴിയണം.രൂപത്തില്‍ ഗംഭീര പരീക്ഷണങ്ങള്‍ നടത്തിയ മേതിലിനെ സി ആര്‍ പരമേശ്വരന്‍ തള്ളിക്കളയുന്നു.ദാര്‍ശനിക മാനങ്ങളുള്ള ജയശീലന്‍ മാഷുടെ കവിതകളും തള്ളുന്നു.വായനക്കാര്‍ക്ക് ഓരോരുത്തര്‍ക്കും അവരവരുടെ താത്പര്യങ്ങളുണ്ട് കവിതയില്‍. സച്ചിദാനന്ദന്‍ പറഞ്ഞത്-I can say without doubt a good percentage of what is being written today has already been written better by others in the past-പരിഗണിച്ചാല്‍ ഈ ചര്‍ച്ചയ്ക്ക് ഒരു പ്രസക്തിയുമില്ല.എഴുത്ത് എങ്ങനെ പുതുക്കാം എന്ന് എല്ലാ എഴുത്തുകാരും ഗൌരവമായി ചിന്തിക്കേണ്ടതുണ്ട്.അല്ലെങ്കില്‍ കവി എന്ന നിലയില്‍ നിന്നു തന്നെ റദ്ദുചെയ്തുകളയാനും(ഇപ്പോഴേ റദ്ദായവരുമുണ്ട്)സാധ്യതയുണ്ട്...:)

മനോജ് കുറൂര്‍ പറഞ്ഞു...

ഇതേ പോസ്റ്റ് ഫേസ് ബുക്കിലും ഞാന്‍ ഇട്ടിരുന്നു. അവിടെനിന്നുള്ള മറ്റെഴുത്തുകാരുടെ പ്രതികരണങ്ങളാണ് ആദ്യം ചേര്‍ത്തത്.

ചില പൊതുകാര്യങ്ങള്‍കൂടി വിശദീകരിക്കേണ്ടതുണ്ടെന്നു തോന്നുന്നു. 1948 ല്‍ കാനഡയില്‍ ജനിച്ച ലോര്‍ണാ ക്രോസിയര്‍ (Lorna Crozier) എന്ന കവയിത്രി മറ്റു വായനക്കാരെപ്പോലെതന്നെ എനിക്കും പരിചിതയാകുന്നത് 1999 ല്‍ Gary Geddes എഡിറ്റുചെയ്ത് Oxford Universiy Press പ്രസിദ്ധീകരിച്ച 20th Century Poetry & Poetics എന്ന പുസ്തകത്തിലൂടെയാണ്. കേരളത്തിലെ ആധുനികകവികളെ സ്വാധീനിക്കുകയോ അവരില്‍ പലരുമായും പരിചയം പുലര്‍ത്തുകയോ ചെയ്ത പ്രധാനകവികളുടെ കവിതകള് ഉള്ക്കൊള്ളുന്ന The Vintage Book of World Poetry എന്ന സമാഹാരത്തിനുശേഷം മറ്റു നാടുകളില്‍ സംഭവിക്കുന്ന കവിതകളുടെ പൊതുസ്വഭാവമെന്തെന്നറിയാനുള്ള ആകാംക്ഷ ഒരു പരിധിവരെ പരിഹരിച്ച പുസ്തകമാണിത്. ആ കാലത്ത് കേരളത്തില്‍ നടന്ന പുതുകവിതാചര്‍ച്ചകളില്‍ ഇതരനാടുകളിലെ കവിതകള്‍ ഇങ്ങനെയൊക്കെയാണെന്നു ബോധ്യപ്പെടുത്തിയ പുസ്തകങ്ങളിലൊന്നായതുകൊണ്ടുതന്നെ പലരും ഒറ്റയ്ക്കോ കൂട്ടായോ ഈ പുസ്തകം വായിച്ചിട്ടുണ്ട്. പി. പി. രാമചന്ദ്രന്റെ മകള്‍ ഹരിത ഈ കവിതയെത്തന്നെ അടിസ്ഥാനമാക്കി ഒരു തിരക്കഥയും രചിച്ചിട്ടുണ്ട് എന്നതു കൌതുകകരമാണെന്നതുപോലെതന്നെ ഇതിന്റെ പരിചിതത്വത്തെക്കൂടിയാണല്ലൊ സൂചിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ ഈ കവിതയെ പല കാര്യങ്ങളിലും ഓര്‍മിപ്പിക്കുന്ന ഒരു കവിത മലയാളത്തില്‍ കണ്ടപ്പോള്‍ അത്ഭുതം തോന്നി. ഒരു സാഹിത്യമോഷണം കണ്ടുപിടിച്ച ആഹ്ലാദമല്ല ഈ കവിത കണ്ടപ്പോള്‍ തോന്നിയത് എന്നു വ്യക്തമാക്കാനാണ് ഇത്രയും വിശദീകരിച്ചത്. കവിയെന്നപോലെ കവിതാനിരൂപകനുമായ കല്പറ്റ മാഷ് ഈ കവിത കണ്ടിട്ടില്ല എന്നു കേള്‍ക്കുമ്പോള്‍ അത്ഭുതം കൂടുന്നു. എങ്കിലും എന്റെ പ്രശ്നം സാഹിത്യമോഷണമല്ല എന്ന് ഒന്നുകൂടി വ്യക്തമാക്കട്ടെ.

മനോജ് കുറൂര്‍ പറഞ്ഞു...

തൊണ്ണൂറുകളുടെ ഒടുവില്‍ നടന്ന കവിതാചര്‍ച്ചകളില്‍ ജയമോഹന്‍ ഭാഷാപോഷിണിയില്‍ എഴുതിയ ലേഖനത്തിലും അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടന്ന കവിക്കൂട്ടായ്മകളിലും ആവര്‍ത്തിച്ച് ഉറപ്പിക്കപ്പെട്ടത് എസ്രാ പൌണ്ടിന്റെ ഇമേജിസത്തെയും ജാപ്പനീസ് ഹൈക്കു കവിതകളെയും അനുസ്മരിപ്പിക്കുന്ന തരത്തില്‍ ചുരുങ്ങിയ വാക്കുകളില്‍, താളമുക്തമായി, ഒരു ഇമേജിനെയോ ‘കാവ്യാത്മക’മായ ഒരു നിരീക്ഷണത്തെയോ അടിസ്ഥാനമാക്കുന്ന തരം കവിതയാണ് പുതുകവിതയെന്നാണ്. അന്നത്തെ കവിക്കൂട്ടായ്മകളിലൂടെ ശ്രദ്ധ നേടിയ കവികളിലൊരാളാണ് കല്പറ്റ നാരായണന്‍. തീര്‍ച്ചയായും അദ്ദേഹത്തിന്റെ കവിതകള് ശ്രദ്ധിക്കപ്പെട്ടതില് എനിക്കും സന്തോഷമുണ്ട്. എങ്കിലും ഇത്തരത്തിലുള്ളതു മാത്രമാണ് പുതുകവിതയെന്ന വാദത്തോട് അന്നും ഇന്നും എതിര്‍പ്പു പ്രകടിപ്പിച്ചിട്ടുള്ളവരില്‍ ഒരാളാണ് ഞാന്‍ . ഒറ്റ ഇമേജിനെയോ സവിശേഷമായ ഒരു നിരീക്ഷണത്തെയോ അടിസ്ഥാനമാക്കുന്ന കവിതകള്‍ക്കു സംഭവിക്കാവുന്ന സൌന്ദര്യശാസ്ത്രപരമായ മറ്റൊരു ദുരന്തം എന്ന നിലയില്‍ക്കൂടിയാണ് ഈ കുറിപ്പിലെ പ്രശ്നങ്ങള്‍ ചൂണ്ടിക്കാണിച്ചത്. ഇന്നത്തെ സാഹചര്യത്തിലാകട്ടെ, ഇന്റര്‍നെറ്റില്‍ പരതിയാല്‍ കിട്ടുന്ന പതിനായിരക്കണക്കിനു കവിതകളിലെ പഴയ കവിതകളില്‍പ്പോലും കണ്ടെത്താവുന്ന ചില വരികളിലൂടെത്തന്നെ കാല-ദേശമുക്തമെന്ന ഭാവത്തിലെത്തുന്ന ഇത്തരം കവിതകള്‍ റദ്ദു ചെയ്യപ്പെടും എന്നുതന്നെ ഞാന് വിചാരിക്കുന്നു. കല്പറ്റ മാഷിന്റെ എല്ലാ കവിതകളും ഇങ്ങനെയാണെന്നുള്ള വിവക്ഷയൊന്നും ഇവിടെയില്ല. എന്നാലും ഒറ്റ നിരീക്ഷണത്തിന്റെ കാവ്യസാഫല്യമെന്തെന്ന സംശയം കൂട്ടാന്‍ ഈ സാഹചര്യവും ഇടയാക്കുന്നു. കാരണം കവിതയുടെ സാംസ്കാരികമാനങ്ങളല്ല, അവയുടെ സൌന്ദര്യശാസ്ത്രപരമായ മൂല്യത്തെ മാത്രമാണ് പുതുകവികളില്‍ പലരും പ്രധാനമായിക്കാണുന്നത്. അങ്ങനെയെങ്കില്‍ സൌന്ദര്യശാസ്ത്രപരമായെങ്കിലും ‘പുതു’കവിതയ്ക്ക് പുതുമയുണ്ടാവേണ്ടതുണ്ടല്ലൊ. നേരത്തെ വായിച്ചതോ പിന്നീടു വായിക്കുമ്പോള്‍ കാലക്രമത്തില്‍ ആദ്യം സംഭവിച്ചതോ ആയ കവിതയ്ക്ക് അവകാശപ്പെട്ടതാകുമല്ലൊ അപ്പോള്‍ ‘പുതുമ’.

എന്നെ സംബന്ധിച്ച് പുതുകവിത ബഹുസ്വരതയുടേതാണ്. ഇമേജും നിരീക്ഷണവുമൊക്കെ അവയില്‍ കടന്നുവരാമെങ്കിലും കാവ്യഘടകങ്ങളെല്ലാംതന്നെ സൂക്ഷ്മമായി പ്രയോജനപ്പെടുത്തുന്നതാണ് അതിന്റെ സൌന്ദര്യശാസ്ത്രം എന്നു തോന്നുന്നു. സാഹിത്യചരിത്രത്തോടും സമകാലികമായ ജീവിതത്തോടും അത് ബോധപൂര്‍വമോ അബോധപൂര്‍വമോ ആയി പ്രതികരിക്കുന്നു. ഇത്തരത്തിലുള്ള കവിതകള്‍ പുതുകാലത്തുമുണ്ടാവുന്നുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു.

മനോജ് കുറൂര്‍ പറഞ്ഞു...

സലാഹ്, മോഷണമെന്ന ആരോപണം ഞാന്‍ ഉന്നയിക്കുന്നില്ല. എന്റെ പ്രശ്നം വിശദീകരിച്ചല്ലൊ. നന്ദി :)

സനാതനന്‍, രൂപത്തിലും ഉള്ളടക്കത്തിലും സാധ്യമായ വിവിധമാനങ്ങളെ പുതുകവികളില്‍ പലരും ഉപയോഗിക്കുന്നുണ്ട്. അത്തരം കവിതകളെപ്പറ്റിയല്ല, ഒറ്റ നിരീക്ഷണത്തെയോ ഒറ്റ ഇമേജിനെയോ അടിസ്ഥാനമാക്കുന്ന കവിതകള്‍ക്ക് സംഭവിക്കാവുന്ന ദുരന്തങ്ങളിലൊന്നാണ് ഇവിടെ ചൂണ്ടിക്കാട്ടിയത്. ഒറ്റ ഇമേജുള്ള മൌലികമായ കവിതയുടെ ശക്തിയെ ഞാന്‍ സംശയിക്കുന്നില്ല. പക്ഷേ നേരത്തെ ഒരു കവിതയിലൂടെ നാം അനുഭവിച്ച ആ ശക്തി പിന്നീട് അതേപോലെതന്നെയുള്ള കവിത വായിച്ചാല്‍ ഉണ്ടാകുമോ? വിഷ്ണുപ്രസാദിന്റെ ത്രില്‍ കവിത വായിച്ചപ്പോഴും ഇതേ അവസ്ഥതന്നെ. ഇവരുടെയൊന്നും മറ്റേതെങ്കിലും കവിതയെക്കുറിച്ചല്ല പറയുന്നതെന്നു പ്രത്യേകം സൂചിപ്പിക്കട്ടെ.

സിനു കക്കട്ടില്‍, മൌലികതയെക്കുറിച്ചുള്ള എഴുത്തുകാരുടെ ഉത്കണ്ഠയ്ക്ക് നല്ല ഒരു ഉദാഹരണമാണ് താങ്കള്‍ സൂചിപ്പിച്ചത്.

കുഴൂര്‍ വിത്സണ്‍, കല്പറ്റയുടെ എല്ലാ കവിതകളും റദ്ദാകുന്നുവെന്നു ഞാന്‍ കരുതുന്നില്ല. പക്ഷേ ഈ കവിതയുടെ മൌലികതയെക്കുറിച്ച് എനിക്കു സംശയമുണ്ട്.

ലാപുട, വിശദമായ ഒരു നല്ല കുറിപ്പിനു നന്ദി. കവിതയുടെ സാധ്യതകളെപ്പറ്റിയും മൌലികതയെപ്പറ്റിയുമുള്ള ഈ ഉത്കണ്ഠകള്‍ പങ്കു വയ്ക്കുന്നു. ‘അനുഭവം, അത് ഭാവനാത്മകമായാലും (ആശയവുമായി ബന്ധപ്പെട്ടും ഭാവന സാദ്ധ്യമാണെന്ന് വിചാരിച്ചുകൊണ്ട്) , മറിച്ചായാലും കവിതയാവുന്നതിന്റെ ബലതന്ത്രം ഭാഷയുമായി ബന്ധപ്പെട്ട ലാവണ്യത്തില്‍ തന്നെയല്ലേ ?’ എന്നത് ശ്രദ്ധേയമായിത്തോന്നി. ഒറ്റ ഇമേജിനെ അടിസ്ഥാനപ്പെടുത്തുന്ന കവിതകളുടെ സാധ്യത തള്ളിക്കളയുന്നില്ല. പക്ഷേ അത്തരം കവിതകള്‍ക്ക്, താങ്കള്‍ പറഞ്ഞതുപോലെ ഭാഷയുള്‍പ്പെടെയുള്ള മറ്റു സാംസ്കാരിക-സൌന്ദര്യശാസ്ത്രഘടകങ്ങളിലെങ്കിലും സവിശേഷതയുണ്ടായില്ലെങ്കില്‍ സംഭവിക്കാവുന്ന ഒരു അപകടം ചൂണ്ടിക്കാണിച്ചുവെന്നേയുള്ളൂ. ലളിതവും സുതാര്യവുമെന്നല്ലാതെ ഈ കവിതയിലെ ഭാഷയ്ക്ക് മറ്റെന്തെങ്കിലും സവിശേഷതയുണ്ടോ? ആലോചിക്കേണ്ടതുണ്ട്. കുറച്ച് ആത്മനിഷ്ഠമായ കാര്യമായതുകൊണ്ടുതന്നെ ഭിന്നാഭിപ്രായമുണ്ടാവാം. ഭാഷയെക്കുറിച്ച് അന്‍‌വര്‍ അലിയുടെ പുതിയ പുസ്തകത്തിന്റെ ആമുഖത്തിലെ ഉത്ക്കണ്ഠയെ ഇതിനോടു ചേര്‍ത്തുവയ്ക്കാന് തോന്നുന്നു.

മനോജ് കുറൂര്‍ പറഞ്ഞു...

പ്രമോദ്, കല്പറ്റ മാഷ് ഗയിം എന്ന കവിത വായിച്ചിട്ടില്ല എന്നു പറയുന്നതിനെ ഞാന്‍ എതിര്‍ക്കുന്നില്ല. സ്വന്തം കവിതയുടെ മൌലികതയെക്കുറിച്ചുള്ള ആലോചന അദ്ദേഹംതന്നെ നിര്‍വഹിക്കട്ടെ. ഇത്തരം സാദൃശ്യങ്ങളുയര്‍ത്തുന്ന മൌലികതയെ സംബന്ധിച്ച പ്രശ്നത്തില്‍ അദ്ദേഹത്തിന്റെ അഭിപ്രായത്തോട് യോജിക്കുന്നു. കല്പറ്റ മാഷിനോടുതന്നെ ഇക്കാര്യം അന്വേഷിച്ചതിനു നന്ദി :)

വി. മോഹനകൃഷ്ണനും ശ്രീകുമാര്‍ കരിയാടിനും രഞ്ജിത് ചെമ്മാടിനും നന്ദി. :)

രാമൊഴി, ശരിയാണ്. ഒരേ അനുഭവം പലര്‍ക്കുമുണ്ടാകാം. പക്ഷേ ഒറ്റ നിരീക്ഷണത്തെയോ ഒറ്റ ഇമേജിനെയോ മാത്രം ആശ്രയിക്കുന്ന കവിതകള്‍ വായനയുടെ സന്ദര്‍ഭത്തിലാകുമ്പോള്‍ നമ്മെ തൃപ്തിപ്പെടുത്തുന്നതാര് എന്നതാണു പ്രശ്നം. ഒറ്റ ഇമേജു മാത്രമുള്ളതു കവിതയല്ലെന്നു ഞാന്‍ പറഞ്ഞില്ല. അത്തരം കവിതകള്‍ക്ക് വായനയില്‍ ഏതു സമയത്തും സംഭവിക്കാവുന്ന ഒരു പ്രശ്നം ചൂണ്ടിക്കാണിച്ചെന്നേയുള്ളൂ.

വിഷ്ണുപ്രസാദ്, “ഒരേ പോലുള്ള നോവലുകള്‍ വരെ ചൂണ്ടി(ചൂണ്ടിയതോ?)ക്കാണിക്കപ്പെട്ടിട്ടുണ്ട്.പെട്ടെന്ന് ഓര്‍മ്മയില്‍ വരുന്നത് ഖസാക്കിന്റെ ഇതിഹാസം,മഞ്ഞ് തുടങ്ങിയ മലയാളികളുടെ പ്രിയപ്പെട്ട നോവലുകളാണ്.വൈലോപ്പിള്ളിയുടെ മാമ്പഴത്തിന്റെ കാര്യവും ഓര്‍ക്കുക.” എന്നു താങ്കള്‍ പറയുന്നതു മനസ്സിലാകുന്നു. സാഹിത്യമോഷണമല്ല ഞാന്‍ ഉന്നയിച്ച പ്രശ്നം എന്നാവര്‍ത്തിക്കുന്നു. ഇതേ കാര്യം കെ. പി. നിര്‍മല്‍കുമാര്‍ ഫേസ് ബുക്കിലെ മറ്റൊരു കമന്റില്‍ സൂചിപ്പിച്ചപ്പോഴുള്ള മറുപടിതന്നെ പകര്‍ത്തട്ടെ:
“ഖസാക്ക് അനുകരണമാണെന്ന തരത്തിലുള്ള ആരോപണവുമായി ഇതിനെ ചേര്ത്തുവയ്ക്കരുതേ. കഥാഗതിയിലും മറ്റുമുള്ള സ്ഥൂലമായ സാദൃശ്യങ്ങളെ വിവരണകലയിലൂടെ മറികടക്കാനുള്ള ശേഷി അത്തരം കൃതികള് പ്രകടിപ്പിച്ചിട്ടുണ്ടല്ലൊ. (മറ്റു കൃതികളില്നിന്ന് അതേ പടി വിവര്ത്തനം ചെയ്തു ചേര്ത്ത കൃതികളെക്കുറിച്ചുമല്ല പറയുന്നത്. അത് കഥയെന്നല്ല ഏതു കൃതിയുടെ കാര്യത്തിലായാലും piracy തന്നെയെന്ന താങ്കളുടെ അഭിപ്രായത്തോടു യോജിക്കുന്നു) ഒറ്റ നിരീക്ഷണത്തെയോ ഇമേജിനെയോ അടിസ്ഥാനമാക്കിയുള്ള ചെറുകവിതകളുടെ കാര്യമാണ് ഞാന് ഉദ്ദേശിച്ചത്.”

എന്നെ സംബന്ധിച്ചാണെങ്കില്‍ സി. ആര്‍. പരമേശ്വരന്‍ തള്ളിക്കളഞ്ഞതുകൊണ്ടുമാത്രം മേതിലും ജയശീലനും ഇല്ലാതാകുന്നില്ല. അങ്ങനെ ഓരോരുത്തര്‍ക്കും ഇഷ്ടമുള്ളതും ഇല്ലാത്തതുമായ കവികളുടെ കണക്കെടുപ്പല്ലല്ലൊ നമ്മുടെ പ്രശ്നം.
I can say without doubt a good percentage of what is being written today has already been written better by others in the past എന്ന സച്ചിദാനന്ദന്റെ കമന്റ് താങ്കള്‍ സൂചിപ്പിച്ചല്ലൊ. സ്ഥൂലമായ ഘടകങ്ങളില്‍ പല കൃതികളും തമ്മില്‍ സാദൃശ്യമുണ്ടാകാം. പക്ഷേ സൂക്ഷ്മമായ കാര്യങ്ങള്‍ കൂടി പരിഗണിച്ചാല്‍ വ്യത്യാസവും വ്യക്തമാകും. നേരത്തെ പറഞ്ഞ ഒറ്റ ഇമേജ്- ഒറ്റ നിരീക്ഷണക്കവിതകളില്‍ സ്ഥൂല-സൂക്ഷങ്ങള്‍ എല്ലാം ചേര്‍ന്ന് ആകെ ഒന്നല്ലേയുള്ളൂ? സച്ചിദാനന്ദനു ഫേസ് ബുക്കില്‍ നല്‍കിയ മറുപടി ചേര്‍ക്കട്ടെ:
“@ K Satchidanandan, കവിതയുടെ തന്നെ വ്യവസ്ഥാപിതമായ സങ്കല്പനങ്ങള്‍ നിരന്തരം ചോദ്യം ചെയ്യപ്പെടുന്നു എന്നതു ശരിയാണ്. ‘എല്ലാ വാക്കുകളിലും കവിതയുണ്ട്. ഇന്നു കവിതയല്ലാത്തത് നാളെ കവിതയാകും’ എന്നു ജോസഫ് അടുത്തയിടയ്ക്കെഴുതിയ ലേഖനത്തില്‍ പറഞ്ഞത് ഓര്‍ക്കുന്നു. സ്ഥലകാലങ്ങള്‍ക്കും പ്രത്യയശാസ്ത്രസങ്കല്പനങ്ങള്‍ക്കുമനുസരിച്ച് ഓരോ വായനതന്നെയും വ്യത്യസ്തമായിക്കാണുന്ന സൈദ്ധാന്തികപരിസരവുമുണ്ടല്ലൊ. മൌലികത എത്രത്തോളം ആപേക്ഷികമായ സംഗതിയാണെന്നതിനെക്കുറിച്ച് സൈദ്ധാന്തികമായ ധാരണയുണ്ടെങ്കിലും, അത് പലപ്പോഴും ആത്മനിഷ്ഠമാണെങ്കിലും വായനയ്ക്കു പ്രേരിപ്പിക്കുന്ന ചില ഘടകങ്ങളില്ലേ സര്‍?
‘I think a poet should stick to his/her own understanding and follow his /her own inner voice rather than follow what others say. Each poet has to define poetry in his /her own way.’ എന്നു പറഞ്ഞതിനോട് തീര്ച്ചയായും യോജിക്കുന്നു.”

പക്ഷേ ഇതുകൊണ്ട് ഈ ചര്‍ച്ചയുടെ പ്രസക്തി നഷ്ടപ്പെടുന്നതെങ്ങനെയെന്ന് എനിക്കു മനസ്സിലായില്ല. താങ്കളെ സംബന്ധിച്ചുള്ള പ്രസക്തി താങ്കള്‍ക്ക് സ്വയം തീരുമാനിക്കാവുന്നതാണ്. നന്ദി.

വിഷ്ണു പ്രസാദ് പറഞ്ഞു...

എന്റെ കവിത കൂടി ഈ ചര്‍ച്ചയില്‍ ഉള്‍പ്പെട്ടതുകൊണ്ട് അതിനെക്കുറിച്ച് എനിക്ക് പറയാമല്ലോ.ത്രില്‍ എന്ന കവിത എഴുതുമ്പോള്‍ മനോജ് ഇവിടെ വെച്ച ഈ രണ്ടു കവിതകളും ഞാന്‍ വായിച്ചിട്ടില്ല.എന്റെ ബാല്യകാലാനുഭവമാണ് ആ കവിതയിലുള്ളത്.തൈലപ്പുല്‍ക്കാടുകള്‍ നിറഞ്ഞതായിരുന്നു ഞാന്‍ പഠിച്ചിരുന്ന സ്കൂള്‍ ഉള്‍പ്പെട്ടിരുന്ന പറമ്പ്.ആ സ്കൂളില്‍ പഠിച്ച ഏതു കുട്ടിയുടേയും അനുഭവമാണിത്.എഴുത്തിന്റെ സാദൃശ്യങ്ങള്‍ എന്റെ കവിതകളില്‍ പലപ്പോഴും ഉണ്ടായിട്ടുണ്ട്.എഴുതിയ കവിതകളില്‍ പലതും ഇക്കാരണത്താല്‍ ഉപേക്ഷിക്കേണ്ടിവന്നിട്ടുമുണ്ട്. മന:പൂര്‍വം ആരെയും അനുകരിച്ചിട്ടില്ല.മലയാളകവിതയിലെ പൂര്‍വകവികളുടെയും സമകാലികരുടെയും സ്വാധീനം ചിലപ്പോഴൊക്കെ ബോധ്യപ്പെട്ടിട്ടുണ്ട്.കവിത കൂടുതല്‍ സങ്കീര്‍ണമാവേണ്ടതുണ്ട്.ചര്‍ച്ച അപ്രസക്തമാണെന്നല്ല പറഞ്ഞതെന്ന് മനസ്സിലാക്കുമല്ലോ.

Pramod.KM പറഞ്ഞു...

90-കളുടെ അവസാനവും 2000-ത്തിലുമൊക്കെ നടന്ന പ്രധാനമായും ഭാഷാപോഷിണിയിലെ ചര്‍ച്ചകള്‍ സ്കാന്‍ ചെയ്തോ മറ്റോ ബൂലോക കവിതയില്‍ പോസ്റ്റ് ചെയ്യാമോ?
സാമ്യമുള്ള രചനകളുടെ/അത് ചെറിയ ഇമേജ് ആയാലും ആഖ്യാനകവിതകളാണെങ്കിലും മൌലികത സ്വയമാലോചിക്കുമ്പോള്‍ തന്നെ റദ്ദാകുന്ന അവസ്ഥയുണ്ടാകും. എന്റെ ‘വിശ്വാസം’ എന്ന കവിതക്ക് ബഷീറിന്റെ ‘ഭര്‍ ര്‍ ര്‍ ‘ എന്ന കഥയുമായുള്ള സാമ്യം ഉദാഹരണം. ഇത്തരമൊരു സാമ്യം വായനക്കാര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ , ബഷീറിന്റെ കഥ ഞാന്‍ ഇപ്പോഴും വായിച്ചിട്ടില്ലെന്നതും, എന്റെ വ്യക്തിപരമായ ഒരനുഭവമാണ് ഇതില്‍ പ്രതിപാദിച്ചതെന്നതുമൊന്നും ഈ കവിതയുടെ മൌലികതയെപ്പറ്റി ഉറച്ച് വിശ്വസിക്കാന്‍ എന്നെ സഹായിച്ചിട്ടില്ല. സാമ്യങ്ങള്‍ ചൂണ്ടിക്കാട്ടുമ്പോള്‍ വായനക്കാരനെ പോലെ തന്നെ എഴുത്തുകാരനും തന്റെ രചനയെപ്പറ്റി ഒരുതരം ‘റദ്ദ്‘ അനുഭവപ്പെടുമെന്നാണ് എന്റെ വിശ്വാസം.

urumbu (അന്‍വര്‍ അലി) പറഞ്ഞു...

Face book ചര്‍ചയില്‍ ലക്ഷ്മി പ്രിയ പോസ്റ്റ് ചെയ്ത കമെന്റും അതിനെ അടിസ്ഥാനമാക്കിയുള്ള എന്റെ ഒരു പാഠവിമര്‍ശനവുമാണ് താഴെ: വായനാനുഭവങ്ങളില്‍ നിന്ന് പാഠവിനര്‍ശനത്തിലേക്ക് ഇത്തരം ചര്‍ച്ചകള്‍ നീങ്ങേണ്ടതുണ്ടെന്ന തോന്നിയതു കൊണ്ട് ഇവിടെയും അതു പകര്‍ത്തുന്നു -
ലക്ഷ്മി പ്രിയ പറയുന്നു:
“one can certainly view thematic similarities in both these poems.but when u say..."ഒറ്റ നിരീക്ഷണത്തെയോ ഒരു ഇമേജിനെയോ മാത്രം അടിസ്ഥാനപ്പെടുത്തുന്ന കവിത, ഇത്തരത്തില് കാലക്രമത്തില് മുന്പുതന്നെ എഴുതപ്പെട്ട മറ്റൊരു കവിതയുടെ വായനയിലൂടെ സ്വയം റദ്ദു ചെയ്യപ്പെടുന്നു." i am confused.
ഈ പറഞ്ഞത് കവിത എന്ന അനുഭവത്തിന് പുറത്തു നില്ക്കുന്ന കാഴ്ചപ്പാടല്ലേ? ഒരു തരം theorising. എന്തെങ്ങിലും സ്ഥാപിചെടുക്കനാണോ കവിത എഴുതുന്നത്? അതൊരു അനുഭവമല്ലേ? image കള് ഒരു പോലെ ആവുക ഒന്ന് മറ്റൊന്നിനെ റദ്ദു ചെയ്യുക എന്ന ചിന്തകളൊക്കെ പുറത്തെവിടെയോ, കവിത എന്നതില് നിന്നൊക്കെ വളരെ അകലെ നില്ക്കുന്ന ഒരു botheration ആയി തോന്നുന്നു.
no two person can represent the same idea in a similar way. SO... isnt it the individualised multiple expressions (Graphical/ pictorial/ visual/ sensory/ images /socio/cultural/literal/ Lang icons that) that each poem conveys that really matters?
I say it becoz while reading one poem after the other the images that crossed my mind are entirely different. ഒളിച്ചിരുപ്പ് വായിച്ചപ്പോള് ഒരു തനി മലയാളി അവധിക്കാല കുട്ടായ്മ ചിത്രമാണ് മനസ്സില് തെളിഞ്ഞത്. beyond the lines i got a broder canvas of a vibrant socio cultural setting. while reading 'the game' i felt as if watching a green green greenish norwegian movie with its miles of pasture land and country house frame. of course kids playig... but some how that image lacked the vibrancy of our familiar gathering. it gave a rather different picture of the girls solitude. the secluded formalities of the country side juxtopozed with the rustic swarming mirth of our village side... i mean two different localized perceptions.....


Anvar Ali@ lakshmi priya: താങ്കളുടെ വായന അടിസ്ഥാനമാക്കി രണ്ടു കവിതകളെയും ചേര്‍ത്തുവച്ച് ചില നിരീക്ഷണങ്ങള്‍ -

മലയാളിയായ കല്‍പ്പറ്റ നാരായണന്റെ കവിത ലക്ഷ്മിപ്രിയയ്ക്ക് നല്‍കിയ വായന “ഒരു തനി മലയാളി അവധിക്കാല കൂട്ടായ്മ“ യുടെ ചിത്രം. കാനഡക്കാരിയായ ലോര്ണാ ക്രോസിയറുടെ കവിത നല്‍കിയ അനുഭവം “...as if watching a green green greenish Norwegian movie with its miles of pasture land and country house frame. of course kids playing...“ ആത്മനിഷ്ടമായ ഈ വായന ഞാന്‍ മുഖവിലയ്ക്കെടുക്കുന്നു ( പക്ഷേ, തുടര്‍ വിശകലനം - അതായത്, ‘ഒളിച്ചിരിപ്പി‘ലെ വരികള്‍ക്കപ്പുറത്ത് “i got a broader canvas of a vibrant socio cultural setting“എന്നും ‘ദ് ഗെയി‘മിലെ വിജനവിശാലമായ പ്രകൃതി “some how ..... lacked the vibrancy of our familiar gathering“ എന്നും ഉള്ള വിശകലനം - മുഖവിലയ്ക്കെടുക്കുന്നില്ല). അപ്പോള്‍ ‘ഒളിച്ചിരിപ്പി‘ല്‍ വായിക്കപ്പെട്ടത് മലയാളി ഗൃഹാതുരതയുടെ ഒരു അടഞ്ഞ സ്ഥലം. 'ദ് ഗെയി'മില്‍ തെളിഞ്ഞത് തുറന്ന ഒരു ഭാവനാത്മകസ്ഥലം. ലോണ ഇംഗ്ലീഷില്‍ എഴുതിയ “So many conversations between / the tall grass and the wind. / A child hides in that sound...“ എന്ന വരികള്‍ ലക്ഷ്മിപ്രിയയെ സങ്കല്‍പ്പവിമാനത്തിലേറ്റി നോര്‍വേയിലെ ഏതോ ഉള്‍നാടുകളുടെ ചലച്ചിത്രദൃശ്യത്തിലേക്കു കൂട്ടിക്കൊണ്ടുപോയി. കല്‍പ്പറ്റ മലയാളത്തില്‍ “എന്റെ മുറിയില്‍ ഞാനിരിക്കുന്നതിന്റെ പിറകില്‍“ ഒരു “അവിചാരിതമായ സ്ഥലത്ത്” ഒളിച്ച “വിരുന്നുകാരിക്കുട്ടി”യെക്കുറി
ച്ച് എഴുതിയതു വായിച്ചപ്പോള്‍ അവര്‍, (അവര്‍ പ്രവാസിയാണോ എന്ന് എനിക്കറിയില്ല) നാട്ടിലേക്കുള്ള പതിവു വിമാനത്തിലോ തീവണ്ടിയിലോ നാലുചക്രവാഹവത്തിലോ കയറി ഇടത്തര/മേല്‍ത്തര മലയാളികളുടെ ഒരു അവധിക്കാല കൂട്ടായ്മയില്‍ എത്തിച്ചേര്‍ന്നു. അവരുടെ വായന, 'ഒളിച്ചിരിപ്പി'ലെ ആ ‘അവിചാരിത സ്ഥലം‘ കണ്ടതേയില്ല. ഒളിച്ചിരുന്ന കുട്ടിയെ മറന്ന കൂട്ടുകാരെപ്പോലെ വായന, ‘അവധിക്കാലകൂട്ടായ്മ’ എന്ന ‘തനി മലയാളി’ക്കളി തിരഞ്ഞുപോയി. പക്ഷേ, നീളന്‍ പുല്‍ത്തലപ്പുകളും കാറ്റും തമ്മിലുള്ള പയ്യാരംപറച്ചിലും ആ പയ്യാരശബ്ദത്തില്‍ തക്കംപാര്‍ത്തിരുന്ന പെണ്‍കുട്ടിയുമാകട്ടെ, അതേ വായനക്കാരിയെ ഒരു അവിചാരിത ‘നോര്‍വീജിയന്‍’ സ്ഥലെത്തെത്തിക്കുകയും ചെയ്തു. “എത്ര അവിചാരിത സ്ഥലം“ എന്ന് ഒരു കവിത ആവര്‍ത്തിച്ചു മോഹിപ്പിച്ചിട്ടും തന്റെ തനി മലയാളി കൂട്ടായ്മയില്‍ ഒതുങ്ങിക്കൂടിയ വായനക്കാരി, ടൂറിസ്റ്റ് വാഗ്ദാനമൊന്നും നല്‍കാത്ത മറ്റേ കവിത വായിച്ച് ഭൂഖണ്ഡാന്തരസഞ്ചാരം നടത്തിയത് എന്തുകൊണ്ടാവാം?

urumbu (അന്‍വര്‍ അലി) പറഞ്ഞു...

(മുന്‍ കമെന്റിന്റെ തുടര്‍ച്ച)
കല്‍പ്പറ്റയുടെ കവിത textual ആയി ദുര്‍ബലമാണ്. അതിന്, അതു ലക്ഷ്യംവച്ച ‘അവിചാരിതസ്ഥല‘ത്തെ കഷ്ടിച്ച് വാച്യത്തില്‍ ആവര്‍ത്തിക്കാനേ കഴിഞ്ഞിട്ടുള്ളൂ. പ്രസംഗകലയുടെ ഘടനയാണ് ‘ഒളിച്ചിരിപ്പി‘ന്. പ്രസംഗത്തില്‍ - പ്രത്യേകിച്ചും ആശയപ്രചോദിതമായ പ്രഭാഷണങ്ങളില്‍ - അവിചാരിത യുക്തികള്‍ക്ക് വലിയ സ്ഥാനമുണ്ട്; അതായത് ശ്രോതാവിനെ അപ്രതീക്ഷിതമായ യുക്തിപ്രയോഗം വഴി പ്രചോദി(കോപി)പ്പിക്കുന്നതില്‍. ഉദാ: എം. എന്‍. വിജയന്റെ പ്രഭാഷണങ്ങള്‍ (പരിഷത്തിന്റെ പുകയില്ലാത്ത അടുപ്പിനെക്കുറിച്ച് വിജയന്‍ മാഷ് പ്രസംഗിച്ചതോര്‍ക്കുന്നു: ‘പരിഷത്ത് അടുപ്പ് ഉന്നയിക്കുന്നത് അടുപ്പിന്റെ പ്രശ്നമല്ല, അഗ്നിയുടെ പ്രശ്നമാണ്‘ ഈ മട്ടില്‍). കല്‍പ്പറ്റ നാരായണന്‍ മാഷും നല്ല പ്രഭാഷകനാണ് ; കഴമ്പുള്ള ലിറ്റററി കോളമിസ്റ്റും. കവിതയിലേക്കു തിരിച്ചുവരാം. ‘ഒളിച്ചിരിപ്പ്‘ ഒരു ലഘുപ്രഭാഷണമാണ്; അഥവാ, ഒരു ദീര്‍ഘപ്രഭാഷണത്തിനിടയില്‍ അവിചാരിതമായ ഇടങ്ങളെക്കുറിച്ച് പ്രഭാഷകന്‍ നടത്തുന്ന നിരീക്ഷണമാണ്. അത് ഏതു ഭാഷയിലേക്ക്/സങ്കേതത്തിലേക്ക് പരാവര്‍ത്തനംചെയ്താലും അതേ പൊരുളിലും വടിവിലും നിലനിന്നെന്നിരിക്കും. പക്ഷേ, ‘ദ് ഗെയി‘മോ, അത് പ്രഭാഷണമല്ല കാവ്യാഖ്യാനമാണ്. രണ്ട് സ്ഥല-കാലങ്ങളെ ഓര്‍ക്കുകയാണ് അതിലെ വക്താവ്. സാക്ഷിത്വമാണത്; അവിചാരിത സ്ഥല-കാലങ്ങളുടെ സാക്ഷിത്വം ; സ്വന്തം കുട്ടിക്കാലത്തിന്റെയും പുല്‍മേട്ടില്‍ ഒളിച്ചിരുന്നതായി താന്‍ കണ്ട പെണ്‍കുട്ടിയുടെയും മാത്രമല്ല, പുല്‍ത്തലപ്പുകളും കാറ്റും തമ്മിലുള്ള പയ്യാരത്തിന്റെ, നീണ്ടനാളായി മറന്നുപോയ ക്ഷമയുടെ, വിത്തിന്റെ, പൊടിയുടെ, പുള്ളിത്തവളകളുടെ, വടക്കന്‍ വേനലിന്റെ, ഒരു മൂത്താങ്ങളയുടെ മേല്‍ച്ചുണ്ടില്‍ നിലാവുപോലെ തിളങ്ങുന്ന പാലിന്റെ, കാറ്റിന്‍പയ്യാരത്തിനു മീതേ മുഴങ്ങിയ തന്റെ പഴയൊരു ‘കണ്ടേ’ വിളിയുടെ, ഉടലില്‍ വീണ്ടും കിതയ്ക്കാന്‍ തുടങ്ങിയ ക്ഷമയുടെ, പുല്‍മേട്ടിലെ ചൂരും ചേറും നിറവും മൂക്കിലും വായിലും മുടിയിലും പറ്റിപ്പിടിച്ച ഒരു കുഞ്ഞു പെണ്മുഖത്തിന്റെ.... ഒക്കെയും അരേഖീയ സാക്ഷിത്വം.

ലോണ ഓര്‍മ്മയെ മൊഴിയാക്കുമ്പോള്‍ ‘താനും’ ‘പെണ്‍കുട്ടി‘യും കലരുന്നു. ഭൂതകാലവും ഒരു നിമിഷവും കലരുന്നു. ആ ‘കല’രലില്‍ ആഖ്യാനത്തിന്റെ ‘കല’യുണ്ട്. ബഹുനിലകളില്‍ പണിത ഭാഷാനുഭവമുണ്ട്. കാറ്റും പുല്‍ത്തലപ്പും തമ്മില്‍ പറഞ്ഞ പയ്യാരം, ക്ഷമയും കാലവും തമ്മിലിടഞ്ഞ പയ്യാരം, കനേഡിയന്‍ ആംഗലവും നോര്‍വീജിയന്‍ പുല്‍മേടുകളും തമ്മില്‍ വായിക്കാനിടയുള്ള പയ്യാരം എന്നിവയെല്ലാം കാമ്പുള്ള കാവ്യാഖ്യാനകലയുടെ വായനയില്‍ സഹജമായി സാധ്യമാകുന്ന വിതാനങ്ങളാണ്.

കവിത ആശയചമല്‍ക്കാരങ്ങള്‍ക്ക് പടരാനുള്ള ‘മരം’ മാത്രമാകുമ്പോള്‍ - അതെത്ര ബോണ്‍സായി ആയാലും തോന്ന്യാസി ആയാലും - ചേക്കേറിയ പൊരുളുകളുള്‍പ്പെടെ അത് കാതലില്ലാത്ത കാഴ്ചമരമാകും. അവധിക്കാല റിസോര്‍ട്ടുകളിലെയും മറ്റും അലങ്കാരമരങ്ങള്‍ കണ്ടിട്ടില്ലേ, അതുപോലെ. ‘ദ് ഗെയിം’ ആ ഗണത്തില്‍ പെടില്ല. ‘ഒളിച്ചിരിപ്പ്’ അതില്‍പ്പെടും.

Sanal Kumar Sasidharan പറഞ്ഞു...

Pramod.KM said...

“സാമ്യങ്ങള്‍ ചൂണ്ടിക്കാട്ടുമ്പോള്‍ വായനക്കാരനെ പോലെ തന്നെ എഴുത്തുകാരനും തന്റെ രചനയെപ്പറ്റി ഒരുതരം ‘റദ്ദ്‘ അനുഭവപ്പെടുമെന്നാണ് എന്റെ വിശ്വാസം“

പ്രമോദ്, സാമ്യങ്ങൾ ചൂണ്ടിക്കാട്ടി റദ്ദ് ചെയ്യാന്മാത്രം ബലഹീനമായ രചനകൾ ഉണ്ടാകാമെങ്കിലും സാമ്യതയുള്ള എല്ലാ രചനകളും അത്തരമൊരു റദ്ദുഭീഷണി നേരിടുന്നു എന്ന് തോന്നുന്നില്ല. ഒരു കാഴ്ചയെ ഏതു കോണിൽ കാണുന്നു ഏതു രീതിയിൽ അവതരിപ്പിക്കുന്നു എന്നതൊക്കെയും അത്തരമൊരു റദ്ദുഭീഷണിയെ സ്വാധീനിക്കുന്നുണ്ട്. ഉദാഹരണത്തിന് വിഷ്ണുപ്രസാദിന്റെ ത്രിൽ എന്ന കവിത വായിക്കൊമ്പോൾ എന്റെ മനസിലൂടെ കടന്നുപോയ വികാരങ്ങൾ ബാഹ്യമായ സമാനതകൾ ഉള്ള ഈ രണ്ടുകവിതകളും വായിക്കുമ്പോൾ ഉണ്ടായിട്ടില്ല.പുൽക്കാടും ഒളിച്ചുകളിയും ഒളിച്ചിരിക്കുന്നയാളെ മറന്നുപോകലും മൂന്നിലും ഉണ്ടെങ്കിലും മൂന്നിന്റേയും വീക്ഷണകോണുകൾ വ്യത്യസ്തമാണെന്ന് തോന്നുന്നു. ത്രിൽ ആദ്യം വായിച്ചപ്പോൾ ഉണ്ടായ മനോവികാരങ്ങൾ ഞാൻ ഇവിടെ ( http://sanathanan.blogspot.com/2007/09/blog-post_09.html ) കുറിച്ചിരുന്നു...ഇപ്പോൾ വീണ്ടും വായിക്കുമ്പോൾ കവിതയ്ക്ക് മറ്റൊരു മുഖം.... ഭാവം... അതുകൊണ്ട് പ്രത്യക്ഷത്തിൽ ഒരൊറ്റ ഇമേജ് എന്ന് തോന്നാമെങ്കിലും എല്ല്ലാകവിതകളേയും ഒരു തവണത്തേയോ കാലത്തിലേയോ വായനകൊണ്ട് അങ്ങനെ എഴുതിത്തിരിക്കാനാകുമെന്നും തോന്നുന്നില്ല.

Sanal Kumar Sasidharan പറഞ്ഞു...

പുതുകവിതയെപ്പറ്റിയും സാമൂഹികതയോ ദാർശനികതയോ ഇല്ലാതെ വായനക്കാരനിൽ നൈമിഷികമായ കൌതുകം ജനിപ്പിച്ച് നിലനിൽക്കാമെന്നുള്ള അതിന്റെ വ്യാമോഹങ്ങളെക്കുറിച്ചും ഉള്ള ഗഹനമായ ഒരു ചർച്ചയായി പരിണമിച്ചെങ്കിലല്ലാതെ ഈ ചർച്ചകൊണ്ട് വലിയ പ്രയോജനമൊന്നും ഉണ്ടെന്ന് തോന്നുന്നില്ല. മോഷണമോ റദ്ദാക്കലോ ആയിരിക്കരുത് മുഖ്യവിഷയം ജീവിതത്തിന്റെ ഉത്തോലകമാവാതെ പുതിയ കവിതയ്ക്ക് ചെപ്പടികാട്ടി നിലനിൽക്കാനാകുമോ എന്നും അത്തരം ചെപ്പടിവിദ്യകളാണ് പുതുകവിതയുടെ ലക്ഷണം എന്നുള്ള എഴുതിത്തിരിപ്പുകളെ എങ്ങനെ എവിടെ നിർത്തണം എന്നുള്ളതേക്കുറിച്ചുമാവണം ചർച്ച എന്ന് തോന്നുന്നു.

മനോജ് കുറൂര്‍ പറഞ്ഞു...

വിഷ്ണുപ്രസാദ്, ഞാന്‍ നേരത്തെ പറഞ്ഞപോലെ ഏതെങ്കിലും രണ്ടു കവിതകളുടെ സാമ്യ-വ്യത്യാസങ്ങളുടെ സൂക്ഷ്മാപഗഥനത്തിലൂടെ രണ്ടാമതുണ്ടായ കൃതിയെ റദ്ദു ചെയ്യുക എന്നതായിരുന്നില്ല എന്റെ ഉദ്ദേശ്യം. മറിച്ച് ഒറ്റ ഇമേജോ ഒരു നിരീക്ഷണമോ മാത്രം അടിസ്ഥാനമാക്കുന്ന കവിതകള്‍ നഷ്ടപ്പെടുത്തുന്ന കവിതയുടെ വിശാലമായ ആവിഷ്കാരപരിസരത്തെക്കുറിച്ചുള്ള ഉത്കണ്ഠയാണ് അതിനു പിന്നിലുള്ളത്. അതില്‍ സ്ഥൂല-സൂക്ഷ്മങ്ങള്‍ ഒന്നുതന്നെയാണല്ലൊ. താങ്കളുടെയോ കല്പറ്റ നാരായണന്റെതന്നെയോ ഏതെങ്കിലും കവിതയെ ഇല്ലാതാക്കുക എന്റെ ഉദ്ദേശ്യമല്ല. താങ്കളുടെ മുന്‍‌കമന്റ്ചര്‍ച്ചയുടെ പ്രസക്തിയെത്തന്നെ ചോദ്യം ചെയ്യുന്നതുപോലെ അനുഭവപ്പെട്ടതിനാല്‍ മറുപടി പറഞ്ഞെന്നു മാത്രം.

പ്രമോദ്, ആഖ്യാനത്തെ സംബന്ധിച്ചും ഇതേ പ്രശ്നങ്ങളുണ്ടെങ്കിലും അതില്‍ സാധ്യതകള്‍ ഏറെയുണ്ട്. ആവശ്യമെങ്കില്‍ അതു വിസ്തരിച്ച് പിന്നീടു ചര്‍ച്ച ചെയ്യാം. ചര്‍ച്ചയില്‍നിന്നു വഴി മാറാതിരിക്കാനായി അന്‍‌വര്‍ അലിയുടെ കമന്റിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നു ;)

സനാതനന്‍, അന്‍‌വറിന്റെ കമന്റില്‍ താങ്കള്‍ ഉന്നയിക്കുന്ന ചില പ്രശങ്ങളും ചര്‍ച്ച ചെയ്യപ്പെടുന്നു എന്നു തോന്നുന്നു.

ശ്രീകുമാര്‍ കരിയാട്‌ പറഞ്ഞു...

Mattulla kavithakalude cchaaya piticheduthu ezhuthunna kavikaleppatti
KAVIKANDHAABHARANAM enna
samskrutha grantham parayunnund.

'chaayagrahini' enna kavitha ezhuthiya
kalppatta mashude kavithakk ee ARAM pattiyathil
vaayanakkaarkku khedam undu.

മനോജ് കുറൂര്‍ പറഞ്ഞു...

comment from face book
K Satchidanandan:
My earlier note was incomplete. I am stupid and conventional enough still to believe in poetry's magic.Ultimately the poems I really like to remember and celebrate are those where the poem leaves in you a magical effect. The term I know is ... See Morea bit abstract This magic is contributed to by several elements-the total structure, image, tone, syntax, rhythm and metre if employed and the way the poem looks at experince including the senses it awakens.It will be difficult to say which genre or kind of poem will invoke this magic-sometimes even a simple poem that has a strange thought can do this.Perhaps Kalpatta is striving towards that kind of an effect through a kind of poetry shorn of images and decorative syntactical and rhythmic measures. I will not say this is impossible, having in mind simple poems like Brecht's Plum Tree or Zbignew Herbert's Fear and many poems by Nicanor Parra, Nicolas Guillen or Tadeus Rosewicz.

മനോജ് കുറൂര്‍ പറഞ്ഞു...

Lakshmi Priya
@ anvar ali
എന്റെ ആദ്യ comment വളരെ plain ആയിട്ടുള്ള ഒരു വായന അനുഭവമാണ്. രണ്ടിനെയും രണ്ടായി കണ്ടു കൊണ്ട്. it was not a comparative analysis. i just viewed it as two separate pieces devoid of its history/ politics of textual familiarity. i was just trying to say what ever be the singularity of image or the possible pluralities that the poet ... provides.... we are at times lead astray to multiple view points. (even with a single word) even if the writer has not provided the space.

ഞാന് അതിന്റെ വിശകലനത്തിലേക്ക് കടന്നിരുന്നില്ല. എന്നാല് അന്‍‌വര്‍ അലി മുഖവിലക്കെടുക്കുന്നില്ല എന്ന് പറഞ്ഞു മനസിലാക്കിയ അ ഭാഗം ഞാന് ഒന്നുകൂടി വ്യക്തമാക്കാനുണ്ട് എന്നു തോന്നുന്നു. ഞാന്‍ കവിതകളിലേക്ക് കടക്കട്ടെ. ഒളിച്ചിരിപ്പില്‍ " i got a broader canvas of a vibrant socio cultural setting " എന്നും ‘ദ് ഗെയി‘മിലെ വിജനവിശാലമായ പ്രകൃതി “some how ..... lacked the vibrancy of our familiar gathering " എന്നും പറഞ്ഞപ്പോള് ഞാന്‍ അര്‍ത്ഥമാക്കിയത് മറ്റൊരു തരത്തിലാണ് . ;

solitude' എന്ന ഒരു concept ആണ് ഗെയിം എന്ന കവിതയിലെ മുഖ്യ ഉദ്ദേശങ്ങളില്‍ ഒന്ന് എങ്കില്‍ അത് ആ കവിതയുടെ എല്ലാ കോണിലും അനുഭവപെട്ടു എന്നാണ് ഞാന്‍ ഉദേശിച്ചത്. it lacks the vibrancy എന്ന് പറഞ്ഞത് കൊണ്ട് ആ sentence നെ നെഗറ്റീവ് ആയി കാണേണ്ടതില്ല. in fact thats a positive understanding of the inherent reading. when i say it ലക്ക്സ്, i mean it really projected the girls solitude in all means. in the presentation of people, their thoughts and in all the back ground setting.. even in the serene silence/calmness of the nature.... like the aloof beauty of a landscape drawing in a corridor end.

ഇനി ഇതേ solitude concept നെ അടിസ്ഥാനമാക്കാനാണ് ഒളിച്ചിരിപ്പ് ശ്രമിച്ചതെങ്ങില് എനിക്ക് അതിന്റെ നേര് വിപരീതം (the mirth of a gathering) ആണ് അനുഭവപെട്ടത്. വിരുന്നുകാരി പെണ്‍കുട്ടി എന്നതും അവളുടെ കളിക്കൂട്ടുകാര്‍ എന്ന ധ്വനിയും എന്ന ഒറ്റ ഇമേജില്‍നിന്നാണ് ഞാന്‍ നേരത്തെ പറഞ്ഞ ആ അവധികാല കൂട്ടായ്മയും socio cultural എന്നൊക്കെ വായിച്ചത്. അവിചാരിതം എന്ന് ആവര്‍ത്തിച്ചു പറഞ്ഞിട്ടും. solitude എന്ന സംഗതിക്ക് മനസ്സില് ഒരു ചലനവും ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. വായനയെ ശ്രദ്ധിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല.

ഈ വക കാഴ്ചപ്പാടുകള്‍ നേരത്തെ തോന്നിയിരുന്നുവെങ്കിലും കവിതകളെ പ്രത്യേകമായി എടുത്തു വിശദീകരിച്ചില്ല എന്നെ ഉള്ളു. എന്നാല് അന്വര് അലിയുടെ വിശദമായ കുറിപ്പ് ഇത് എടുത്തു പറയിപ്പിക്കുന്നു.

i really understand the concern of manoj , u and others about the limitation/stagnation of a single image/ attitude poem. especially when placed parallel to the dynamics of the array of possible reading gaps that is expected of a poem.

anyway thanks a lot for ur valuable time spent and suggestions...
am really surprisingly glad to see ur dedication....
ഒരു കാര്യം കുടി....
ഞാന്‍ ഒരു പ്രവാസി അല്ല.... നാടന് തിരന്തോരം :)

മനോജ് കുറൂര്‍ പറഞ്ഞു...

Ravikumar Mg
anvar aliയുടെ സുദീര്ഘമായ പയ്യാരത്തെ ഞാനിങ്ങനെ ചുരുക്കി വായിക്കുന്നു.1.പ്രസംഗകലയുടെ ഘടനയുള്ള നിരീക്ഷണങ്ങള് മികച്ച കവിതയാവില്ല. 2.അനുഭവാത്മകതയുമായി കൂടി‘ക്കല‘രുന്ന നിരീക്ഷണങ്ങളാണ് മികച്ച കവിതയ്ക്ക് നിദാനം.വല്ലാതെ ലളിതമായ്ത്തീര്ന്നതു പോലെ തോന്നുന്നു,അല്ലേ?കാവ്യചര്ച്ചകളുടെ ഭൂതങ്ങളിലെവിടെയോ കേട്ട സ്വരം പോലെ ? പിന്നെ എന്താണ് അന്‍വറിന്റെ പുതുമ? അദ്ദേഹം തന്റെ നിരീക്ഷണം ആറ്റിക്കുറുക്കിയെഴുതിയില്ല എന്നതു തന്നെ. ആറ്റിക്കുറുക്കലിനിടയില് അനുഭവാത്മകതയുടെ ഒട്ടേറെ അടരുകളൊടിഞ്ഞ് പോകും.അതു കേവല തത്വം മത്രമാകും.നേരത്തെ എഴുതിയ പോലെ സൂചിമുനയാകാന് കൊതിക്കുന്ന ഒരോ കവിതയുടെയും അനിവാര്യമായ ദുരന്തമാണത്.വായനയിലെവിടെ വച്ചെങ്കിലും പ്രചോദി/പ്രകോപിപ്പിക്കുന്ന ആ ഒറ്റ ഇമേജ് അതിസാധാരണമെന്ന് പിന്നീട് വായനക്കാരന് തന്നെ കണ്ടെത്തുന്നിടത്തു നിന്നൊടിയാന് തുടങ്ങുന്നു ചെത്തിക്കൂര്പ്പിക്കലിന്റെ രഹസ്യാത്മകത.അതായത് കേവലനിരീക്ഷണങ്ങളെ അതിലേക്കു തന്നെ ചെത്തിക്കൂര്പ്പിക്കാതെ,വൈയക്തികാനുഭവങ്ങളുടെ വിശേഷങ്ങള് കൊണ്ട് പൂരിപ്പിക്കുമ്പോഴാണ് കവിത വ്യത്യസ്തമാകുന്നത്,പുതുക്കുന്നത് എന്ന് anvar ന്റെ കുറിപ്പ് എന്നോട് പറയുന്നു..

മനോജ് കുറൂര്‍ പറഞ്ഞു...

Vadakkedathu Haridas said:
two different poems in two different languages....even based on same images two poems gives entirely different feelings to the readers..readers wil abandon Kalpatta's poem in the first reading itself while the poem game will force the readers to go back into the that poem again ..no theoritisation required...sensibility of an avearage reader will do...

മനോജ് കുറൂര്‍ പറഞ്ഞു...

സച്ചിദാനന്ദന്‍ സൂചിപ്പിച്ചതുപോലെ അക്ഷരം, വാക്ക്, വാക്യം തുടങ്ങിയവയുടെ പലതരം വിന്യാസത്തിലൂന്നുന്ന കാവ്യഘടകങ്ങളുണ്ട്. ഇമേജുകള്‍, പലതരം ആഖ്യാനഘടകങ്ങള്‍, വസ്തുക്കളുടെ നിശ്ചലമോ ചലനാത്മകമോ ആയ വിന്യാസം എന്നിങ്ങനെ രൂപത്തെയും ഉള്ളടക്കത്തെയും ഇഴപിരിക്കാനാവാത്ത തരത്തിലുള്ള നിരവധി മറ്റു ഘടകങ്ങളുണ്ടല്ലൊ. ഇവ സവിശേഷമായ സാമൂഹിക-സാംസ്കാരിക സാഹചര്യങ്ങളില്‍ ഉപയോഗിക്കുമ്പോള്‍ പരസ്പരം സൂക്ഷ്മമായി സ്വാധീനിക്കുന്നുമുണ്ട്. സമകാലികജീവിതത്തിന്റെ സങ്കീര്ണതകള്‍ കണക്കിലെടുക്കുമ്പോള്‍ മുന്‍കാലകവിതയില്നിന്നുള്ള വ്യതിയാനം, മുന്‍കാലസാമൂഹികസാഹചര്യങ്ങളില്നിന്നുള്ള വ്യത്യാസം എന്നിവ സൂക്ഷ്മതലങ്ങളില്‍ പരസ്പരം ബന്ധപ്പെടുന്നു. അന്‍‌വര്‍ അലി ഇവിടെ ചെയ്തതുപോലുള്ള പാഠവിമര്ശനത്തിന്റെ പ്രസക്തി അവിടെയാണെന്നു തോന്നുന്നു. ലക്ഷ്മിപ്രിയയ്ക്ക് ഭാഷാപരമായ ചില സൂചനകളിലൂടെത്തന്നെ ആത്മനിഷ്ഠമായ വായനയുടെ സ്വന്തം ഇടത്തിലേക്കു പോകാന് കഴിഞ്ഞതുപോലെ, അന്‍‌വര്‍ അലിക്ക് ഭാഷാപരമായ ഘടകങ്ങളുടെ പ്രത്യക്ഷസഹായത്തോടെ സ്വന്തം വായനയിലേക്കു ചെന്നെത്താനാകുന്നു. ആദ്യവായനയ്ക്ക് ഭാഷാഘടകങ്ങളുടെ ചില സൂചനകള്‍ മതി. ഒരു കല്ല് ശാസ്ത്രജ്ഞനോടും കവിയോടും സംസാരിക്കുന്നതുപോലെ ആപേക്ഷികമായി കൂടുതല് സ്വതന്ത്രമായ വായനാരീതിയാണത്. അന്‍‌വര്‍ കവിതയില്‍ത്തന്നെ സൂചിപ്പിക്കപ്പെട്ട കാവ്യഘടകങ്ങളുടെ സഹായത്തോടെ സ്വന്തമായ വായനയിലേക്ക് എത്തിച്ചേരുന്നു. രണ്ടുതരം വായനയുടെയും പ്രസക്തി ഞാന് ചോദ്യം ചെയ്യുന്നില്ല. എങ്കിലും കാവ്യഘടകങ്ങളുടെ വിശകലനത്തിലൂടെത്തന്നെ സ്വന്തം വായനയിലേക്കു വികസിക്കുന്ന ഒരു വിമര്ശന/ആസ്വാദനരീതി വികസിക്കേണ്ട അനിവാര്യതയെക്കുറിച്ചാണ് ഈ വായനകള്‍ എന്നെ ഓര്‍മിപ്പിച്ചത്.

മനോജ് കുറൂര്‍ പറഞ്ഞു...

(മുന്‍കമന്റിന്റെ തുടര്‍ച്ച)
പക്ഷേ മലയാളത്തിലെ പ്രത്യയശാസ്ത്രപരമായ വായനയില്‍ മാത്രം ഊന്നുന്ന സാമാന്യവിമര്‍ശനരീതിയില്‍ പലപ്പോഴും കാവ്യഘടകങ്ങളുടെ സൂക്ഷ്മോപയോഗങ്ങള്‍ പാര്‍ശ്വവത്കരിക്കപ്പെടുന്നതായി തോന്നുന്നു. ഈ സ്ഥലത്തേക്കാണ് കാവ്യഘടകങ്ങളില്‍ ചിലതിനെ മാത്രം പ്രധാനമായി കരുതുന്ന പുതിയ കവിതയിലെ ഒരു പ്രബലരീതി നുഴഞ്ഞുകയറുന്നത്. പല തരത്തിലുള്ള മൌലികവാദങ്ങള്‍ പ്രബലമാകുന്ന ഒരു കാലത്ത് കാവ്യഘടകങ്ങളെ സ്വയം പരിമിതപ്പെടുത്തി ഒറ്റ ഇമേജിലോ ഒറ്റ നിരീക്ഷണത്തിലോ അഭിരമിക്കുന്ന കവിതകള്‍ മാത്രമാണ് പുതുകവിത എന്ന വാദവും ഒരുതരം മൌലികവാദമായേ കാണാന് കഴിയൂ. സങ്കീര്‍ണമായ ഒരു കാലത്തിന്റെ സവിശേഷതകള് കവിതയുടെ multiplicityക്കുവേണ്ടി വാദിക്കാനാണ് എന്നെ പ്രേരിപ്പിക്കുന്നത്. രവികുമാര്‍ സൂചിപ്പിച്ച ആറ്റിക്കുറുക്കലിന് അന്‍‌വറിന്റെ കവിതയിലുള്ള പ്രസക്തിയെപ്പറ്റി ഭിന്നാഭിപ്രായമുണ്ടെങ്കിലും (ഏകാന്തതയുടെ അന്‍പതു വര്‍ഷങ്ങള്‍, മുസ്തഫാ, യാത്രികം തുടങ്ങിയ കവിതകള്‍ ഓര്‍ക്കുക. പുതിയ സമാഹാരത്തിലെ കവിതകളിലും ഈ കാവ്യഘടകങ്ങളെ നിഷേധിക്കുന്നതിനു പകരം സൂക്ഷ്മമായി ഉപയോഗിക്കുന്നതില്‍ത്തന്നെയാണ് അന്‍‌വറിന്റെ ശ്രദ്ധ എന്നാണ് എനിക്ക് അനുഭവപ്പെട്ടത്) കവിതയുടെ ഓരോ ഘടകത്തിന്റെയും സൂക്ഷ്മവിനിയോഗത്തിലൂന്നിക്കൊണ്ടുതന്നെ അവയുടെ ജീവിതപരിസരം ആവിഷ്കരിക്കുന്ന
കവിതകളുടെയും അത്തരം വായനകളുടെയും പ്രസക്തിയിലേക്കാണ് ആ കമന്റ് വിരല് ചൂണ്ടുന്നത്. വടക്കേടത്ത് ഹരിദാസ് ചെയ്യുന്നതുപോലെയുള്ള അത്തരം വായനയുടെ സിദ്ധാന്തവത്കരണത്തെ എതിര്ക്കാനല്ല (അദ്ദേഹത്തിന്റെ വായനാനുഭവത്തെ ഞാന് ചോദ്യം ചെയ്യുന്നില്ല. പക്ഷേ അത്തരം വായനകള്‍ സിദ്ധാന്തവല്ക്കരിക്കപ്പെടേണ്ടതില്ല എന്ന വാദത്തോട് വിയോജിക്കുന്നു), അതിനുള്ള സൂക്ഷ്മസാധ്യതകള്‍ അന്വേഷിക്കുന്ന പാഠവിമര്‍ശനത്തിന്റെ സാധ്യതയാണ് തുറന്നുവരേണ്ടത് എന്നു തോന്നുന്നു. പുതിയ കവിതയെപ്പറ്റി അത്തരത്തിലുള്ള വായനകള്‍ ഉണ്ടാവേണ്ടതിന്റെ അനിവാര്യത വീണ്ടും വീണ്ടും ഓര്‍മിക്കുകയും ചെയ്യുന്നു.

Sanal Kumar Sasidharan പറഞ്ഞു...

ഫെയ്സ്ബുക്കിൽ Koyamparambath Satchidanandan പറഞ്ഞു:

Ravikumar and Sabu have pointed to the other necessary dimensions of poetry discussions today, that is, history/Historicity and Regionality/ Region-Nation-World kinships.I have maintained that a modern poet is heir to at least three traditions- regional-linguistic( Kerala-Malayalam), National ( Pan-Indian-both classical and contemorary) and ... See Moreinternational ( modern poetry from everywhere) All these streams keep nourishing our poetic sensibility ; there is no escaping any of it, however rooted or nativistic one is. There is no need to run away from this reality either; on the othr hand we need to make the best of these, make our own choices and assimilate them into a specific individual mode of expression.This does not mean these elements wil have the same proportion in all the poems of one poet; depending on the social and aesthetic context a poem may be very local, another global, in appeal.This again is not entirely in the poet's control. Agreeing with Ravi, let me say that the Tamil influence has done more harm than good to our new poetry as most of that poetry is downright silly; I found some life in the Srilankan Tamil poets as they had to battle for survival.( I am referring mainly to Ravivarma's collection of Tamil poetry most of which I would simply throw away and the special issues of South Asian Literature, Michigan - I also published a special issue of Indian Literature with later Indian and Srilankan Tamil poetry last month) and I found it really scary because those poets were so inferior to even our 'lesser' poets-sorry for the term, but yes, you cannot escape it- not to speak of Idassery, Vailoppilly, Attoor, KGS and others. ( Paniker's role I consider primarily innovative, opening the discourse to other poets who made better use of the new freedom) This- passing, I hope-fascination for the 'small' is a sign of a weak will, a feeling of inadequacy, unable to boldly confront the major tradition and enlarge it further which is what all serious poets have done. Raman's early poems ( he is groping , trying new directions)are very good examples: his one poem is no more than a single image from any decent modern poet.That does not make the poem more compact or crisp, it only makes it just smaller in length and impact. (I remember John Berger who said an abstract painting today is like an enlargement of a small piece of a canvas by Gaugin , Cezanne or Van Gogh).The faster the young poets escape this' tablet syndrome' which revelas a wrong understanding of dhwani/poetc suggestiveness , the better for Malayalam poetry. Let me say this does not apply to everyone; I like the more organic and wholesome poems of Anvar , Joseph, Rafeek , Gopikrishnan , Ramachandran- and some of the bloggers-to cite only some names- that connect with the tradition and yet create new spaces, textures and contours. Thank God, they still have some flesh and blood in them!

Sanal Kumar Sasidharan പറഞ്ഞു...

ശരിക്കുള്ള വിഷയം സച്ചിദാനന്ദൻ മാഷ് പറയുന്നതാണ് എന്ന് തോന്നി.
This- passing, I hope-fascination for the 'small' is a sign of a weak will, a feeling of inadequacy, unable to boldly confront the major tradition and enlarge it further which is what all serious poets have done. Raman's early poems ( he is groping , trying new directions)are very good examples: his one poem is no more than a single image from any decent modern poet.That does not make the poem more compact or crisp, it only makes it just smaller in length and impact. (I remember John Berger who said an abstract painting today is like an enlargement of a small piece of a canvas by Gaugin , Cezanne or Van Gogh).The faster the young poets escape this' tablet syndrome' which revelas a wrong understanding of dhwani/poetc suggestiveness , the better for Malayalam poetry.

ചെറുതിനോടുള്ള വല്ലാത്ത ആഭിമുഖ്യം ചെത്തിച്ചെതുക്കിച്ചെതുക്കി സൂക്ഷ്മത്തിന്റെ കൌതുകത്തിൽ കവിതയെ നൈമിഷികമായ ആനന്ദമാക്കി ഒതുക്കിക്കളയുക.അതാണ് ശരിക്കുള്ള കവിതയുടെ ലക്ഷണം എന്ന വിശ്വാസം വളർത്തുന്ന തരത്തിൽ പ്രചാരണം നടത്തുക...ഇതാണ് പ്രശ്നം. ശരിക്കും സാമൂഹികമായ ഒരു ദർശനവുമില്ല്ലാതെ വാക്കുകൾകൊണ്ടും മുറിവാചകങ്ങൾകൊണ്ടും ചെപ്പടിവിദ്യകൾ കാട്ടി വായനക്കാരനെ നൈമിഷികമായി അമ്പരപ്പിച്ചുകൊണ്ട് കവിതയ്ക്ക് അധികകാലം നിലനിൽക്കാൻ ആവില്ല എന്നതാണ് സത്യം.കവിത ജീവിതത്തിന്റെ ഉത്തോലകം ആയി നിലനിൽക്കാൻ വിധിക്കപ്പെട്ട ഒന്നാണ്. ഒഴിഞ്ഞ കുപ്പി മതിലിൽ എറിഞ്ഞുടക്കുന്ന തരത്തിൽ “ഛിൽ” എന്നൊരു കൌതുകം സൃഷ്ടിച്ച് കവിതയെ ജനമനസിൽ നിർത്താം എന്നത് വെറും വ്യാമോഹം മാത്രമായിരിക്കും എന്ന് തിരിച്ചറിയേണ്ടതുണ്ട്.
രാമന്റെ ഒരു കവിത ഇപ്രകാരം
“ഉൾവലിഞ്ഞുൾവലിഞ്ഞ് ഞാനെന്റെ എല്ലിൽ ചെന്നു തട്ടി
ഠിം എന്നൊരു ശബ്ദം കേട്ടു”
ഇത്തരം ശബ്ദങ്ങൾ അധികകാലം മുഴക്കിക്കേൾപ്പിക്കാൻ ആവില്ല എന്നുതന്നെ കരുതുന്നു.

സുനില്‍ ‍‍‍പെരുമ്പാവൂര്‍ പറഞ്ഞു...

വൈകാരീക തലങ്ങളില്‍ ഉണ്ടാവുന്ന സമാനതകള്‍ , അതില്‍ നിന്നും ഉരുത്തിരിയുന്ന കാല്‍പ്പനീകമോ അല്ലാത്തതോ ആയ ബിംബ കല്‍പ്പനകളിലോ, ഭാവനാ വിലാസങ്ങളിലോ പ്രതിഫലിച്ചാല്‍ കട്ടതെന്നോ , കവര്‍ന്നതെന്നോ ഒക്കെ പറയാനൊക്കുമോ?

Rajeeve Chelanat പറഞ്ഞു...

ഒറ്റയൊറ്റ നിരീക്ഷണങ്ങളും, ഇമേജുകളും (അതേരീതിയില്‍ പില്‍ക്കാലത്ത് എഴുതപ്പെടുന്ന രചനകള്‍കൊണ്ട്) റദ്ദുചെയ്യപ്പെടുമെന്ന മനോജിന്റെ തോന്നലിനുള്ള കാരണം എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല. അങ്ങിനെയെങ്കില്‍ ഇന്ന്, എത്ര കവിതകള്‍ ഭൂലോകത്ത് (ബൂലോഗത്തല്ല) ബാക്കിയുണ്ടാകും? സ്ഥലകാലങ്ങളുടെ അപ്പുറവും ഇപ്പുറവുമിരുന്ന് ഒറ്റയൊറ്റ നിരീക്ഷണങ്ങളെയും ഇമേജുകളെയും പു:നസൃഷ്ടിക്കുകതന്നെയല്ലേ എല്ലാവരും ചെയ്യുന്നത്. സങ്കീര്‍ണ്ണമായ ഒരു കാലത്തിന്റെ ആവിഷ്ക്ക്ക്കാരമായി ആഘോഷിക്കപ്പെടുന്നതും ആഘോഷിക്കപ്പെടാതിരിക്കുന്നതും വായനയുടെയും സാംസ്ക്കാരികപരിസരത്തിന്റെ അനുഭവത്തിന്റെയും വെളിച്ചത്തിലല്ലേ മനോജ്?

കല്‍പ്പറ്റ മാഷിന്റെ ഭാഷ പലപ്പോഴും ദുര്‍ഗ്രഹമായി തോന്നിയിട്ടുണ്ടെങ്കിലും, അദ്ദേഹത്തിന്റെ കവിതകളിലും ലേഖനങ്ങളിലും മൌലികതക്ക് എന്തെങ്കിലും കുറവുള്ളതായി തോന്നിയിട്ടില്ല. ഖണ്ഡിക തിരിച്ച് ഉപന്യാസമെഴുതി കഥയെന്നു ശീര്‍ഷകം കൊടുക്കുന്ന നിര്‍’മല’ന്മാരേക്കാള്‍ എന്തുകൊണ്ടും കൂടുതല്‍ മൌലികതയുണ്ട് കല്‍പ്പറ്റക്ക് എന്ന് എന്റെ വ്യക്തിപരമായ വായനാനുഭവം.

സദുദ്ദേശപരമായ ഒരു ഉത്‌കണ്ഠ എന്ന നിലയില്‍ മനോജ് അവതരിപ്പിച്ച ഈ കുറിപ്പിനുപോലും ഒരു മോഷണാരോപണത്തിന്റെ കയ്പ്പ്.

ക്രോസിയറുടെ കവിതക്ക് ഒളിച്ചിരിപ്പിനേക്കാള്‍ മാനങ്ങളുണ്ട് എന്നും എന്തുകൊണ്ടോ തോന്നിയില്ല. ക്രോസിയറുടെ മറ്റു കവിതകള്‍ വായിച്ചിട്ടുമില്ല.

അഭിവാദ്യങ്ങളോടെ

Rajeeve Chelanat പറഞ്ഞു...

അന്‍‌വറിന്റെയും സച്ചിദാനന്ദന്റെയും കമന്റുകള്‍ ശ്രദ്ധേയമായി തോന്നി എന്നുകൂടി കൂട്ടിച്ചേര്‍ക്കാന്‍ അനുവദിക്കുക

മനോജ് കുറൂര്‍ പറഞ്ഞു...

എന്റെ ഉദ്ദേശ്യവും ഉത്കണ്ഠയും മുന്‍‌കമന്റുകളില്‍ത്തന്നെ ആവശ്യത്തിലേറെ വ്യക്തമാക്കിക്കഴിഞ്ഞു എന്നു തോന്നുന്നു. എഴുതുമ്പോള്‍ സ്വയം ഉണ്ടാവേണ്ട ഒരു കരുതല്‍ പൊതുവായി പങ്കുവച്ചു എന്നു മാത്രം. ആരെയെങ്കിലും വ്യക്തിപരമായി വേദനിപ്പിച്ചുവെങ്കില്‍ ക്ഷമിക്കുക. ചര്‍ച്ചയില്‍ പങ്കെടുത്ത എല്ലാവര്‍ക്കും നന്ദി.

മനോജ് കുറൂര്‍ പറഞ്ഞു...

@ രാജീവ് ചേലനാട്ട്, ‘ഒറ്റയൊറ്റ നിരീക്ഷണങ്ങളും, ഇമേജുകളും (അതേരീതിയില്‍ പില്‍ക്കാലത്ത് എഴുതപ്പെടുന്ന രചനകള്‍കൊണ്ട്)’ എന്നല്ല 'ഒറ്റ നിരീക്ഷണത്തെയോ ഒരു ഇമേജിനെയോ മാത്രം അടിസ്ഥാനപ്പെടുത്തുന്ന കവിത, ഇത്തരത്തില്‍ കാലക്രമത്തില്‍ മുന്‍പുതന്നെ എഴുതപ്പെട്ട മറ്റൊരു കവിതയുടെ വായനയിലൂടെ' എന്നാണു പറഞ്ഞത്. ശ്രദ്ധിക്കുമല്ലൊ. നേരത്തെ പറഞ്ഞതുപോലെ ഞാന്‍ വേണ്ടതിലധികം അതേപ്പറ്റി പറഞു കഴിഞ്ഞു.

‘ക്രോസിയറുടെ കവിതക്ക് ഒളിച്ചിരിപ്പിനേക്കാള്‍ മാനങ്ങളുണ്ട് എന്നും എന്തുകൊണ്ടോ തോന്നിയില്ല.’ ഇതിനോടു വിയോജിക്കുന്നതാണല്ലൊ അന്‍‌വറിന്റെ കമന്റ്. അതു താങ്കള്‍ക്ക് അസ്വീകാര്യമാണെങ്കിലും ഇഷ്ടപ്പെട്ടു എന്നാണോ ഉദ്ദേശിച്ചത്? അഭിപ്രായങ്ങള്‍ക്കു നന്ദി.

Rajeeve Chelanat പറഞ്ഞു...

മനോജ്, ലക്ഷ്മിപ്രിയക്കുള്ള മറുപടിയായി, കവിത ഏതൊക്കെ രീതിയിലാണ് വായിക്കപ്പെടുന്നത് (വായിക്കപ്പെട്ടത്) എന്നതിനെക്കുറിച്ച് അന്‍‌വര്‍ എഴുതിയ കമന്റുകളാണ് ശ്രദ്ധേയമെന്ന് ഞാന്‍ സൂചിപ്പിച്ചത്. അതല്ലതെ, ക്രോസിയറുടെയും കല്‍പ്പറ്റയുടെയും കവിതകളെക്കുറിച്ചുള്ള വിലയിരുത്തലല്ല..

ഒറ്റ നിരീക്ഷണത്തെയോ ഒരു ഇമേജിനെയോ മാത്രം അടിസ്ഥാനപ്പെടുത്തുന്ന കവിത, ഇത്തരത്തില്‍ കാലക്രമത്തില്‍ മുന്‍പുതന്നെ എഴുതപ്പെട്ട മറ്റൊരു കവിതയുടെ വായനയിലൂടെ റദ്ദാക്കപ്പെടുമെന്ന് എനിക്ക് തോന്നുന്നില്ല എന്നാണ് ഞാനും പറയാന്‍ ഉദ്ദേശിച്ചത്, എഴുതിവന്നപ്പോള്‍ തെറ്റിപ്പോയതാണ്. വിസ്തരിക്കാന്‍ സമയവും സാഹചര്യവും കിട്ടിയതുമില്ല..

വിവിധ കാലത്തിരുന്ന് പലരും ഒരേ രീതിയില്‍ ചിന്തിച്ചുകൂടായ്കയൊന്നുമില്ല. ഒരു ആശയത്തെയോ, ഇമേജിനെപ്പറ്റിയോ ഒക്കെ ആകാം അത്തരം കല്‍പ്പനകള്‍. രണ്ടാമത് വരുന്നത് ആദ്യത്തേതിന്റെ വെറും ഒരു തനിയാവര്‍ത്തനമാണെങ്കില്‍ അത് തീര്‍ച്ചയായും റദ്ദു ചെയ്യപ്പെടുമെന്നും ഉറപ്പുണ്ട്.

പക്ഷേ ഇവിടെ, മനോജ് എന്ന, മൌലികതയുള്ള, കവിയും ലേഖകനുമായ ഒരു എഴുത്തുകാരന്‍ മൌലികതയുള്ള (ഉണ്ടെന്ന് പൊതുവെ സമ്മതനായ),കവിയും ലേഖകനുമായ മറ്റൊരു എഴുത്തുകാരനു നേരെ ഇത്തരം ഉത്‌കണ്ഠ പ്രകടിപ്പിക്കുമ്പോള്‍, അത് വസ്തുതാപരമായ ഒരു വിമര്‍ശനമായി അംഗീകരിക്കാന്‍ എന്തോ ഒരു ബുദ്ധിമുട്ട്. ഞാന്‍ ആദ്യം സൂചിപ്പിച്ച ആ ആരോപണത്തിന്റെ കയ്പ് (മനോജ് ആവശ്യത്തിലേറെ നിഷേധിച്ചിട്ടും) മാറാത്തത് എന്റെ കുഴപ്പമായിരിക്കണം.

ഏറെക്കുറെ ഒരേ സന്ദര്‍ഭത്തിനെ വിവിധ രീതിയില്‍ ക്രോസിയറും കല്‍പ്പറ്റയും എഴുതി എന്നല്ലേയുള്ളു?

ക്രോസിയറുടെ മറ്റു കവിതകള്‍ വായിച്ചിട്ടില്ല എന്ന ജാമ്യം ഒരിക്കല്‍ക്കൂടി എടുക്കാന്‍ അനുവദിക്കുക. കല്‍പ്പറ്റ കവിതകളുടെ ആ പ്രത്യേകമാ‍യ ശക്തി ഒളിച്ചിരുപ്പ് എന്ന ഈ കവിതയില്‍ കാണാന്‍ സാധിച്ചില്ല എന്നു കൂട്ടിച്ചേര്‍ക്കാനും സദയം അനുവദിക്കുക.

അഭിവാദ്യങ്ങളോടെ

മനോജ് കുറൂര്‍ പറഞ്ഞു...

@ രാജീവ് ചേലനാട്ട്, കല്പറ്റ നാരായണന്‍ എന്ന കവിയോട് സൌഹൃദമല്ലാതെ വിദ്വേഷം ഉണ്ടാകേണ്ട ഒരു സാഹചര്യവും എനിക്ക് ഉണ്ടായിട്ടില്ല. ആധുനികാനന്തരകവിതയില്‍ ആഘോഷിക്കപ്പെടുന്ന പ്രബലമായ ഒരു വഴിയോടുള്ള വിയോജി‍പ്പ് ഒഴിവാക്കാനും പറ്റില്ല. തന്റെ കാവ്യവിചാരങ്ങളിലൂന്നി മറ്റു ചില കവികളോടും കവിതകളോടുമുള്ള വിയോജിപ്പ് കല്പറ്റ മാഷ് തന്നെ എത്രയോ തവണ പ്രകടിപ്പിച്ചിട്ടുണ്ട്! അതുകൊണ്ടുതന്നെ ഈ വിമര്‍ശനം അദ്ദേഹം വ്യക്തിപരമായി എടുക്കില്ല എന്നു തെളിയിക്കുന്നതാണല്ലൊ അദ്ദേഹത്തിന്റെതന്നെ പ്രതികരണം. പിന്നെ ഇതൊരു വൈയക്തികകാര്യമാക്കണം എന്ന് എന്താണിത്ര നിര്‍ബന്ധം എന്നു മനസ്സിലാവുന്നില്ല. :) കവിതയിലൂന്നി താങ്കള്‍ പ്രകടിപ്പിച്ച വിയോജിപ്പുകള്‍ ഞാന്‍ സ്വന്തം വിയോജിപ്പുകളോടെ സ്വാഗതം ചെയ്യുന്നു. നന്ദി.

ktdinesh പറഞ്ഞു...

ഗൌരവമായ കാവ്യ ചര്‍ച്ച എന്നെപോലുള്ള കവികള്‍ അല്ലാത്തവര്‍ക്ക് പുതുകവിതയെയും അത് പിന്‍പറ്റുന്ന ആശയധാരയെയും കൂടുതല്‍ ആഴത്തില്‍ മനസ്സിലാക്കാന്‍ സഹായകമാവുന്നുണ്ട്‌. poetry /prose എന്നതിനൊക്കെ അപ്പുറം ടെക്സ്റ്റ്‌ ആണ് ഇന്ന് ചര്‍ച്ച ചെയ്യെപ്പെടുന്നത് എന്ന് തോനുന്നു . ഒരു ടെക്സ്റ്റ്‌ അതിന്‍റെ textuality സ്ഥാപിച്ചെടുക്കുന്നത് അനവധി ഘടകങ്ങളെ ആശ്രയിച്ചാണ്. ക്രോസിയറുടെ കവിതയ്ക്കും മുന്പ് ഇന്ത്യന്‍ എഴുത്തുകാരിയായ അനിത ദേശായി ഒളിച്ചുകളി പ്രമേയമാക്കി നല്ല ഒരു കഥ എഴുതിയിട്ടുണ്ട്. 'ഗെയിംസ് അറ്റ്‌ ട്വൈലൈറ്റ്' (1970 കളില്‍ )എന്ന ഈ കഥയും സമാനമായ (ഒളിച്ചിരുന്നകുട്ടിയെ മറ്റുള്ളവര്‍ മറക്കുന്നത്) പ്രമേയമാണ് അവതരിപ്പിക്കുന്നത്‌. ചര്‍ച്ചയില്‍ പരാമര്‍ശിക്കപ്പെട്ട ബഷീറിന്‍റെ 'ഭര്‍' എന്ന കഥ ആയിരത്തൊന്നു രാവുകളില്‍ ഉള്ള ഒരു കഥയുടെ അതെ പ്രമേയമാണ് സ്വീകരിച്ചിരിക്കുന്നത് എന്നും കാണാം. കല്പറ്റ കവിത ഒരു ടെക്സ്റ്റ്‌ എന്ന അതിന്‍റെ അസ്തിത്വത്തില്‍ നിന്ന് റദ്ദ് ആക്കപ്പെടും എന്നൊക്കെ ഇക്കാലത്ത് പറയാന്‍ പറ്റുമോ ?