3/4/10

കളിവീട്

ഒളിച്ചു കളിക്കാനാണു വീട്
വീടിനകത്തൊളിച്ചിരിക്കണം
വീടിനു ചുറ്റും തിരയണം

ഒളിച്ചേയെന്ന്
അടക്കിപ്പിടിച്ചൊരൊച്ചയാണു വീട്

കണ്ടേയെന്നു തൊട്ടും
തോറ്റേയെന്നു പിടിക്കപ്പെട്ടും
പണ്ടത്തെക്കളി

4 അഭിപ്രായങ്ങൾ:

സോണ ജി പറഞ്ഞു...

Kandeee.......

Ranjith chemmad പറഞ്ഞു...

ഒളിയിടം...

n.b.suresh പറഞ്ഞു...

ഒരു വീടിനും ഉള്‍ക്കൊള്ളാനാവാത്ത ഒരു മുറിയാണ് ഞാന്‍.
(സച്ചിദാനന്ദന്‍.)
വീട് നമ്മെ പുറത്തെക്കെറിയുന്നു
വീട് നമ്മെ അകത്തൊളിപ്പിക്കുന്നു.
പുതിയ ഒരു കാഴ്ചപ്പാടുണ്ട്.

സലാഹ് പറഞ്ഞു...

വീടകങ്ങളിലെ ഒളിച്ചുകളിയവസാനിക്കാറായി