അതേ സര്
ഞാന്‍ തന്നെയാണ് ആ ഇര.
തടയാന്‍ ശ്രമിച്ചപ്പോള്‍ അയാള്‍ പിരിച്ചൊടിച്ചതാണ്
എന്റെയീ ഇടംകൈ.
കീഴ്ച്ചുണ്ട് കടിച്ചെടുക്കുമ്പോള്‍
ഞാന്‍ പറിച്ചെടുത്തതാണ്,
ദാ, ഈ മുടിച്ചുരുളുകള്‍.
എന്റെ നെഞ്ച്
മുറിച്ചെടുക്കുമ്പോലെ നോവിച്ചു അയാള്‍.
കരയാന്‍ തുടങ്ങിയപ്പോള്‍ പുലഭ്യം പറഞ്ഞു.
കുതറാന്‍ നോക്കിയപ്പോള്‍ മുഖത്തടിച്ചു.
ഞാന്‍ നന്നായി ഓര്‍ക്കുന്നുണ്ടു സാര്‍.
താടിയും മുടിയും നീട്ടിയിരുന്നു.
എന്റെ അത്രതന്നെ ഉയരം, വണ്ണം, നിറം.
കണ്ണില്‍ വല്ലാത്ത പരവേശം.
ഞാന്‍ പ്രത്യേകം ശ്രദ്ധിച്ചു,
ചാടിവീഴുമ്പോള്‍ മാത്രം
പൂച്ചകളെപ്പോലെ, നഖം കൂര്‍ത്തിരുന്നു.
പരിചിതമായ മുഖത്ത്
മുമ്പ് കാണാത്ത ഭാവങ്ങള്‍...
ഓഹ്.. എങ്ങനെ പരിചയമെന്നോ?
എത്ര കാലമായി സര്, ഞാന്‍ കൂടെ നടത്തുന്നു...
നിഴലിനേക്കാള്‍ ചേര്‍ന്ന്,
ശ്വാസം കൂട്ടിക്കലര്‍ത്തി,
ആത്മാക്കള്‍ ഇഴുകിച്ചേര്‍ന്ന്...
എന്നിട്ട് എവിടെയെന്നോ?
സാര്‍ കാണുന്നില്ലേ?
ഉള്‍ക്കണ്ണുകള്‍ ആത്മാവിലേക്ക് നീട്ടി
ഒന്നു ശ്രമിച്ചുനോക്കൂ.
കണ്ണാടിയിലെന്നപോലെ കാണുന്നില്ലേ?
എന്റെ നിറത്തില്‍, ഉയരത്തില്‍, വണ്ണത്തില്‍?
മുടി നീണ്ടിട്ട്?
അതെ, എന്റെ കണ്ണുകള്‍ തന്നെ,
കീഴ്ച്ചുണ്ട് പറിഞ്ഞിട്ടുണ്ട്,
ഇടംകൈ പിരിഞ്ഞിട്ടുണ്ട്..
അതെ.. അതു തന്നെ..
സാറിന്റെ ഇര...
15 അഭിപ്രായങ്ങൾ:
Shocking
അന്യൻ,ജീവിതപങ്കാളി,വിധികർത്താവ്-എല്ലാം ഒന്നെന്ന് കണ്ട ഇരയുടെ നിസ്സഹായത- ഗംഭീരം.
വളരെ നന്നായി പറഞ്ഞു.
വിതുര പെണ് വാണിഭക്കേസ് പ്രതി പറഞ്ഞത്- എന്നുമൊരു പാത്രത്തില്‍ നിന്നുണ്ടാലെങ്ങനെയാ മകളേ. വ്യഭിചാരവും കൂട്ടിക്കൊടുപ്പുമൊക്കെ നിയമവിധേയമാക്കിയാല്‍ ഇത്തരക്കാരില്‍ നിന്ന് രക്ഷനേടാമെന്ന് ബുദ്ധിജീവികളില്‍ പലരും പറയുന്നു. കലികാലം.
നന്നായെഴുതി
nannayi
പറയാതെ വയ്യ..മനോഹരമായ കവിത. ആശംസകള്‍..
പ്രത്യയ ശാസ്ത്രം വെച്ച് കവിത എഴുതരുത്.
the last stanza was not good enough...
Nice... Cheollikelkkan thonnunnu...
നൈസ്
ശ്രീനാഥന്‍ സാര്‍ പറഞ്ഞതു തന്നെ.
:-(
Interesting Reading
good
പ്രത്യയ ശാസ്ത്രം വെച്ച് കവിത എഴുതരുത്.
ഓഹോ
എന്താണാവോ ബലാല്‍സംഗത്തിന്റെ മാനിഫെസ്റോ?????????
തികച്ചും സ്ത്രൈണം തന്നെ ആയ ഒരു കവിതയെ പ്രത്യയ ശാസ്ത്രവുമായി കൂട്ടി കുഴക്കല്ലേ
നല്ല കവിത..
നന്നായി കുറിക്കു കൊള്ളുന്ന രീതിയില്‍ എഴുതി
കവിത നന്നായിരിക്കുന്നു, അതില പ്രമേയം ഇപ്പോഴത്തെ സമുഹത്തിലെ പ്രശ്നം തന്നെ. കൊള്ളാം.തുടരുക ........
നിഴലാട്ടം പോലെ ഞാന്‍ കാണും.
kollaam kurachu koode nannaakkaan sramikkooo
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ