31/5/10

കരിമ്പനയോല കൊത്തിക്കൊത്തി

ആരെക്കണ്ടാലും
വിരല്‍ത്തുമ്പിലുണ്ടാവും
ഒരു തത്തക്കൂട്

കൂട്ടില്‍ കുനിഞ്ഞിരിക്കും
രണ്ടു പച്ചച്ചിറകുകള്‍
ചുവന്ന ചുണ്ടുകള്‍

എനിക്കെന്തിനാണു ചിറകെന്ന്
ദൈവങ്ങളുടെ ചിത്രം കൊത്തുമ്പോള്‍
ചുണ്ടൊന്നു ചുവക്കും
ചിറകൊന്നു പച്ചയ്ക്കും

ആരെക്കണ്ടാലും
ഞാനൊരു ത ത്ത
കൂട്ടില്‍
വിരല്‍ത്തുമ്പില്‍
തൂങ്ങിപ്പറന്ന്

പറഞ്ഞു പഠിച്ചത്
പൂച്ചയെന്നായാലും
പട്ടിയെന്നായാലും
പറഞ്ഞു
പറന്നു കൊണ്ടേയിരിക്കും

1 അഭിപ്രായം:

നസീര്‍ കടിക്കാട്‌ പറഞ്ഞു...

പച്ചച്ചിറക്
ചുവന്ന ചുണ്ട്