7/3/10

നീറ്റല്‍

എന്തെങ്കിലും തരണേയെന്ന്
വാതിൽക്കലാരോ
തേങ്ങിയപ്പോള്‍

നോട്ടമേറ്റത്
ജീവിതംകലങ്ങിയ
കണ്ണുകളിലായിരുന്നില്ല

അവളുടെ നെഞ്ചിലെ
ഒറ്റക്കണ്ണൻ
മാന്‍പേടകളിലായിരുന്നു

അന്നെന്റെ
നെറ്റിമുറിച്ച നാണയത്തുട്ട്
നെഞ്ചിലിന്നുമുരുളുകയാണ്.............

5 അഭിപ്രായങ്ങൾ:

സനാതനൻ | sanathanan പറഞ്ഞു...

ഇതുപോലത്തെ ചവറൊക്കെ എന്തിനാണ് ബൂലോകകവിതയിൽ നിക്ഷേപിക്കുന്നത് കൂട്ടുകാരാ...എന്തെങ്കിലും എഴുതിയാൽ കൌതുകത്തിന്റെ പുറത്ത് പ്രസിദ്ധീകരിക്കാനുള്ള സ്ഥലമാണോ ഇത്?

:) പറഞ്ഞു...

മുലകള്‍,സ്വയംഭോഗങ്ങള്‍ എന്നിവ ഇവിടെ അല്ലതെ എവിടെ സ്വയംബ്ലോഗും സനലേ :)

നഗ്നന്‍ പറഞ്ഞു...

സനാതനൻ,

‘എഴുതിയത്’
ഇഷ്ടപ്പെട്ടിട്ടില്ലെങ്കിൽ
അതിനർത്ഥം
നിങ്ങൾക്കിഷ്ടപ്പെട്ട രീതിയിൽ
ഞാനെഴുതിയിട്ടില്ലെന്നുതന്നെ.

അതിനെനിയ്ക്കുപറ്റുമോയെന്നറിയില്ല;
ശ്രമിയ്ക്കുമെന്നും

വിമർശനങ്ങളും പ്രശംസകളും ഒരുപോലെ സ്വാഗതം ചെയ്യുന്നു.

നഗ്നന്‍ പറഞ്ഞു...

:) said... ,
മുലകളും സ്വയംഭോഗങ്ങളും
ഈ പ്രപഞ്ചത്തിൽനിന്നുംതന്നെനീക്കം ചെയ്ത് കുറച്ച് സദാചാരവെള്ളം തെളിച്ച് ശുദ്ധമാക്കിയാലോ?

റ്റിജോ ഇല്ലിക്കല്‍ പറഞ്ഞു...

neerunnundu......