ഒളിച്ചിരുന്നിടത്ത്
ഒരു പാമ്പുണ്ടായിരുന്നു
ഇരുട്ടില്‍
അതിന്റെ വാല്
ചവിട്ടുകൊണ്ടിട്ടും
തിരിഞ്ഞു കടിച്ചില്ല
കാലിലെന്തോ
ഇഴഞ്ഞതായ് തോന്നി
നിലവിളിയായ് പുറത്തേയ്ക്കോടി
വടിയും ടോര്‍ച്ചും
ആക്രോശങ്ങളും
അകത്തേയ്ക്കും
അടികൊണ്ട്
തലചതഞ്ഞ കരിമൂര്‍ഖനെ
തോണ്ടിയെടുത്ത്
മുറ്റത്തിട്ടു
അപ്പോഴും ചാവാത്ത
അതിന്റെ വാല്
പൂഴിമണ്ണില് എഴുതിവച്ചു
'സാറ്റ് !'
9 അഭിപ്രായങ്ങൾ:
അപ്പോഴും ചാവാത്ത
അതിന്റെ വാല്
പൂഴിമണ്ണില് എഴുതിവച്ചു
'സാറ്റ് !'
എവിടേക്കോ എത്തിച്ചു ഈ വരികള്‍
ഇതൊക്കെ ഒരു സാറ്റ്കളിയെന്നു സാരം.
valare nannaayi...... aashamsakal.....
അതാണ് പാമ്പ് .. :)
നല്ല വാക്കുകള്‍ക്ക് ഹൃദയം നിറഞ്ഞ നന്ദി പ്രിയ
വഴിപോക്കന്
നഗ്നന്
ജയരാജ്
കല
twist nannayi
സലൂട്ട് !
Thanks
Jayesh
Bilathipattanam
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ