15/2/10

ശ്മശാനപ്പൂക്കള്‍

സായാഹ്നനടത്തം
അവിചാരിതമായെത്തിയത്‌
ശ്മശാനത്തിലായിരുന്നു.

ഓരോ മണ്‍കൂനയ്ക്കും മുകളിൽ
പലവർണ്ണങ്ങളിൽ വിടർന്ന പൂക്കള്‍
നീണ്ടും മലര്‍ന്നും പിരിഞ്ഞുമുള്ള ഇലകള്‍

ഓരോ സൗന്ദര്യത്തിനുമടിയില്‍
ചീഞ്ഞുനാറിയൊരു ശവമുണ്ടെന്നാണോ
അവര്‍ മൊഴിയുന്നത്‌.............?

7 അഭിപ്രായങ്ങൾ:

ദേവസേന പറഞ്ഞു...

തികച്ചും വാസ്തവം.
നഗ്നനു ആശംസകള്‍.

naakila പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
naakila പറഞ്ഞു...

nannayi nagnan
aashamsakal

നഗ്നന്‍ പറഞ്ഞു...

ശ്മശാനപ്പൂക്കൾ മണത്തവർക്കെല്ലാം നന്ദി.

അജ്ഞാതന്‍ പറഞ്ഞു...

ഇങ്ങനെ അല്ലെ ?
ഏതു
ചീഞ്ഞു നാറിയ ശവക്കൂനക്ക്
മുകളിലും
വസന്തം
ഒരു പൂവോ
ഒരു ഇലയോ
തളിര്പ്പിക്കുന്നുണ്ട് .

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

ഒരു അത്യുഗ്രൻ കാഴ്ച്ചപ്പാട് ..കേട്ടൊ നഗ്നാ‍...

Shamsu Panamanna പറഞ്ഞു...

നല്ല തിരിച്ചറിവ്..മനോഹരമായ താമര പോലും നില്‍ക്കുന്നത് ചേറില്‍...അല്ലെ?