31/1/10

ജൈവം

പൊതിഞ്ഞു വച്ചിരിക്കുന്നു
അടുക്കടുക്കായി
മരങ്ങളുടെ ശവങ്ങള്‍

രാവെട്ടത്തില്‍
വേരുകള്‍ പിഴുതെറിഞ്ഞ്
ചുറ്റും കൂടി നില്‍ക്കുന്നു
ബാക്കിയായവ

ഇരുളിലകള്‍ മുഴുവന്‍
കണ്ണുകളാണെങ്കില്‍
അതിലെരിയുന്ന തീ കണ്ടേനെ

കാണെക്കാണെ
അവയെല്ലാം വേരുകളിലേക്കു തന്നെ
മടങ്ങിപ്പോകുന്നു

പിറ്റേന്ന്
തീപിടിച്ച കാടിനെക്കുറിച്ചു കേട്ട്
കരഞ്ഞുകരഞ്ഞ്
ഞാന്‍ ചിരിച്ചു പോയി

7 അഭിപ്രായങ്ങൾ:

naakila പറഞ്ഞു...

പിറ്റേന്ന്
തീപിടിച്ച കാടിനെക്കുറിച്ചു കേട്ട്
കരഞ്ഞുകരഞ്ഞ്
ഞാന്‍ ചിരിച്ചു പോയി

Me പറഞ്ഞു...

ഒറ്റ വസ്തു മനസ്സിലായില്ല

പാവം ഞാൻ.. :(.

അജ്ഞാതന്‍ പറഞ്ഞു...

ഇതെന്തൂട്ടാ സംഭവം ? ബൂലോഗകവിത ഗൌരവമായി ചിന്തിക്കാന്‍ സമയമായിരിക്കുന്നു........... ഇങ്ങനെ പോയാല്‍ ഒരു വഴിക്കാകും

Lijo joy പറഞ്ഞു...

കണ്ട കണകുണയൊക്കെ കവിതയാകുന്നത് കാണാന്‍ വയ്യേ.........

naakila പറഞ്ഞു...

കാടുകള്‍ കത്തുന്നത് മരങ്ങളുടെ മറുപടിയാവണം
കൊല്ലും മുന്‍പേ സ്വയംകൊല
ഒരു പക്ഷേ അവ ചിരിക്കുന്നുണ്ടാവും
അതറിയുമ്പോള്‍ അവയോടൊപ്പം ചിരിക്കാതിരിക്കുന്നതെങ്ങനെ?

mujeeb പറഞ്ഞു...

പൊതിഞ്ഞു വച്ചിരിക്കുന്നു
അടുക്കടുക്കായി
മരങ്ങളുടെ ശവങ്ങള്‍
മുറിച്ചു മാറ്റപ്പെട്ട മരങ്ങളുടെ കാഴ്ച
താങ്കളെ ദുഖിപ്പിചിരിക്കാം പക്ഷെ ശേഷം
എഴുതിയ വരികള്‍ ആ ദുഖത്തെ പ്രതിഫലിപ്പിക്കുന്നില്ല

Shamsu Panamanna പറഞ്ഞു...

എന്തോന്നാ ഇത്..?