1/2/10

അച്ഛന്‍

കുളിമുറിയില്‍ കയറി
കൈ ഭോഗം നടത്തിയത്
മൂന്നാമത്തെ ബഞ്ചില്‍
ഇടതു വശത്തിരിക്കാറുള്ള
വിടര്‍ന്ന കണ്ണുള്ള
പെണ്‍കുട്ടിയെ ഓര്‍ത്താണ്.

അപ്പോള്‍ ഭാര്യ
കട്ടിലില്‍ ചരിഞ്ഞു കിടന്ന്
ഉറങ്ങുകയായിരുന്നു.

മൂത്ത മകള്‍
അപ്പുറത്തെ മുറിയിലും.

ഉള്ളൊന്ന് കിടുങ്ങി!

അവളും ക്ലാസ്സില്‍
മൂന്നാമത്തെ ബഞ്ചിലായിരിക്കുമോ??
------------------------------
രാമചന്ദ്രന്‍ വെട്ടിക്കാട്ട്.

17 അഭിപ്രായങ്ങൾ:

ഗുപ്തന്‍ പറഞ്ഞു...

http://boolokakavitha.blogspot.com/2010/01/blog-post_4704.html

അജ്ഞാതന്‍ പറഞ്ഞു...

http://twentytwo-and-half.blogspot.com/2009/02/blog-post_10.html

രാമേന്ദ്രന്‍ ഈ ലിങ്കിലുള്ള കവിത വായിച്ചതാണല്ലോ അല്ലേ?

Me പറഞ്ഞു...

ചിലർ കരഞ്ഞു തീർക്കുന്നു. ചിലർ കവിതയെഴുതി തീർക്കുന്നു.

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ പറഞ്ഞു...

എന്താ ഒന്നും ഇല്ലേ കൈയില്‍ പഴയതുതന്നെ പോസ്റ്റുന്നു!

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
mujeeb പറഞ്ഞു...

തങ്ങളുടെ ഉദ്യേശം നല്ലതായിരുന്നു
പക്ഷെ അവതരണം ശേരിയയ്യില്ല
ശ്രമിച്ചാല്‍ നല്ല വരികളാല്‍ ഈ
വിഷയം മനോഹരമായി അവതരിപ്പിക്കാം

unni ji പറഞ്ഞു...

കുളിമുറിയിൽ ആയിക്കൊ,ബ്ലൊഗിൽ ഒഴുക്കണ്ട.എന്തിന്,നാളെ മോളെ വിചാരിച്ചുംആയിക്കൊ; ലജ്ജിക്കൂന്നെന്ന് ഒടുവിൽ ചേർത്താൽ മതിയല്ലൊ. കഴുതക്കരച്ചിൽ കവിതയാണുപോലും

Kuzhur Wilson പറഞ്ഞു...

ഭോജരാജാവിന്റെ ഭാര്യയുടെ മാറില്‍
കാക്കപ്പുള്ളിയുണ്ടെന്ന് കാളിദാസന്‍ പറഞ്ഞാല്‍
അത് കാവ്യാത്മകം
ചമത്കാര സുന്ദരം എന്ന് തുടങ്ങുന്ന ചൊല്ല് ഓര്‍മ്മ വരുന്നു.

കപടമല്ലാത്ത അപൂര്‍വ്വം മലയാള കവിതകളില്‍ ഒന്നാണ്
ഇത്. ഇത്തരം എഴുത്തുകള്‍ വളരെ കുറവേ മലയാളം വായിച്ചിട്ടുമുള്ളൂ.

വിഷയമല്ലാതെ അനൂപിന്റെ കവിതയുമായി യാതൊരു ബന്ധവും കാണുന്നുമില്ല. ക്രാഫ്റ്റില്‍ രാമചന്ദ്രന്‍ നല്ല ഒതുക്കവും കാണിച്ചിരിക്കുന്നു

ബൂലോക കവിതയില്‍ ഒരു മികച്ച പുതുനിര ഉയര്‍ന്ന് വരുന്നതില്‍ ആര്‍ക്കൊക്കെയോ ഇഷ്ടമാകുന്നില്ല എന്ന് തോന്നുന്നു.

രാമചന്ദ്രനിലെ അച്ഛനും കവിക്കും ലൌസലാം

unni ji പറഞ്ഞു...

ഹസ്തമൈഥുനത്തിന്റെ മികച്ച ഒരു പുതുനിര ഉടനെ പ്രതീക്ഷിക്കുന്നു

Kuzhur Wilson പറഞ്ഞു...

പ്രിയ ഗോപാല്‍ജി,
അമ്മൂമ്മയേക്കാള്‍ പ്രായമുള്ളവരെ ആക്രമിക്കുന്ന ഒരു പുതു നിരയല്ലല്ലോ
ആശുപതിയില്‍ കത്തിക്കരിഞ്ഞു കിടക്കുന്ന പെണ്ണിനെ തൊടുന്ന ഒരു തലമുറയല്ലല്ലോ
കരയാന്‍ പോലും അറിയാത്ത കൊച്ചു കുഞ്ഞുങ്ങളെ കശക്കുന്ന ഒരു തലമുറയല്ലല്ലോ
കൂട്ടുകാരന്റെ പെണ്ണിനെ കയറിപ്പിടിക്കുന്ന ഒരു പുതുനിരയല്ലല്ലോ

കൈഭോഗത്താല്‍ സ്വയം നിയന്ത്രിക്കുന്ന ഒരു പുതു നിരയല്ലേ. ഉണ്ടാകട്ടെ.

ഉണ്ടാകട്ടെ സ്വയംഭോഗത്തിന്റെ ആയിരം വായനകള്‍

unni ji പറഞ്ഞു...

പ്രിയപ്പെട്ട വിത്സൺ!

ഇപ്പറഞ്ഞ മഹാപാപികളൊന്നും സ്വയംഭോഗം ചെയ്തിട്ടില്ലെന്ന് വിശ്വസിക്കുന്നുണ്ടൊ? അവരുടെ സ്വയംഭോഗജനിത സ്വയംനിയന്ത്രണം എവിടെപ്പോയി? ആ‍ത്മരതി ആവാം; അത് പരസ്യമായ ചെയ്താൽ ആഭാസമാവും,കുറ്റകരവും. ഏകദേശം സമാനമാണിത്, ആഭാസത്തെ സമകാലികതയുടെ പുത്തെൻ പ്രവണതയും നിരയും ഒക്കെ ആക്കി,വരിയുടപ്പൻ ഗവിത
വിസർജ്ജിചു നിറച്ചാൽ മലയളം ബ്ലൊഗുകൾ പോർണൊ ആകാൻ താമസമുണ്ടാകില്ല.

വിഷയദാരിദ്യം അനുഭവിക്കുന്നവർ സ്വകാര്യതയിൽ ചെയ്യണ്ട ഭോഗവും ശൌചവും
പരസ്യമായി ഉദ്ഘോഷിച്ച് വരിയുടപ്പൻ ഗവിതകൾ വിസർജ്ജിച്ച് നിക്ഷേപിച്ചാൽ പൊള്ളയായ സമകാലീനതയുടെ പുത്തെൻ പ്രവണതയും നിരയും വായനയും എന്ന അസ്ഥാന വാക്പ്രയോഗങ്ങൾ കൊണ്ട് കഴുകിക്കളയാവുന്നതല്ല അതിന്റെ നാറ്റം.

അതുകൊണ്ടുതന്നെ ഇവിടം വീണ്ടും സന്ദർശിക്കാൻ ഉദ്ദേശമില്ല.

ഷാജി അമ്പലത്ത് പറഞ്ഞു...

ഉണ്ടാകട്ടെ സ്വയംഭോഗത്തിന്റെ ആയിരം വായനകള്‍

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM പറഞ്ഞു...

കുളിമുറി ഒരു യാഥാര്‍ത്ഥ്യമാണ്. എല്ലാവരും അതംഗീകരിക്കണമെന്നില്ല. കഴുതക്കരച്ചിലാണെന്ന് ഗോപാല്‍ജിക്കും പറയാം. എന്നു വച്ച് എല്ലാവരും അതും അംഗീകരിക്കണമെന്നില്ല. അച്ഛന്‍ എന്ന കവിത വളരെ ധീരമായിത്തന്നെ നമ്മുടെ ഉള്‍വശം കാട്ടിത്തരുന്നു.

അജ്ഞാതന്‍ പറഞ്ഞു...

ഗൊപാല്‍ ജീ അങ്ങേക്ക് വിട..വിട...വിടന്‍...വിടാന്‍ :)

Rajeeve Chelanat പറഞ്ഞു...

വൃത്താലങ്കാരച്ഛന്ദസ്സുകളൊത്ത സദാചാര ഈരടികള്‍ വായിക്കാനാണെങ്കില്‍ ചിത്രയോഗവും ഉമാകേരളവും, ഭാഷാനൈഷധചമ്പുക്കളും, രാമായണ-മഹാഭാരതങ്ങളും മാത്രം വായിച്ചാല്‍ പോരേ ഗോപാലയുണ്ണിക്കൃഷ്ണാ..

ഒരു ശരാശരിയില്‍ നില്‍ക്കുമ്പോഴും ഇത്തരം പുതിയ കവിതകള്‍ പ്രതീക്ഷയുണര്‍ത്തുന്നുണ്ടെന്നു പറയാതെ വയ്യ.

അഭിവാദ്യങ്ങളോടെ

Shamsu Panamanna പറഞ്ഞു...

ഈ അടിയേറ്റു പലരും വട്ടം കറങ്ങുന്നത് കാണുന്നു...ഒളിവിലെ ക്രീടകളില്‍ മനം മയ്ങ്ങുന്നവര്‍ക്ക് അമ്മ-പെങ്ങള്‍ ബന്ടങ്ങളുടെ പവിത്രതയെ ബോധ്യപ്പെടുതിക്കൊടുക്കുന്ന രചന...ഇത് തന്നെ കവിത...

MOIDEEN ANGADIMUGAR പറഞ്ഞു...

ശ്ശൊ....