3/12/09

ചോദ്യം

ഇരുമ്പ് മുറിച്ചു പോയേക്കാവുന്ന
വലിയ വലിയ നിശബ്ദതകള്‍ ജലത്തിലൊ
മണ്ണിലൊ അല്ലാതെ താഴ്ന്നു താഴ്ന്നു
പോകുന്നുണ്ടൊ വേറെ ഏതെങ്കിലും
ഇടങ്ങളില്‍.

താങ്കള്‍ കണ്ണട ഊരുമ്പോഴൊ
വയ്ക്കുമ്പോഴൊ
അതല്ലെങ്കില്‍
കണ്ണട വയ്ക്കാതിരുന്ന
കാലത്തൊ കണ്ടിട്ടുണ്ടൊ
ഇത്തരം നിശബ്ദതകള്‍.

3 അഭിപ്രായങ്ങൾ:

രാമചന്ദ്രൻ വെട്ടിക്കാട്ട് പറഞ്ഞു...

ഈ നിശബ്ദതയില്‍ തലവെച്ച് കിടക്കട്ടെ..

Unknown പറഞ്ഞു...

ആ നിശ്ബദത തന്നെയല്ലെ ഒരു കവിയ്ക്ക് കവിത

asmo puthenchira പറഞ്ഞു...

mavnathindey azham
kavikkannil.
asmo.